അന്താരാഷ്ട്ര ബഹിരാകാശ നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്താരാഷ്ട്ര ബഹിരാകാശ നിലയം
ISS after STS-124 06 2008.jpg
STS-124-ൽ നിന്നുളള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചിത്രം
STS-124-ൽ നിന്നുളള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചിത്രം
ISS Insignia
ISS Insignia
Station statistics
Call sign: Alpha (only by നാസ)
Crew: 3
Launch: 1998-Present
Launch pad: KSC LC-39,
Baikonur LC-1/5 & 81/23
Mass: 277,598 kg
(612,000 lb)
(2008-06-14)
419,600 kg (925,000 lb) upon completion[1]
Length: 58.2 m (191 ft)
along truss
(2007-02-22)
Width: 44.5 m (146 ft)
from Destiny to Zvezda
73.15 m (240 ft)
span of solar arrays
(2007-02-22)
Height: 27.4 m (90 ft)
(2007-02-22)
Living volume: 424.75
(15,000 ft³)
Atmospheric pressure: 1013 hPa (29.91 inHg)
Perigee: 331.0 km (183.2 nmi)
(2008-02-15)
Apogee: 341.9 km (184.6 nmi)
(2008-02-15)
Orbit inclination: 51.6410 degrees
(2008-02-15)
Typical orbit altitude: 340.5 km (183.86 nmi)
Average speed: 27,743.8 km/h
(17,239.2 mi/h, 7706.6 m/s)
Orbital period: 91.34 minutes
Orbits per day: 15.78224218
(2008-02-15)
Days in orbit: 5873 (19 ഡിസംബർ 2014)
Days occupied: 5162 (19 ഡിസംബർ 2014)
Number of orbits: 92689 (19 ഡിസംബർ 2014)
Distance travelled: 2,000,000,000 km
(1,100,000,000 nmi)
Statistics as of November 20 2007 (unless noted otherwise).
References: [2][3]
Configuration
International Space Station current elements
International Space Station current elements
അന്താരാഷ്ട്ര ബഹിരാകാശ നിലയം

ഭൂമിക്ക് വളരെ അടുത്ത ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ആംഗലേയം: International space station or ISS). 1998-ൽ ആണ് ഈ നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ബഹിരാകാശത്തിലെ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെത്തന്നെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ വിവിധ ഭാഗങ്ങൾ സംയോജിപ്പിച്ചത് . ഭൂമിയിൽനിന്നും നഗ്നനേത്രങ്ങൾക്കോണ്ട് കാണാവുന്ന ഈ നിലയം 386.24 കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. മണിക്കൂറിൽ 32410 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് ഒരു ദിവസം 15.77 തവണ ഭൂമിയെ വലം വെക്കുന്നു. 419,600 കിലോ ഭാരമുള്ള നിലയത്തിന്റെ നീളം 110.03 മീറ്ററും താമസയോഗ്യമായ സ്ഥലത്തിന്റെ വ്യാപ്തി 935 ഘനമീറ്ററുമാണ്.[4].

അമേരിക്ക (NASA), റഷ്യ (RKA), ജപ്പാൻ (JAXA), കാനഡ (CSA) തുടങ്ങിയ രാജ്യങ്ങളിലെയും പിന്നെ പതിനൊന്ന് യൂറോപ്യൻ രാജ്യങ്ങളിലെയും ബഹിരാകാശ സംഘടനകളുടെ (ESA) സംയുക്തമായ പദ്ധതിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അമേരിക്കയുടെ നാസയാണ് ഈ പദ്ധതിയ്ക്ക് നേത്യത്വം കൊടുക്കുന്നത്.

2010-ത്തോടുകൂടി വിവിധ ഭാഗങ്ങൾ ഭ്രമണപഥത്തിൽ സംയോജിപ്പിച്ചുകൊണ്ട് 2016-ൽ പൂർണ്ണമായി പ്രവർത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു. 2008 വരെയുളള നിർമ്മാണ പ്രവർത്തനങ്ങൾ അനുസരിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ 75% പണി കഴിഞ്ഞു.

ചരിത്രം[തിരുത്തുക]

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ISS) 2000 -ത്തിലെ ഘടന: മുകളിൽ നിന്നും താഴൊട്ട്, യൂനിറ്റി (the Unity) , സ്വാര്യാ (Zarya), സ്വെ‌സ്ഡാ (Zvezda) എന്നീ ഭാഗങ്ങൾ.

1980-കളിൽ ശീതസമരം നിലനിന്ന കാലത്ത് സോവിയറ്റ് യൂണിയന്റെ സല്യൂറ്റ് (Salyut ), മിർ (Mir) എന്നീ ബഹിരാകാശ നിലയങ്ങൾക്ക് ബദലായി നാസ “ബഹിരാകാശ നിലയം ഫ്രീഡം‘’ എന്ന പദ്ധതിയുമായി മുന്നോട്ടുവന്നു. സോവിയറ്റ് യൂണിയന്റെ‌യും ശീതസമരത്തിന്റെയും അവസാനത്തോടെ ആ‍ പദ്ധതി കടലാസ്സിൽ മാത്രമായി ഒതുങ്ങി.

1990-കളിൽ ഒരു യഥാർത്ഥ അന്താരാഷ്ട്ര ബഹിരാകാശ നിലയം പണിയാൻ അമേരിക്ക അവരുടെ അന്താരാഷ്ട്ര പങ്കാളികളുമായി ചർച്ചകൾ തുടങ്ങി. 1993-ൽ “ബഹിരാകാശ നിലയം ആൽ‌ഫ‘’ എന്ന പേരിൽ ഈ പദ്ധതിയുടെ ആദ്യ പ്രഖ്യാപനം ഉണ്ടായി.

1998 നവംബറിൽ‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ആദ്യഭാഗമായ സ്വാര്യാ (Zarya Functional Cargo Block) റഷ്യൻ റോക്കറ്റായ പ്രോട്ടോൺ ഭ്രമണപഥത്തിലെത്തിച്ചു. മറ്റു രണ്ടു ഭാഗങ്ങളായ യൂനിറ്റിയും (the Unity Module) സ്വെ‌സ്ഡയും (Zvezda service module) വ്യത്യസ്ത വിക്ഷേപണത്തിലൂടെ ഭ്രമണപഥത്തിലെത്തിക്കുകയും സ്വാര്യായുടെ മുകലിലും താഴെയുമായി ഘടിപ്പിക്കുകയും ചെയ്തു.


അവലംബം[തിരുത്തുക]

  1. "NASA - Reference Guide to the International Space Station". NASA. Unknown. ശേഖരിച്ചത് 2008-06-14.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  2. "The ISS to Date". NASA.gov. 2007-02-22. ശേഖരിച്ചത് 2007-06-24.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  3. "International Space Station Status Report #06-7". NASA.gov. 2006-02-17. ശേഖരിച്ചത് 2007-06-24.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  4. http://www.nasa.gov/pdf/562644main_FS-2011-ISS_Orbiting%20Lab.pdf