മാവെൻ ബഹിരാകാശപേടകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mars Atmosphere and Volatile EvolutioN
Maven spacecraft full.jpg
മാവെൻ കലാകാരന്റെ കാഴ്ചപ്പാടിൽ
സംഘടന NASA
പ്രധാന ഉപയോക്താക്കൾ Lockheed Martin, University of Colorado at Boulder, Berkeley, Goddard
ഉപയോഗലക്ഷ്യം Orbiter
Satellite of Mars
ഭ്രമണപഥത്തിൽ എത്തിയ ദിവസം 2014
വിക്ഷേപണ തീയതി Planned for November 18, 2013 to December 7, 2013 from Cape Canaveral, Florida
വിക്ഷേപണ വാഹനം Atlas V 401
പ്രവർത്തന കാലാവധി One Earth year[1]
COSPAR ID MAVEN
Homepage Maven mission
പിണ്ഡം 903 കി.g (1,991 lb)
പവർ Solar photovoltaic (1215 W)
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ
Inclination 75°
Apoapsis 6,200 കി.m (3,900 mi)
Periapsis 150 കി.m (93 mi)
Orbital period 4.5 hours

മാർസ് അറ്റ്മോസ്ഫിയർ ആന്റ് വോളറ്റൈൽ എവലൂഷൻ(Mars Atmosphere and Volatile EvolutioN) അഥവാ മാവെൻ(MAVEN) ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി നാസ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ്. ചൊവ്വയുടെ അന്തരീക്ഷവും ജലവും നഷ്ടപ്പെട്ടതും ആവാസയോഗ്യമല്ലാതായി മാറിയതും എങ്ങനെ എന്നു മനസ്സിലാക്കുന്നതിനാവശ്യമായ കൂടുതൽ വിവരങ്ങൾ ഈ പേടകം നമുക്കു നൽകും.[2] 2013 നവംബർ 18ന് അറ്റ്‌ലസ്-V റോക്കറ്റിൽ മാവെൻ വിജയകരമായി വിക്ഷേപിക്കപ്പെട്ടു. 2014 സെപ്റ്റംബർ 22ന് ചൊവ്വയിൽ പ്രതലത്തിൽ നിന്ന് 150കി.മീറ്റർ അകലെയുള്ള ദീർഘവൃത്താകാര ഭ്രമണപഥത്തിൽ മാവെൻ പ്രവേശിക്കും.[3]

ചരിത്രം[തിരുത്തുക]

നാസയുടെ മാർസ് സ്കൗട്ട് പദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തിയ രണ്ടു പേടകങ്ങളാണ് ഫീനിക്സും മാവെലും.[4] 485 കോടി അമേരിക്കൻ ഡോളറിൽ താഴെയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. 187 കോടി ഡോളറിന്റെ ചെലവ് വിക്ഷേപണത്തിനും അനുബന്ധ ചെലവുകൾക്കുമായും പ്രതീക്ഷിക്കുന്നു.[5]

2008 സപ്റ്റംബർ 15ന് നാസ അതിന്റെ മാർസ് സ്കൗട്ട് 2013 ദൗത്യമായി മാവെനിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.[1][6] മാവെനെ കൂടാതെ എട്ടു മറ്റു നിർദ്ദേശങ്ങൾ കൂടി ഇതിനായുണ്ടായിരുന്നു. ഇവയിൽ നിന്നാണ് മാവെനെ തെരഞ്ഞെടുത്തത്. 2013 ആഗസ്റ്റ് 2൹ വിക്ഷേപണ തയ്യാറെടെപ്പുകൾക്കായി ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ മാവെൻ ബഹിരാകാശപേടകത്തെ എത്തിച്ചു.[7] 2013 നവംബർ 18൹ കേപ് കനാവറൽ എയർഫോഴ്സ് സ്റ്റാഷനിൽ നിന്ന് അറ്റ്‌ലസ് V 408 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു.[8] 2014ൽ ഇത് ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിച്ചേരും. ഇതിനടുത്ത ദിവസം തന്നെ ഇന്ത്യയുടെ മാർസ് ഓർബിറ്റർ മിഷൻ പേടകവും അവിടെയെത്തും.


അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മാവെൻ_ബഹിരാകാശപേടകം&oldid=1904484" എന്ന താളിൽനിന്നു ശേഖരിച്ചത്