ഡെക്കാൻ സുൽത്താനത്തുകൾ
തെക്കേ ഇന്ത്യയിലും മദ്ധ്യ ഇന്ത്യയിലുമായി നിലനിന്ന അഞ്ച് പിൽക്കാല മദ്ധ്യകാല മുസ്ലീം സാമ്രാജ്യങ്ങളായിരുന്നു ഡെക്കാൻ സുൽത്താനത്തുകൾ. ബിജാപ്പൂർ, ഗോൽക്കൊണ്ട, അഹ്മദ്നഗർ, ബീദാർ, ബേരാർ, എന്നിവയായിരുന്നു ഡെക്കാൻ സുൽത്താനത്തുകൾ. കൃഷ്ണ നദിയ്ക്കും വിന്ധ്യ പർവ്വതങ്ങൾക്കും ഇടയ്ക് ഡെക്കാൻ പീഠഭൂമിയിൽ ആണ് ഈ സുൽത്താനത്തുകൾ നിലനിന്നത്. ബാഹ്മണി സുൽത്താനത്ത് വിഘടിച്ചതോടെ ഇവ സ്വതന്ത്ര രാജ്യങ്ങളായി. ബിജാപ്പൂർ സുൽത്താനത്ത്, അഹ്മദ്നഗർ സുൽത്താനത്ത്, ബേരാർ സുൽത്താനത്ത് എന്നിവ 1490-ൽ സ്വതന്ത്രമായി. ബീദാർ സുൽത്താനത്ത്, ഗോൽക്കൊണ്ട സുൽത്താനത്ത് എന്നിവ 1512-ൽ സ്വതന്ത്രമായി. 1510-ൽ പോർച്ചുഗീസുകാരുടെ ഗോവൻ ആക്രമണം ബിജാപ്പൂർ ചെറുത്തു തോല്പ്പിച്ചു. എന്നാൽ അതിനടുത്ത വർഷം അവർക്ക് ഗോവ നഷ്ടപ്പെട്ടു.
പൊതുവേ പരസ്പരം മൽസരിച്ചെങ്കിലും, ഇവർ 1565-ൽ അടിമ രാജവംശത്തിനു എതിരെ യോജിച്ചു. തളിക്കോട്ട യുദ്ധത്തിൽ ഇവർ വിജയനഗരത്തെ തോല്പ്പിച്ചു. 1574-ൽ, ബീരാരിലെ ഒരു സൈനിക അട്ടിമറിക്കു ശേഷം, അഹ്മദ് നഗർ ബീരാർ ആക്രമിച്ച് പിടിച്ചടക്കി. 1619-ൽ ബിജാപ്പൂർ ബീരാർ പിടിച്ചടക്കി. ഡെക്കാൻ സുൽത്താനത്തുകളെ പിൽക്കാലത്ത് മുഗൾ സാമ്രാജ്യം കീഴടക്കി - 1596-ൽ ബീരാർ അഹ്മദ്നദറിൽ നിന്നും മുഗൾ സാമ്രാജ്യം പിടിച്ചടക്കി. 1616-നും 1636-നും ഇടയ്ക്ക് അഹ്മദ്നഗർ മുഗൾ സാമ്രാജ്യം പിടിച്ചടക്കി. ഔറംഗസീബിന്റെ 1686-7 പടയോട്ടങ്ങളിൽ ഗോൽക്കൊണ്ടയും ബിജാപ്പൂറും മുഗൾ സാമ്രാജ്യം പിടിച്ചടക്കി.
ഉള്ളടക്കം |
അഹ്മദ്നഗർ സുൽത്താനത്ത് [തിരുത്തുക]
കുറിപ്പുകൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- Michell, George & Mark Zebrowski. The New Cambridge History of India Vol. I:7 Architecture and Art of the Deccan Sultanates, Cambridge University Press, Cambridge, 1999, ISBN 0-521-56321-6