പത്തനംതിട്ട ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പത്തനംതിട്ട (ജില്ല) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പത്തനംതിട്ട ജില്ല
അപരനാമം:
Location of Pathanamthitta Kerala.png
11.25° N 75.77° E
ഭൂമിശാസ്ത്ര പ്രാധാന്യം ജില്ല
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ആസ്ഥാനം പത്തനംതിട്ട
ഭരണസ്ഥാപനങ്ങൾ ജില്ലാ പഞ്ചായത്ത്‌
ജില്ലാ കലൿട്രേറ്റ്‌
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌
ജില്ലാ കലൿടർ

വി.എൻ. ജിതേന്ദ്രൻ [1]
വിസ്തീർണ്ണം 2637 [2]ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ (2011)
പുരുഷൻ‌മാർ
സ്ത്രീകൾ
സ്ത്രീ പുരുഷ അനുപാതം
11,95,537
5,61,620
6,33,917
1129 [3]
ജനസാന്ദ്രത 453/ച.കി.മീ
സാക്ഷരത 96.93 [4] %
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
689xxx
+(91) 468
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ശബരിമല, മാരാമൺ കൺവൻഷൻ

കേരളത്തിലെ ഒരു ജില്ല, സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര നഗരമാണ് പത്തനംതിട്ട.പത്തനംതിട്ട എന്ന പേര് 'പത്തനം' എന്നും 'തിട്ട' എന്നും രണ്ടു നാമങ്ങളുടെ കൂടിച്ചേർന്ന രൂപമാണ്. ഇതിന്റെ അർത്ഥം നദീതീരത്തുള്ള ഭവനങ്ങളുടെ നിര എന്നതാണ്. [5] 1982 നവംബർ മാസം ഒന്നാം തീയതി ആണു കൊല്ലം ജില്ല വിഭജിക്കപ്പെട്ട് പത്തനംതിട്ട ജില്ല രൂപീകൃതമായത്. പന്തളം രാജഭരണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പ്രദേശമാണ് പത്തനംതിട്ട. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുമായി പത്തനംതിട്ട ജില്ലാതിർത്തി പങ്കു വയ്ക്കുന്നുണ്ട്. കിഴക്ക് തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് വനഭൂമിയുള്ള ഈ ജില്ലയുടെ പകുതിയിൽ അധികവും വനഭൂമിതന്നെയാണ്.

ഉള്ളടക്കം

പ്രശാസനം [തിരുത്തുക]

രണ്ട് റവന്യൂ ഡിവിഷനുകൾ ചേർന്നാണ് പത്തനംതിട്ട: തിരുവല്ലയും അടൂരും . 5 താലൂക്കുകളും, 9 ബ്ലോക്കുകളും, 54 ഗ്രാമപ്പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് പത്തനംതിട്ട. 68 ഗ്രാമങ്ങൾ ചേരുമ്പോൾ പൂർണമാകുന്നു. അടൂരും തിരുവല്ലയും പത്തനംതിട്ടയും മുനുസിപ്പാലിറ്റികളാണ്. [6]

താലൂക്കുകളും ബ്ലോക്കുകളും
താലൂക്കുകൾ ബ്ലോക്കുകൾ
റാന്നി പറക്കോട്
കോഴഞ്ചേരി പന്തളം
അടൂർ കുളനട
തിരുവല്ല ഇലന്തൂർ
മല്ലപ്പള്ളി കോന്നി
മല്ലപ്പള്ളി
റാന്നി
കോയിപ്പുറം
പുളിക്കിഴ്‌
[7]


അഞ്ച് സ്പെഷ്യാലിറ്റി ആയുർവേദ ആശുപത്രികളും മറ്റ് 43 സർക്കാർ ആയുർവേദ ആശുപത്രികളടക്കം വലിയ ആശുപത്രി ശ്രിംഗലയുണ്ട്. തീർത്ഥാടന സമയങ്ങളിൽ പ്രെത്യേകം സജ്ജീകരിക്കുന്ന ആശുപത്രികളുമുണ്ട്. 751 സ്കൂളുകൾ അടങ്ങുന്ന വിദ്യാഭ്യാസ ശ്രിഗലയും പത്തനംതിട്ടക്കുണ്ട്[8]. പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതികളാണ് കേരളത്തിന്റെ ഊർജാവശ്യങ്ങളുടെ മൂന്നിലൊരു ഭാഗം നിറവേറ്റുന്നതു്. ശബരിഗിരി (300 MW), കക്കട് (50 MW), മണിയാർ (Pvt) (7 M) എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ[9]

രൂപവത്കരണം [തിരുത്തുക]

രൂപവത്കരണ സമയത്ത് പത്തനംതിട്ട, റാന്നി, കോന്നി, കോഴഞ്ചേരി എന്നീ സ്ഥലങ്ങൾ കൊല്ലം ജില്ലയിൽനിന്നും എടുത്തതും, തിരുവല്ലയും, മല്ലപ്പള്ളിയും ആലപ്പുഴ ജില്ലയിൽ നിന്നും എടുത്തതാണ്. 1982 നവംബർ മാസം ഒന്നാം തീയതി ജില്ല രൂപീകൃതമായി. അന്നത്തെ പത്തനംതിട്ടയുടെ നിയമസഭാസാമാജികൻ ശ്രീ കെ കെ നായരുടെ പ്രയത്നങ്ങൾ ജില്ലാരൂപികരണത്തിനു വലിയ സംഭാവന നൽകിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ നിന്നു വിജയിച്ച ഇദ്ദേഹത്തിനു ഒരു പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തിൽ കേരളമന്ത്രിസഭയെ സഹായിക്കുവാനായി. ഇതിനുള്ള പ്രത്യുപകാരം അവസരമാക്കി പത്തനംതിട്ട ജില്ല എന്ന ചിരകാല ആവശ്യം അദ്ദേഹം സാധ്യമാക്കുകയും ചെയ്തു.

ഭൂപ്രകൃതി [തിരുത്തുക]

2642 ചതുരശ്ര കിലോമീറ്ററാണ് പത്തനംതിട്ടയുടെ വിസ്തീർണ്ണം, ഇതിൽ 1300.73 ചതുരശ്ര കിലോമീറ്റർ സ്ഥലം വനപ്രദേശമാണ്.

കൃഷി [തിരുത്തുക]

പത്തനം തിട്ട ജില്ലയിലെ 80% ജനങ്ങളും നേരിട്ടോ അല്ലാതെയോ കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യാവസായികവിളയിൽ റബ്ബർ ഒരു പ്രധാന പങ്കു വഹിക്കുന്നു. 1992-93 കണക്ക് പ്രകാരം, തെങ്ങ് 212851 ഹെക്., നെല്ല് 5645, 6438, 4848 ഹെക്., കുരുമുളക് 4820 ഹെക്., ഇഞ്ചി 1137 ഹെക്., കൊക്കോ 671 ഹെക്., മരച്ചീനി 2616 ഹെക്., വാഴ 6108 ഹെക്., കശുവണ്ടി 1671 ഹെക്., റബ്ബർ 61016 ഹെക്., പച്ചക്കറി 1411 ഹെക്., കൈത 161 ഹെക്., കൃഷി ചെയ്തിരിക്കുന്നു. [10] മൂന്ന് വിത്തുൽപ്പാദന കേന്ദ്രങ്ങളും അനുബന്ധ പരിശീലന കേന്ദ്രങ്ങളും കൃഷിക്കാരെ സഹായിക്കുന്നു. 62 കൃഷി ഭവനുകളും കൃഷിക്കാർക്കുവേണ്ടി ജില്ലയിലുടനീളം പ്രവർത്തിക്കുന്നു. [10] . കൂടാതെ പശു, ആട്, പന്നി, താറാവ്, കോഴി എന്നീ ജീവജാലങ്ങളെയും വളർത്തുന്നു. [10]

കാർഷിക വിളകൾ [തിരുത്തുക]

കുരുമുളക്‌, തേങ്ങ, ഇഞ്ചി, മഞ്ഞൾ, റബ്ബർ, വെറ്റില, അടയ്ക്ക, നെല്ല്, ഏത്തക്ക, കപ്പ, വാഴക്ക, ഏലക്ക, പച്ചക്കറികൾ, ചേന

പ്രമുഖ നദികൾ [തിരുത്തുക]

അച്ചൻ‌കോവിലാർ-നിരണത്തിനടുത്തു നിന്നുള്ള ദൃശ്യം

അച്ചൻ‌കോവിലാർ [തിരുത്തുക]

ഋഷിമല, പശുക്കിടാമേട്ട് രാമക്കൽതേരി എന്നിവിടങ്ങളിൽനിന്നുണ്ടാകുന്ന ചെറിയ അരുവികൾ ചേർന്നൊഴുകുന്നതാണ് അച്ചൻ‌കോവിലാർ ആലപ്പുഴയിലെ വീയപ്പുറത്ത് ഈ നദി പമ്പയുമായി ചേരുന്നു. അങ്ങനെ പമ്പയുടെ ഒരു പ്രധാന പോഷകനദിയായി മാറുന്നു. [11]

പമ്പാ നദി [തിരുത്തുക]

പമ്പയാറും, ആർതിയാറും, കക്കടയാറും, കക്കാറും പിന്നെ കല്ലാറും ചേർന്നൊഴുകുന്നതാണ് പമ്പാനദി. ശബരിമലറ്റിൽനിന്നും ഉത്ഭവിക്കുന്ന പമ്പ, റാന്നി താലൂക്കിന്റെ മിക്കഭാഗങ്ങളിലൂടെയുമൊഴുകി ആലപ്പുഴ ജില്ലയിലൂടെ വേമ്പനാട്ട്കായലി‌ൽ ലയിക്കുന്നു. [11]

മണിമലയാർ [തിരുത്തുക]

പത്തനംതിട്ട ജില്ലയിലെ കാർഷികമേഖലയിൽ ഈ നദി ഒരു പ്രധാന പങ്കു വഹിക്കുന്നു.

ചരിത്ര പ്രാധാന്യം [തിരുത്തുക]

ഒരുകാലത്ത്, പന്തളം രാജവംശത്തിന്റെ അധീനതയിലായിരുന്ന പ്രദേശങ്ങളാണ് പത്തനംതിട്ട ജില്ലയുടെ പരിധിയിൽ ഏറെയും എന്ന് കരുതപ്പെടുന്നു. സ്വാതന്ത്യസമരത്തിലേക്കുള്ള വഴിത്തിരിവിൽ വളരെ പ്രാധാന്യം അർഹിക്കുന്നു പത്തനംതിട്ട. 1937 - ൽ മഹാത്മാഗാന്ധി തിരുവതാംകൂറിൽ വന്നപ്പോൾ, ഖാദിയെക്കുറിച്ചും ചർക്കയെക്കുറിച്ചുമുള്ള പ്രചാരണത്തിനെക്കുറിച്ച്, അദ്ദേഹത്തിന്റെ അനുയായികളായ ഖാദർ ദാസിനോടൂം, റ്റി പി ഗോപാലപിള്ളയോടും ചോദിക്കുകയുണ്ടായി. ഇതിൽ നിന്നും പ്രചോദിതനായ ഇദ്ദേഹം 1941-ൽ മഹാത്മാ ഖാദി ആശ്രമം (Mahatma Khadi Ashram) ഇലന്തൂരിൽ സ്ഥാപിക്കുകയുണ്ടായി. ഖാദി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനു വേണ്ടി ധനശേഖരണാർത്ഥം ഒരു പദ്ധതി ആവിഷ്കരിക്കുകയും ഏക് പൈസാ ഫണ്ട് (ek paise fund), അങ്ങനെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവെരുത്തുകയും ചെയ്തു. [12] ഖാദി മൂവ്മെന്റ് , ആയിരുന്നു തിരുവിതാംകൂറിൽ നടന്ന ബ്രിട്ടീഷുകാർക്കെതിരെ പ്രതിഷേധത്തിന്റെ മാറ്റൊലി. 1921 - ൽ നടന്ന ഈ സംഭവം പ്രിൺസ് ഓഫ് വേൽസിൽ സന്ദർശനത്തിന്റെ അനുബന്ദം ആയിരുന്നു.1922 - ൽ നടന്ന വിദ്ധ്യാർഥി സമരം സ്വാതന്ത്യസമരക്കാർക്ക് ഒരു പുതു ഉണർവ്വേകി. ഇതേസമയം, കേരളത്തിൽ നിന്നുള്ളാ കോൺഗ്രസ്സ് നേതാക്കന്മാരായ പൊന്നാറ ശ്രീധർ പിന്നെ കെ. കുമാർ‍, നാഗ്പൂറിൽ നടന്ന പതാകാ സത്യാഗ്രഹത്തിൽ അറസ്റ്റ് ചെയ്യപ്പെടുകയും മർദ്ദനത്തിനിരയാവുകയും ചെയ്തു. ഇലന്തൂർ കെ.കുമാർ, തിടയിൽ രാഘവൻ പിള്ള, പന്തളം കെപി പിന്നെ എൻ.ജി. ചാക്കോ എന്നിവരുടെ സംഭാവനകൾ ദേശീയ സ്വാതന്ത്യസമരത്തിന്റെ ചരിത്രത്തിൽ ഒരു മുതൽക്കൂട്ടാണ്. [13]

പ്രമുഖ സ്ഥലങ്ങൾ [തിരുത്തുക]

അവലംബം [തിരുത്തുക]


"http://ml.wikipedia.org/w/index.php?title=പത്തനംതിട്ട_ജില്ല&oldid=1752859" എന്ന താളിൽനിന്നു ശേഖരിച്ചത്