കാളൻ
ഒരു കറിയാണ് കാളൻ.പുളിശ്ശേരിയുമായി നല്ല സാമ്യമുള്ള ഒരു കറിയാണിത്. നല്ല കട്ടിയുള്ള ഈ കറിക്ക് നല്ല പുളിയുള്ള രുചിയാണ്. ഒരുനല്ല കുട്ടുകറിയായിട്ടാണ് കാളൻ സദ്യയിൽ ഉപയോഗിക്കുന്നത്. ഏത്തയ്ക്ക (നേന്ത്രക്ക), ചേന എന്നിവയാണ് ഈ കറിയിലെ മുഖ്യ പച്ചക്കറി. നാളികേരം പച്ചക്ക് അരച്ചതും തൈരും ആണ് ഇതിലെ പ്രധാന പ്പെട്ട മറ്റ് ചേരുവ.
ഉള്ളടക്കം |
തയ്യാറാക്കുന്ന വിധം [തിരുത്തുക]
ആവശ്യമായ സാധനങ്ങൾ [തിരുത്തുക]
പുളിയുള്ള തൈര്, പച്ചമുളക് , മഞ്ഞൾപ്പൊടി ജീരകം, തേങ്ങ, ഉലുവ, കടുക്, വറ്റൽ മുളക് വെളിച്ചെണ്ണ ഉലുവപ്പൊടി തുടങ്ങിയ ചേരുവകൾ ആണ് കാളന് പ്രധാനം. ഒരോസ്ഥലങ്ങളിലും അല്പാല്പം വ്യത്യാസങ്ങൾ കാണുവാനും സാധിക്കും. തേങ്ങ ചുരണ്ടിയതും കൊത്തിയരിഞ്ഞതും ഉപയോഗിക്കാറുണ്ട്.
പാചകം ചെയ്യുന്ന വിധം [തിരുത്തുക]
പച്ചമുളക് കഴുകി നെടുകെ പിളർത്ത് കൽച്ചട്ടിയിലിട്ട് മഞ്ഞൾപ്പൊടിയും ഒരു കപ്പ് വെള്ളവും ചേർത്ത് വേവിക്കുക. വെള്ളം വറ്റാറാകുമ്പോൾ കലക്കിയ തൈര് ഇതിലേക്കൊഴിച്ച് ചൂടാക്കുക. തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അപ്പോൾ സാവധാനം തൈരിന് മുകളിലേക്ക് കുറേശെ പതപോലെ പൊങ്ങിവരും. നന്നായി ഇളക്കി ഇത് വറ്റിച്ച് കുറുക്കുക.
കാളൻ വേണ്ടത്ര കുറുകിക്കഴിഞ്ഞാൽ തേങ്ങയും ജീരകവുംകൂടി മിനുസമായി അരച്ചതു ചേർക്കുക. നന്നായി ഇളക്കി വക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, മുളക് മുറിച്ചത്, ഉലുവ ഇവയിട്ട് മൂപ്പിച്ച് കടുക് പൊട്ടിയാലുടൻ കറിയിലേക്കൊഴിക്കുക. കറിവേപ്പിലയുമിട്ട് ഉലുവപ്പൊടി തൂകി ഇളക്കിവക്കുക. അൽപംകൂടി കഴിഞ്ഞ് ഉപ്പിട്ട് നന്നായി ഇളക്കുക .
ചിത്രശാല [തിരുത്തുക]
|
|||||