വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ ഏറെ പ്രചാരമുള്ള ഒരു പലഹാരമാണ് കൊഴുക്കട്ട അല്ലെങ്കിൽ കുഴക്കട്ട (കൊഴക്കട്ട). ശർക്കരയിട്ട് തേങ്ങാ പീര അരിമാവു കൊണ്ട് പൊതിഞ്ഞ്, ആവിയിൽ പുഴുങ്ങിയാണ് ഇത് ഉണ്ടാക്കുന്നത്. ചെറുപയർ, എള്ള്, കടലപ്പരിപ്പ് എന്നിവ പ്രത്യേകമായി ചേർത്തും കൊഴുക്കട്ട നിർമ്മിക്കാറുണ്ട്.
തയാറാക്കുന്ന വിധം [തിരുത്തുക]
അരിപ്പൊടി ചൂടുവെള്ളത്തിൽ കുഴച്ച്, ചെറിയ വട്ടത്തിൽ പരത്തി, അതിൽ ശർക്കരയിൽ ചിരകിയ നാളികേരവും ജീരകവും ചേർത്ത് കാച്ചിയ മിശ്രിതം വച്ച് ഉരുളയാക്കി ആവിയിൽ പുഴുങ്ങിയെടുക്കുന്നു. ഉരുണ്ടിരിക്കുന്നതിനൽ മധ്യ കേരളത്തിൽ ഇതു വെറും ശർക്കര ഉണ്ട എന്ന പേരിൽ അറിയപ്പെടുന്ന്. നാളികേരത്തിനു പകരം അവിൽ ഉപയോഗിച്ചും കൊഴുക്കട്ടയുണ്ടാക്കാറുണ്ട്.