മീഡിയാവൺ ടിവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീഡിയാവൺ ടിവി
MediaOne.jpg
തരം ന്യൂസ് ആന്റ് കൾച്ചറൽ ചാനൽ
Branding മാധ്യമം
രാജ്യം India ഇന്ത്യ
ലഭ്യത    2013 ഫെബ്രുവരി 10 മുതൽ
ആപ്തവാക്യം നേര് നന്മ
ഉടമസ്ഥത മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്[1]
ശിലാസ്ഥാപന കർമ്മം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിക്കുന്നു
ശിലാഫലകം

കോഴിക്കോട് ആസ്ഥാനമായി മലയാളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ന്യൂസ് ആന്റ് കൾച്ചറൽ ടി.വി. ചാനലാണ് മീഡിയ വൺ. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ചാനൽ [2] മാധ്യമം കുടുംബത്തിൽ നിന്നാണ്. കോഴിക്കോട് പ്രധാന സ്റ്റുഡിയോവും മറ്റു പ്രധാന നഗരങ്ങളിൽ അനുബന്ധ സ്റ്റുഡിയോകളും പ്രവർത്തിക്കുന്നു.[3] 2013 ഫെബ്രുവരി 10 ന് ചാനൽ പ്രവർത്തനമാരംഭിച്ചു[4]. എൻ.ഡി.ടി.വി യാണ് മീഡിയവണിന്റെ ടെക്നിക്കൽ കൺസൽട്ടന്റ്.

നേര്, നന്മ എന്നതാണ് ചാനലിന്റെ മുദ്രാവാക്യം. നേരായ വാർത്തകളും നന്മയും മൂല്യവുമുളള വിനോദ പരിപാടികളുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്[5] എന്ന് നടത്തിപ്പുകാർ അവകാശപ്പെടുന്നു. മീഡിയാവണിന് കീഴിൽ കോഴിക്കോട് എം.ബി.എൽ മീഡിയ സ്കൂൾ എന്ന പേരിൽ ടെലിവിഷൻ ജേർണലിസം ഇൻസ്റ്റിട്ട്യൂട്ടും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്[6].

നാൾവഴി[തിരുത്തുക]

ദിവസവും രാത്രി 9 ന്

1987 ജൂൺ 01-ന് ആരംഭിച്ച മാധ്യമം ദിനപത്രത്തിന്റെ സിൽവർജൂബിലിയോടനുബന്ധിച്ചാണ് മീഡിയാവൺ ആരംഭിക്കുന്നത്.

  • 2011 സെപ്റ്റംബർ മാസം ചാനലിന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രക്ഷേപണാനുമതി ലഭിച്ചു[7].
  • 2011 നവംബർ 28-ന് ഹെഡ് ക്വട്ടേഴ്സിന്റെയും സ്റ്റുഡിയോ കോംപ്ലക്സിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവ്വഹിച്ചു[8].
  • 2012 ജൂൺ 16-ന് കൊച്ചിയിൽ വച്ച് കേന്ദ്രമന്ത്രി വയലാർ രവി ചാനൽ ലോഗോ പ്രകാശനം ചെയ്തു[9].
  • 2013 ഫെബ്രുവരി 10 ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി ചാനൽ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു.[10].

സിഗ്നേച്ചർ ഗാനം[തിരുത്തുക]

മീഡിയവണിന്റെ സിഗ്നേച്ചർ ഗാനം രചിച്ചത് റഫീക്ക് അഹമ്മദ്. സംവിധായകൻ ആഷിഖ് അബു. ഗാനത്തിന്റെ റിലീസ് സംവിധായകൻ രഞ്ജിത് നിർവഹിച്ചു.

പ്രധാന പരിപാടികൾ[തിരുത്തുക]

പരിപാടി ഇനം ദിവസം സമയം
ന്യൂസ് വൺ സ്പെഷ്യൽ എഡിഷൻ വാർത്താവിശകലനം ദിവസവും രാത്രി 9:00
മീഡിയാ സ്കാൻ മാധ്യമാവലോകനം ഞായർ രാത്രി 10:00
ഞാൻ സ്ത്രീ[11] റിയാലിറ്റി ഷോ തിങ്കൾ-വ്യാഴം രാത്രി 8:00
പതിനാലാം രാവ് റിയാലിറ്റി ഷോ വെള്ളി-ഞായർ രാത്രി 7:00
ടിപ്പു സുൽത്താൻ മെഗാസീരിയൽ തിങ്കൾ-വ്യാഴം രാത്രി 10:30
ബധിരർക്കായുള്ള വാർത്ത വാർത്താ ബുള്ളറ്റിൻ ദിവസവും വൈകിട്ട് 6:30
വേൾഡ് വിത്ത് അസ് ലോക വാർത്തകൾ തിങ്കൾ രാത്രി 10:00
കേരള സമ്മിറ്റ് ടോക് ഷോ ശനി രാത്രി 10:00
ഹോട്ട് ടോക് സംവാദം വെള്ളി രാത്രി 10:30
വ്യൂ പോയിൻറ് അഭിമുഖം വ്യാഴം രാത്രി 10:00
ട്രൂത്ത് ഇൻസൈഡ് അന്വേഷണം ബുധൻ രാത്രി 10:00 [12]
ആർട്ട് ബീറ്റ്‌സ് സാംസ്കാരികം[13] ചൊവ്വ ഉച്ച 12:00

അംഗീകാരങ്ങൾ[തിരുത്തുക]

മികച്ച വനിതാ ഷോ ആയി രേഖാ മേനോൻ അവതരിപ്പിക്കുന്ന ഞാൻ സ്ത്രീ എന്ന പരിപാടി തെരഞ്ഞെടുക്കപ്പെട്ടു. ദുബായ് ഏഷ്യാവിഷൻ ടെലിവിഷൻ പുരസ്കാരമാണ് ലഭിച്ചത്.[14]

ഡയറക്ടറേറ്റ്[തിരുത്തുക]

ആസ്ഥാനം[തിരുത്തുക]

കോഴിക്കോട് വെള്ളിപ്പറമ്പിലാണ് ചാനൽ ഹെഡ് ക്വാർട്ടേഴ്സും സ്റ്റുഡിയോ കോംപ്ലക്സും പ്രവർത്തിക്കുന്നത്[15][16]. ചാനൽ ആസ്ഥാനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, സ്റ്റുഡിയോ കോംപ്ലക്സ് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ഉദ്ഘാടനം ചെയ്തു.[17]

ചാനൽ ലഭ്യത[തിരുത്തുക]

ഡി.റ്റി.എച്ച്[തിരുത്തുക]

  • സൺ ഡയറക്ട് (ചാനൽ നമ്പർ: 217)[18]
  • ഡിഷ് ടിവി (ചാനൽ നമ്പർ: 954)[19]
  • എയർടെൽ ഡിജിറ്റൽ ടിവി (ചാനൽ നമ്പർ:821)[20]

കേബിൾ ശൃംഖല[തിരുത്തുക]

  • ഏഷ്യാനെറ്റ് ഡിജിറ്റൽ ടിവി, കേരളം( ചാനൽ നമ്പർ: 108 )
  • ഇ-വിഷൻ, യു.എ.ഇ( ചാനൽ നമ്പർ: 727 )
  • ക്യൂ ടെൽ, ഖത്തർ ( ചാനൽ നമ്പർ: 253 )
  • ബോം ടിവി (ആസ്ട്രേലിയ, ആസ്ട്രിയ, യു കെ, സ്വിറ്റ്സർലാൻഡ്, ന്യൂസിലാൻഡ്, അയർലാൻഡ്, അമേരിക്ക, കാനഡ)[21]
  • ഡെൻ
  • സി.ഒ.എ
  • കെ.സി.എൽ( ചാനൽ നമ്പർ:112)

ഉപഗ്രഹ വിവരങ്ങൾ[തിരുത്തുക]

Satellite Intelsat 17
Orbital Location 66 degree East Longitude
Down link Polarization Horizontal
Carrier type: DVB-S2
FEC 3/4
Downlink Frequency 4006 MHz
Symbol Rate 14400 Ksps
Modulation 8PSK

[22]

അവലംബം[തിരുത്തുക]

  1. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 720. 2011 ഡിസംബർ 12. ശേഖരിച്ചത്: 2013 ഏപ്രിൽ 09. 
  2. http://inwww.rediff.com/cms/print.jsp?docpath=//news/2009/mar/12guest-madhyamam-a-muslim-media-success-story.htm
  3. http://www.indiastudychannel.com/resources/140624-MADHYAMAM-TV-CHANNEL.aspx
  4. മാധ്യമം ദിനപ്പത്രം
  5. മാധ്യമം ആഴ്ചപ്പതിപ്പ് 18.2.2013
  6. http://mblmediaschool.com/
  7. മാധ്യമം ദിനപ്പത്രം,2011 ഒക്ടോബർ 1,പുറം ഒന്ന് കോഴിക്കോട് പതിപ്പ്
  8. http://www.madhyamam.com/news/135819/111129
  9. http://www.madhyamam.com/news/173405/120616
  10. http://www.madhyamam.com/node/212642
  11. ദുബായ് ഏഷ്യാവിഷൻ അവാർഡ്
  12. http://www.mediaonetv.in/schedules
  13. http://www.reporterlive.com/2013/11/20/64527.html
  14. http://www.indiavisiontv.com/2013/04/30/197763.html
  15. മാധ്യമം ആഴ്ചപ്പതിപ്പ് 18.2.2013
  16. http://marunadanmalayali.com/index.php?page=newsDetail&id=17378
  17. http://www.madhyamam.com/node/212642
  18. "SUN dth Information",MEDIA one, 26 March 2013
  19. dth Information,Sep 2013
  20. [http://www.mediaonetv.in/news/15247/tue-09102013-0500
  21. http://www.mediaonetv.in/news/9459/fri-06212013-1545
  22. "Satelite Information", MEDIA one, 11 February 2013

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Media One TV എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=മീഡിയാവൺ_ടിവി&oldid=1938142" എന്ന താളിൽനിന്നു ശേഖരിച്ചത്