ഏഷ്യാനെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസ് ലിമിറ്റഡ്
படிமம்:Asianet TV.png
തരം ഉപഗ്രഹ ചാനൽ ടെലിവിഷൻ നെറ്റ്വർക്ക്
Branding ഏഷ്യാനെറ്റ്
രാജ്യം ഇന്ത്യ ഇന്ത്യ
ലഭ്യത    ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, ചൈന, തെക്കു കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക സോവിയറ്റ് യൂനിയന്റെ താഴത്തെ ഭാഗങ്ങളും
ആപ്തവാക്യം Entertain and Delight.
ഉടമസ്ഥത Star TV
Jupiter Entertainment [1][2]
പ്രമുഖ
വ്യക്തികൾ
രാജീവ് ചന്ദ്രശേഖർ
ആരംഭം 1993
വെബ് വിലാസം ഏഷ്യാനെറ്റ്

മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലാണ് ഏഷ്യാനെറ്റ്[3]. 1993 ൽ സംപ്രേക്ഷണം ആരംഭിച്ചു. മലയാളത്തിൽത്തന്നെ നാലു വ്യത്യസ്ത ചാനലുകൾ. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ്‌, ഏഷ്യാനെറ്റ് പ്ലസ്‌, ഏഷ്യാനെറ്റ്‌ മിഡിൽ ഈസ്റ്റ്, ഏഷ്യാനെറ്റ് മൂവീസ്, എന്നീ പേരുകളിൽ. കന്നഡയിൽ ഏഷ്യാനെറ്റ് സുവർണ്ണ, സുവർണ്ണ ന്യൂസ് എന്ന പേരിലും തെലുഗിൽ സിതാര[4] എന്ന പേരിലും ചാനലുകൾ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരമാണ് ഏഷ്യാനെറ്റിന്റെ ആസ്ഥാനം. പ്രമുഖ വ്യവസായിയും കർണാടകത്തിൽ നിന്നുള്ള രാജ്യസഭാ അംഗവും അടുത്ത പതിനഞ്ച് വർഷത്തെ ബി.ജെ.പി.യുടെ നയരൂപവത്കരണ ചുമതലയുള്ള വ്യക്തിയുമായ രാജീവ് ചന്ദ്രശേഖരാണ് ഏഷ്യാനെറ്റിന്റെ ചെയർമാൻ.[5][6] കെ.മാധവൻ വൈസ് ചെയർമാൻ കം ഏംഡിയാണ്. ഏഷ്യാനെറ്റ് വാർത്താ വിഭാഗത്തിന് കേരളത്തിലെല്ലായിടത്തും,ചെന്നൈ, മുബൈ, ഡൽഹി എന്നിവിടങ്ങളിലും ഗൾഫിലും ബ്യൂ‍റോയുണ്ട്.

ഓഹരി വില്പന[തിരുത്തുക]

ഏഷ്യാനെറ്റ് ചാനലിന്റെ പഴയ അടയാള ചിഹ്നം. 2013 വരെ ഇതാണ് നിലവിലുണ്ടായിരുന്നത്

2008 ൽ ചാനലിന്റെ പകുതിയിലതികം ഓഹരികളും റൂപർട്ട് മർഡോക്കിന്റെ ഉടമസ്ഥതിയിലുള്ള ആഗോള മാധ്യമ രംഗത്തെ ഭീമന്മാരായ സ്റ്റാർ ഗ്രൂപ്പിന് കൈമാറി[7].

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

ഐഡിയ സ്റ്റാർ സിംഗർ

"http://ml.wikipedia.org/w/index.php?title=ഏഷ്യാനെറ്റ്&oldid=1985440" എന്ന താളിൽനിന്നു ശേഖരിച്ചത്