മഴവിൽ മനോരമ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മലയാള മനോരമ ടെലിവിഷൻ | |
| തരം | ഉപഗ്രഹചാനൽ ടെലിവിഷൻ നെറ്റ്‌വർക്ക് |
|---|---|
| Branding | മഴവിൽ മനോരമ |
| രാജ്യം | |
| ലഭ്യത | ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, തെക്ക് കിഴക്ക് ഏഷ്യ, മിഡിൽ ഈസ്റ്റ്,അമേരിക്ക |
| ഉടമസ്ഥത | എം.എം.ടി.വി. |
| ആരംഭം | 2011 ഒക്ടോബർ 31 |
| വെബ് വിലാസം | മഴവിൽ മനോരമ |
എം.എം.ടി.വി. ലിമിറ്റഡിന്റെ രണ്ടാമത്തെ ടെലിവിഷൻ സംരംഭമാണ് 2011 ഒക്ടോബർ 31-ന് സംപ്രേഷണം ആരംഭിച്ച മഴവിൽ മനോരമ. ആദ്യ സംരംഭമായ മനോരമ ന്യൂസ് ചാനലിൽ വാർത്തയ്ക്കും വാർത്താധിഷ്ഠിതപരിപാടികൾക്കും ആണ് പ്രാമുഖ്യമെങ്കിൽ ഈ ചാനലിൽ മുഴുവൻ സമയവും വിനോദപരിപാടികൾ മാത്രമായിരിക്കും സംപ്രേഷണം ചെയ്യുന്നത്. ഒക്ടോബർ 31-ന് വൈകിട്ട് 6:30 മുതലാണ് സംപ്രേഷണം ആരംഭിച്ചത്.
പരിപാടികൾ [തിരുത്തുക]
മഴവിൽ മനോരമ വളരെയധികം വിനോദപരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നു. അതോടൊപ്പം സാമൂഹിക വിമർശന പരിപാടികളും സംപ്രേക്ഷണം ചെയ്യുന്നു. 'സമദൂരം', 'മറിമായം' എന്നിവ അതിനു ഉദാഹരണമാണ്.