പായസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kheer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പായസം
ഖീർ
Kheer.jpg
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: ഖീർ, ക്ഷീരം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: തെക്കെ ഏഷ്യ
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: അരി, പാൽ, ഏലക്കായ, കുങ്കുമപ്പൂവ്, പിസ്ത
വകഭേദങ്ങൾ : Gil e firdaus, barley kheer, Kaddu ki Kheer, Paal (milk), payasam
പരിപ്പു പായസം

മധുരമുള്ള വിഭവമാണ് പായസം. ഇത് പൊതുവെ ഒരു തെന്നിന്ത്യൻ വിഭവമായിട്ടാണ് കണക്കാക്കപ്പെടുന്നത്.ഒരു വേവുള്ളതിനെ പായസം എന്നും രണ്ടു വേവുള്ളതിനെ പ്രഥമൻ എന്നും പറയുന്നു. [1]

ഖീർ (Kheer )(Punjabi : ਖੀਰ Sanskrit: क्षीर/ksheera, Hindi :खीर, Urdu: کھیر/kheer) എന്ന പേരിലും ഇത് അറിയപ്പെടുന്നു. സാധാരണ ഇത് ഉണ്ടാക്കുന്നതിനു അരിയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഇതിന്റെ പല തരങ്ങളിൽ ഗോതമ്പ്, പരിപ്പ് എന്നിവയും ഉപയോഗിക്കുന്ന പതിവുണ്ട്. സദ്യകളിൽ സാധാരണ ഭക്ഷണം കഴിച്ചതിനു ശേഷം ആണ് പായസം വിളമ്പുന്നത്.

തരങ്ങൾ[തിരുത്തുക]

ഉത്തരേന്ത്യയിൽ ഇത് ഖീർ എന്നു തന്നെയാണ് പൊതുവെ അറിയപ്പെടുന്നത്. ബാർളി ഉപയോഗിച്ചും ഇവിടങ്ങളിൽ ഖീർ ഉണ്ടാക്കുന്നു. ഇത് കൂടാതെ വെർമിസെല്ലി അഥവാ സേമിയ ഉപയോഗിച്ചും പായസം ഉണ്ടാക്കുന്നു. ഉത്തരേന്ത്യയിൽ ഇത് പ്രധാനമായും അരി, ബാർളി എന്നിവയിൽ നിന്നാണ് ഉണ്ടാക്കുന്നത്.

Ingredients of kheer

ഖീർ (Kheer), പായസം എന്നീ പദങ്ങൾ സംസ്കൃതത്തിൽ നിന്നാണ് വന്നിട്ടുള്ളത്. [2]

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്

അവലംബം[തിരുത്തുക]

  1. പി.എൻ.ഗണേശ്, മാതൃഭൂമി- നഗരം സപ്ലിമെന്റ് 28 ആഗസ്റ്റ് 2012
  2. "Eastern Aromas". As Promised! Kheer. മൂലതാളിൽ നിന്നും 2009-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-05-30.


"https://ml.wikipedia.org/w/index.php?title=പായസം&oldid=3787618" എന്ന താളിൽനിന്ന് ശേഖരിച്ചത്