പായസം
| പായസം ഖീർ |
|
|---|---|
| ഉത്ഭവ വിവരണം | |
| മറ്റ് പേരുകൾ: | ഖീർ, ക്ഷീരം |
| ഉത്ഭവ രാജ്യം: | ഇന്ത്യ |
| പ്രദേശം / സംസ്ഥാനം: | തെക്കെ ഏഷ്യ |
| വിഭവത്തിന്റെ വിവരണം | |
| പ്രധാന ഘടകങ്ങൾ: | അരി, പാൽ, ഏലക്കായ, കുങ്കുമപ്പൂവ്, പിസ്ത |
| വകഭേദങ്ങൾ : | Gil e firdaus, barley kheer, Kaddu ki Kheer, Paal (milk), payasam |
വളരെ മധുരമുള്ള വിഭവമാണ് പായസം. കേരളീയർക്ക് സദ്യക്ക് ഒഴിച്ച് കൂടാനാവാത്തതാണ്. ഇത് പൊതുവെ ഒരു തെന്നിന്ത്യൻ വിഭവമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഖീർ (Kheer )(Punjabi : ਖੀਰ Sanskrit: क्षीर/ksheera, Hindi :खीर, Urdu: کھیر/kheer) എന്ന പേരിലും ഇത് അറിയപ്പെടുന്നു. സാധാരണ ഇത് ഉണ്ടാക്കുന്നതിനു അരിയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഇതിന്റെ പല തരങ്ങളിൽ ഗോതമ്പ്, പരിപ്പ് എന്നിവയും ഉപയോഗിക്കുന്ന പതിവുണ്ട്. സദ്യകളിൽ സാധാരണ ഭക്ഷണം കഴിച്ചതിനു ശേഷം ആണ് പായസം വിളമ്പുന്നത്.
ഉള്ളടക്കം |
[തിരുത്തുക] തരങ്ങൾ
- അരിപ്പായസം
- സേമിയപായസം
- പാലട പ്രഥമൻ
- അട പ്രഥമൻ
- പഴ പ്രഥമൻ
- ഗോതമ്പ് പ്രഥമൻ
- ചക്ക പ്രഥമൻ
- പരിപ്പ് പ്രഥമൻ
- പാൽ പായസം
ഉത്തരേന്ത്യയിൽ ഇത് ഖീർ എന്നു തന്നെയാണ് പൊതുവെ അറിയപ്പെടുന്നത്. ബാർളി ഉപയോഗിച്ചും ഇവിടങ്ങളിൽ ഖീർ ഉണ്ടാക്കുന്നു. ഇത് കൂടാതെ വെർമിസെല്ലി അഥവാ സേമിയ ഉപയോഗിച്ചും പായസം ഉണ്ടാക്കുന്നു. ഉത്തരേന്ത്യയിൽ ഇത് പ്രധാനമായും അരി, ബാർളി എന്നിവയിൽ നിന്നാണ് ഉണ്ടാക്കുന്നത്.
ഖീർ (Kheer), പായസം എന്നീ പദങ്ങൾ സംസ്കൃതത്തിൽ നിന്നാണ് വന്നിട്ടുള്ളത്. [1]
[തിരുത്തുക] ചിത്രശാല
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക] അവലംബം
- ↑ "Eastern Aromas". As Promised! Kheer. http://easternaromas.blogspot.com/2008/06/as-promised-kheer.html, ശേഖരിച്ചത്: 2008-05-30.
|
|||||