അലബാമ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alabama എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| അലബാമ | |
| അപരനാമം: ദ് കമേലിയ സ്റ്റേറ്റ് | |
| തലസ്ഥാനം | മോണ്ട്ഗോമറി |
| രാജ്യം | യു.എസ്.എ. |
| ഗവർണ്ണർ | റോബർട്ട്. ജെ. ബെന്റ്ലി |
| വിസ്തീർണ്ണം | 135,775ച.കി.മീ |
| ജനസംഖ്യ | 4,447,100[1] |
| ജനസാന്ദ്രത | 33.84/ച.കി.മീ |
| സമയമേഖല | UTC -6 |
| ഔദ്യോഗിക ഭാഷ | ഇംഗ്ലീഷ് |
അലബാമ അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ്. തെക്ക് മെക്സിക്കൻ കടലിനോടു ചേർന്നാണ് ഈ സംസ്ഥാനത്തിന്റെ സ്ഥാനം. വടക്ക് ടെന്നിസി, തെക്ക് ഫ്ലോറിഡ, കിഴക്ക് ജോർജിയ, പടിഞ്ഞാറ് മിസിസിപ്പി എന്നിവയാണ് അലബാമയുടെ അയൽ സംസ്ഥാനങ്ങൾ. 1819-ൽ ഇരുപത്തിരണ്ടാമതു സംസ്ഥാനമായാണ് അമേരിക്കൻ ഐക്യനാടുകളിൽ അംഗമായത്. മോണ്ട്ഗോമറി തലസ്ഥാനമായ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരം ബ്രിമിങ്‌ഹാം ആണ്, ഫ്രഞ്ച്കാർ സ്ഥാപിച്ച മോബീൽ ആണ് ഇ സംസ്ഥാനത്തിലെ ഏറ്റവും ആദ്യം സ്ഥാപിക്കപ്പെട്ട നഗരം. മസ്കോഗിയൻ ഭാഷ സംസാരിച്ചിരുന്ന ഇവിടത്തെ നിവാസികളായിരുന്ന അലബാമ വംശജരിൽനിന്നുമാണ് ഈ സംസ്ഥാനത്തിന്റെ പേർ വന്നത്.[2]
അവലംബം [തിരുത്തുക]
- ↑ "Annual Estimates of the Resident Population for the United States, Regions, States, and Puerto Rico: April 1, 2000 to July 1, 2008". United States Census Bureau. ശേഖരിച്ചത് 2011-25-01.
- ↑ Read, William A. (1984). Indian Place Names in Alabama. University of Alabama Press. ISBN 0-8173-0231-X. OCLC 10724679.
| മുൻഗാമി ഇല്ലിനോയി |
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1819 ഡിസംബർ 14ന് പ്രവേശനം നൽകി (22ആം) |
പിൻഗാമി മെയ്ൻ |
balya paang illa