അവിയൽ
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിവിധതരം പച്ചക്കറികളും കട്ടിത്തൈരും തേങ്ങയും ചേർത്തുണ്ടാക്കുന്ന ഒരു വിഭവമാണ് അവിയൽ. മിക്ക പച്ചക്കറികളും അവിയലിൽ ഉപയോഗിക്കറുണ്ട്. കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണിത്. സാധാരണയായി അവിയലിൽ ചേർക്കുന്ന പച്ചക്കറികൾ നേന്ത്രക്കായ, ചേന, പയർ, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്ക, കാരറ്റ്, വാഴക്ക, കുമ്പളങ്ങ, മത്തങ്ങ, കയ്പക്ക, മുരിങ്ങക്ക, പടവലങ്ങ, ബീൻസ്, പച്ചമുളക് എന്നിവയാണ്. ചിലർ തൈരിനു പകരം മാങ്ങയോ പുളിയോ ഉപയോഗിക്കുന്നു. ചോറിന്റെ കൂടെയോ പ്രധാന പ്രാതൽ വിഭവങ്ങളുടെ കൂടെയോ അവിയൽ ഭക്ഷിക്കാം.
[തിരുത്തുക] തയ്യാറാക്കുന്ന വിധം
ആദ്യമായി പച്ചക്കറികൾ എല്ലാം 1.5 ഇഞ്ച് നീളത്തിലും കാലിഞ്ച് കനത്തിലും അരിയുക. ചേന അരിഞ്ഞതിനു ശേഷം ധാരാളം വെള്ളത്തിൽ കഴുകുക. എല്ലാ പച്ചക്കറികളും ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വേവിക്കുക. മുക്കാൽ ഭാഗം വെന്ത് കഴിയുംമ്പോൾ തൈര് ചെർത്ത്, ചിരകിയ തേങ്ങ, പച്ചമുളക് എന്നിവ അരകല്ലിൽ നന്നായ് അരച്ച് കറിയിൽ ചേർക്കുക. കുറച്ചു വെളിച്ചെണ്ണ തുവുക. കറിവേപ്പില തണ്ടൊടു കുടി ഇടുക. മധ്യ കേരളത്തിൽ തൈര് ചേർക്കാറില്ല.
[തിരുത്തുക] പുറത്തേക്കുള്ള് കണ്ണികൾ
[തിരുത്തുക] ചിത്രശാല
- അവിയലിന്റെ ചിത്രങ്ങൾ
|
|||||