ചുവപ്പുകുള്ളൻ
താരതമ്യേന താപനില കുറഞ്ഞതും ചെറുതുമായ നക്ഷത്രങ്ങളാണ് ചുവന്ന കുള്ളൻ നക്ഷത്രങ്ങൾ. സൂര്യന്റെ പകുതിയിൽ താഴെ പിണ്ഡം മാത്രമേ ഇത്തരം നക്ഷത്രങ്ങൾക്ക് ഉണ്ടാവാറുള്ളൂ. ഈ ഗണത്തിൽപെട്ട നക്ഷത്രങ്ങളുടെ ഉപരിതല താപനില 3,500 K -ലും താഴെയായിരിക്കും. സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെന്റോറി ഒരു ചുവന്ന കുള്ളൻ നക്ഷത്രമാണ്.
സവിശേഷതകൾ [തിരുത്തുക]
ചുവന്ന കുള്ളൻ നക്ഷത്രങ്ങളുടെ പിണ്ഡം സൗരപിണ്ഡത്തിന്റെ 40% ൽ താഴെ മാത്രമേ വരുകയുള്ളു. അവയുടെ കേന്ദ്ര താപനില താരതമ്യേന കുറഞ്ഞതും. ഊർജ്ജോല്പാദനം പ്രോട്ടോൺ-പ്രോട്ടോൺ ശൃംഖല പ്രതിപ്രവത്തര്നത്തിലൂടെയുമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇവ കുറച്ച് മാത്രമേ പ്രകാശം വമിപ്പിക്കുകയുള്ളൂ, ഏകദേശം സൂര്യന്റെ പതിനായിരത്തിലൊന്ന് പ്രകാശം മാത്രം. ചുവന്ന കുള്ളൻ നക്ഷത്രങ്ങളിൽ ഊർജ്ജം കേന്ദ്രത്തിൽ നിന്ന് ഉപരിതലത്തിൽ എത്തിചേരുന്നത് സംവഹനം വഴിയായിരിക്കും, കാരണം അവയുടെ ആന്തരിക സാന്ദ്രത താപനിലയെ അപേക്ഷിച്ച് കൂടുതലായിരിക്കും. അത്കൊണ്ട്തന്നെ വികിരണം വഴിയുള്ള ഊർജ്ജത്തിന്റെ വ്യാപനം ദുഷ്കരമാണ്.
ചുവന്ന കുള്ളൻ നക്ഷത്രങ്ങളിൽ അണുസംയോജനം വഴി ഉല്പാദിപ്പിക്കപ്പെടുന്ന ഹീലിയം കേന്ദ്രഭാഗത്ത് അടിയുന്നത് താരതമ്യേന പതുക്കെയായിരിക്കും, അത്കൊണ്ട് തന്നെ ഇത്തരം നക്ഷത്രങ്ങൾക്ക് അവയുടെ ഹൈഡ്രജൻ കൂടുതൽ കാലം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുന്നു. ഈ കാരണത്താൽ ചുവന്ന കുള്ളൻ നക്ഷത്രങ്ങളുടെ ആയുസ് വളരെ നീണ്ടതാണ്. അവയുടെ പിണ്ഡത്തിനനുസരിച്ച് 1000 കോടി മുതൽ 100,000 കോടി വർഷം വരെയാകാം അവയുടെ ആയുർദൈർഘ്യം. പിണ്ഡം കുറയുന്നതിനനുസരിച്ച് ആയുസ് കൂടുതലായിരിക്കും.
|
നക്ഷത്രം |
|
|---|---|
| പ്രാങ് നക്ഷത്രം | തന്മാത്രാ മേഘം · Bok globule · Young stellar object · Hayashi track · Hayashi limit · Henyey track · Protostars · T Tauri star · Herbig Ae/Be stars · തവിട്ടുകുള്ളൻ |
| പരിണാമം | Main sequence · ചരനക്ഷത്രം · ചുവപ്പുകുള്ളൻ · ചുവപ്പുഭീമൻ · Horizontal branch · Asymptotic giant branch · Protoplanetary nebula · പ്ലാനെറ്ററി നെബുല · Wolf-Rayet star · സൂപ്പർനോവ |
| ഗുണങ്ങൾ | നക്ഷത്രങ്ങളുടെ വർഗ്ഗീകരണം · സ്പെക്ട്രൽ വർഗ്ഗീകരണം · UBV color · Nucleosynthesis · Effective temperature · Metallicity · Rotation · Magnetic field · Microturbulence · Planetary system · Radial velocity · Proper motion · ദൃഗ്ഭ്രംശം · Space velocity |
| ഘടന | കാമ്പ് · Convection zone · Radiation zone · പ്രഭാമണ്ഡലം · Chromosphere · കൊറോണ · Stellar wind · Stellar wind bubble |
| അവശേഷിപ്പുകൾ | വെള്ളക്കുള്ളൻ · ന്യൂട്രോൺ നക്ഷത്രം · പൾസാർ · Magnetar · Quark star · Exotic star · തമോദ്വാരം |