ചിൽക്ക തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിൽക്ക തടാകം
ചിൽക്ക തടാകം - മീൻപിടുത്തക്കാർ ചിൽക്ക തടാകത്തിൽ
മീൻപിടുത്തക്കാർ ചിൽക്ക തടാകത്തിൽ
അക്ഷാംശവും രേഖാംശവും 19°43′N 85°19′E / 19.717°N 85.317°E / 19.717; 85.317Coordinates: 19°43′N 85°19′E / 19.717°N 85.317°E / 19.717; 85.317
Lake type Brackish
Primary sources 35 streams including the Bhargavi, Daya, Makra, Malaguni and Nuna rivers[1]
Primary outflows old mouth at Arakhakuda, new mouth at Satapada to Bay of Bengal
Catchment area 3,560 കി.m2 ([convert: unknown unit])
Basin countries India
പരമാവധി നീളം 64.3 കി.മീ (40.0 മൈ)
ഉപരിതല വിസ്തീർണ്ണം min.: 740 കി.m2 ([convert: unknown unit])
max.: 1,165 കി.m2 ([convert: unknown unit])
പരമാവധി ആഴം 4.2 മീ (13.8 അടി)
ജലത്തിന്റെ വ്യാപ്തം 4 കി.m3 (32,00,000 acre·ft)
Surface elevation 0 – 2 മീ (6.6 അടി)
Islands 223 കി.m2 ([convert: unknown unit]):
Badakuda, Honeymoon, Kalijai Hill, Kanthapantha, Krushnaprasadrah (Old Parikuda), Nalabana, Nuapara and Sanakuda.
Settlements Puri and Satpara[2]
പ്രമാണങ്ങള് [1][2]

ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്ത് കിഴക്ക് തീരത്ത് ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള ലവണജല തടാകമാണ് ചിൽക്ക തടാകം.പുരി, ഖുർദ, ഖഞ്ജാം എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ തടാകം ദയ നദിയുടെ പതനപ്രദേശം കൂടിയാണ്. വലിപ്പത്തിൽ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേയും ലഗൂൺ ആണിത്. മൺസൂൺ കാലത്തും വേനൽക്കാലത്തും ഇതിന്റെ വിസ്തീർണ്ണം വ്യത്യസ്ഥപ്പെട്ടിരിക്കും. ശരാശരി 1100 ചതുരശ്ര കിലോമീറ്റർ ആണിതിന്റെ വിസ്തീർണ്ണം.കായലിൻറെ മദ്ധ്യ ദക്ഷിണ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് സൊമോളൊ - ദുംകുടി ദ്വീപുകൾ. പൂർവ ഘാട്ടുകളുടെ അവശിഷ്ടങ്ങൾ ഈ ദ്വീപിൽ കാണാം. പാരിക്കുഡ് ദ്വീപുകൾ നല്ലൊരു ആകാശ കാഴ്ചയാണ് സഞ്ചാരികൾക്ക് നൽകുന്നത്. വർഷത്തിൽ ഏതു സമയവും ചിൽക്ക സന്ദർശിക്കാമെങ്കിലും ദേശാടനപക്ഷികൾ വിരുന്നിനെത്തുന്ന തണുപ്പ് കാലത്ത് ചിൽക്ക തടാകവും ദ്വീപുകളും കൂടുതൽ രസകരവും ആസ്വാദ്യകരവുമായിരിക്കും.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Tripati, Sila; A. P. Patnaik (2008-02-10). "Stone anchors along the coast of Chilika Lake: New light on the maritime activities of Orissa, India". CURRENT SCIENCE (Bangalore: Indian Academy of Sciences) 94 (3): 386–390. 
  2. 2.0 2.1 Mohanty, Prof. Prafulla Kumar; Dr. Sanjaya Narayan Otta (2008-6). "Dolphins of Chilika". Orissa Review (Govt. of Orissa): 21–26. 
"http://ml.wikipedia.org/w/index.php?title=ചിൽക്ക_തടാകം&oldid=1881405" എന്ന താളിൽനിന്നു ശേഖരിച്ചത്