കിലോഗ്രാം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്റര്‍നാഷണല്‍ പ്രോട്ടോടൈപ്പ് കിലോഗ്രാമുന്റെ(“IPK”) കമ്പ്യൂട്ടര്‍ നിര്‍മിത ചിത്രം. നീളം അളക്കുനതിനായുള്ള ഇഞ്ച് അടിസ്ഥാനത്തിലുള്ള അളവുകോല്‍ അടുത്ത് കാണാം. പ്ലാറ്റിനം-ഇറിഡിയം ലോഹസങ്കരം കൊണ്ടാണ് ഇത് ഐപികെ നിര്‍മിച്ചിരിക്കുന്നത്
ഇന്റര്‍നാഷ്ണല്‍ സിസ്റ്റം ഓഫ് യൂണിറ്റ്സില്‍ പിണ്ഡത്തിന്റെ അടിസ്ഥാന ഏകകമാണ് കിലോഗ്രാം. ഇതിന്റെ പ്രതീകം kg എന്നാണ്. അന്താരാഷ്ട്ര മാതൃകാ കിലോഗ്രാമിന്റെ(IPK) പിണ്ഡത്തിന് തുല്യം എന്നതാണ് കിലോഗ്രാമിന്റെ നിവചനം. ഇത് ഒരു ലിറ്റര്‍ വെള്ളത്തിന്റെ മാസിനോട് ഏകദേശം തുല്യമാണ്. പേരിനോടൊപ്പം എസ്ഐ പദമൂലം (Prefix) ഉള്ള ഒരേയൊരു എസ്ഐ അടിസ്ഥാന ഏകകമാണിത്.
നിത്യജീവിതത്തില്‍ ഒരു വസ്തുവിന്റെ കിലോഗ്രാമിലുള്ള പിണ്ഡം അതിന്റെ ഭാരം ആയാണ് കണക്കാക്കാറ്. യഥാര്‍ത്ഥത്തില്‍ ഒരു വസ്തുവില്‍ അനുഭവപ്പെടുന്ന ഗുരുത്വാകര്‍ഷണ ബലമാണ് അതിന്റെ ഭാരം.