അലാസ്ക
| State of Alaska | |||||
|
|||||
| വിളിപ്പേരുകൾ: "The Last Frontier" and "Land of the Midnight Sun" | |||||
| ആപ്തവാക്യം: North to the Future | |||||
| ഔദ്യോഗികഭാഷകൾ | English | ||||
| സംസാരഭാഷകൾ | English 89.7%, Native North American 5.2%, Spanish 2.9% |
||||
| നാട്ടുകാരുടെ വിളിപ്പേര് | Alaskan | ||||
| തലസ്ഥാനം | Juneau | ||||
| ഏറ്റവും വലിയ നഗരം | Anchorage | ||||
| വിസ്തീർണ്ണം | യു.എസിൽ 1st സ്ഥാനം | ||||
| - മൊത്തം | 663,268 ച. മൈൽ (1,717,854 ച.കി.മീ.) |
||||
| - വീതി | 808 മൈൽ (1,300 കി.മീ.) | ||||
| - നീളം | 1,479 മൈൽ (2,380 കി.മീ.) | ||||
| - % വെള്ളം | 13.77 | ||||
| - അക്ഷാംശം | 51°20'N to 71°50'N | ||||
| - രേഖാംശം | 130°W to 172°E | ||||
| ജനസംഖ്യ | യു.എസിൽ 47th സ്ഥാനം | ||||
| - മൊത്തം | 686,293 (2008 est.)[1] 626,932 (2000) |
||||
| - സാന്ദ്രത | 1.03/ച. മൈൽ (0.46/ച.കി.മീ.) യു.എസിൽ 50th സ്ഥാനം |
||||
| - ശരാശരി കുടുംബവരുമാനം | US$64,333 (4th) | ||||
| ഉന്നതി | |||||
| - ഏറ്റവും ഉയർന്ന സ്ഥലം | Mount McKinley[2] 20,320 അടി (6,193.7 മീ.) |
||||
| - ശരാശരി | 1900 അടി (580 മീ.) | ||||
| - ഏറ്റവും താഴ്ന്ന സ്ഥലം | Pacific Ocean[2] സമുദ്രനിരപ്പ് |
||||
| രൂപീകരണം | January 3, 1959 (49th) | ||||
| ഗവർണ്ണർ | Sean Parnell (R) | ||||
| ലെഫ്റ്റനന്റ് ഗവർണർ | Craig Campbell (R) | ||||
| നിയമനിർമ്മാണസഭ | {{{Legislature}}} | ||||
| - ഉപരിസഭ | {{{Upperhouse}}} | ||||
| - അധോസഭ | {{{Lowerhouse}}} | ||||
| യു.എസ്. സെനറ്റർമാർ | Lisa Murkowski (R) Mark Begich (D) |
||||
| യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | Don Young (R) (പട്ടിക) | ||||
| സമയമേഖലകൾ | |||||
| - east of 169° 30' | Alaska: UTC-9/DST-8 | ||||
| - west of 169° 30' | Aleutian: UTC-10/DST-9 | ||||
| ചുരുക്കെഴുത്തുകൾ | AK US-AK | ||||
| വെബ്സൈറ്റ് | www.alaska.gov | ||||
അലാസ്ക അമേരിക്കൻ ഐക്യനാടുകളിലെ നാൽപ്പത്തിയൊമ്പതാം സംസ്ഥാനം. 1959-ൽ ആണു് അലാസ്കയ്ക്ക് സംസ്ഥാനപദവി ലഭിച്ചത്. ജൂണോ ആണു് തലസ്ഥാനം.
അമേരിക്കയുടെ മുഖ്യ ഭൂപ്രദേശത്തുനിന്നു മാറി സ്ഥിതി ചെയ്യുന്ന രണ്ടു സംസ്ഥാനങ്ങളിലൊന്നാണിത്. മുഖ്യപ്രദേശത്തു നിന്നും 800 കിലോമീറ്ററോളം അകലെയാണ് അലാസ്കയുടെ സ്ഥാനം. അമേരിക്കയേക്കാൾ ഭൂമിശാസ്ത്ര സാമീപ്യം കാനഡയോടും റഷ്യയോടുമാണ്.
ഭൂവിസ്തൃതിയനുസരിച്ച് അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനവും ഇതു തന്നെ. എന്നാൽ ജനവാസ്യയോഗ്യമായ സ്ഥലങ്ങൾ കുറവായതിനാൽ ജനസംഖ്യയനുസരിച്ച് നാൽപ്പത്തിയേഴാം സ്ഥാനമേയുള്ളൂ.
1867 വരെ അലാസ്ക റഷ്യയുടെ ഭാഗ്മായിരുന്നു. ആ വർഷം, 72 ലക്ഷം ഡോളർ വിലയ്ക്ക് അമേരിക്ക റഷ്യയിൽനിന്നും അലാസ്ക്ക വാങ്ങുകയാണുണ്ടായതു്. 1959-ൽ സംസ്ഥാനപദവി ലഭിക്കുംവരെ ഒരു കേന്ദ്രഭരണപ്രദേശമായിരുന്നു.
അലാസ്ക അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ഭൂവിസ്തൃതിയുള്ള സംസ്ഥാനമാണ്. വടക്കെ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വ്ടക്കു പടിഞ്ഞാറൻ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഇതിന്റെ കിഴക്കുഭാഗത്ത് കാനഡയും, വടക്കു ഭാഗത്ത് ആർട്ടിക്ക് മഹാസമുദ്രവും, പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ പസിഫിക്ക് മഹാസമുദ്രവും, പടിഞ്ഞാറു മാറി ബെറിങ്ങ് കടലിടുക്കിന്ന് കുറുകെ റഷ്യയും നിലകൊള്ളുന്നു. 698,473-ത്തോളം അലാസ്ക നിവാസികളിൽ ഏകദേശം പകുതിപേരും ആങ്കറേച് മെട്രൊപൊലിറ്റൻ പ്രദേശത്ത് താമസിക്കുന്നു. 2009-ലെ കണക്കനുസരിച്ച് അലാസ്കയാണ് യു.എസിലെ ഏറ്റവും ജനസാന്ദൃത കുറഞ്ഞ സംസ്ഥാനം.
അവലംബം [തിരുത്തുക]
- ↑ http://www.census.gov/popest/states/NST-ann-est.html Annual Population Estimates 2000 to 2008
- ↑ 2.0 2.1 "Elevations and Distances in the United States". U.S Geological Survey. April 29, 2005. ശേഖരിച്ചത് 2006-11-03.
| മുൻഗാമി അരിസോണ |
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1959 ജനുവരി 3ന് പ്രവേശനം നൽകി (49ആം) |
പിൻഗാമി ഹവായി |