വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അപ്പം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അപ്പം (വിവക്ഷകൾ) എന്ന താൾ കാണുക. |
 |
ഒരു കേരളീയ ഭക്ഷണ പദാർത്ഥമാണ് ഉണ്ണിയപ്പം. കുഴിയപ്പം, കാരപ്പം , കാരോലപ്പം എന്നീ പേരുകളിലും അറിയപ്പെടുന്ന ഉണ്ണിയപ്പം ഒരു മധുരമുള്ള പലഹാരമാണ്. വാഴപ്പഴവും, അരിപ്പൊടിയും, ശർക്കരയുമാണ് ഉണ്ണിയപ്പം ഉണ്ടാക്കാൻ വേണ്ട സാധനങ്ങളിൽ പ്രധാനപ്പെട്ടവ. ഗോളാകൃതിയാണ് ഈ പലഹാരത്തിന്. കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ മുഖ്യ നിവേദ്യമാണു ഉണ്ണിയപ്പം.
പാചകം ചെയ്യുന്ന വിധം [തിരുത്തുക]
| ചേരുവ |
അളവ് |
| അരിപ്പൊടി |
300 ഗ്രാം |
| ശർക്കര |
500 ഗ്രാം |
| പാളയംകോടൻ പഴം |
2 എണ്ണം |
| തേങ്ങാക്കൊത്ത് |
കുറച്ച് |
| എള്ള് |
1/4 കപ്പ് |
| ഏലയ്ക്കാപ്പൊടി |
3 സ്പൂൺ |
| എണ്ണ |
വറുക്കാൻ പാകത്തിന് |
| നെയ്യ് |
2 ടീസ്പൂൺ |
തയ്യാറാക്കി വെച്ചിരിക്കുന്ന ഉണ്ണിയപ്പം.
ശർക്കര ചൂടുവെള്ളം ചേർത്ത് പാനീയമാക്കണം. അത് അരിച്ചുമാറ്റി വയ്ക്കണം. എന്നിട്ട് അരിപ്പൊടിയിൽ പഴം ചേർത്ത് നന്നായി കുഴയ്ക്കണം. നെയ്യ് ചൂടാക്കി അതിൽ തേങ്ങാക്കൊത്തും എള്ളും വറുത്തെടുക്കണം. അതും ഏലയ്ക്കാപ്പൊടിയും അരിമാവിലേക്ക് അല്പം വെള്ളവും ചേർത്ത് നന്നായി കുഴയ്ക്കണം (വെള്ളം കൂടിപ്പോകരുത്). നന്നായി മയപ്പെടുത്തിയ മാവ് നാല് മണിക്കൂർ മാറ്റി വയ്ക്കുക. അതിനുശേഷം ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണ തിളപ്പിച്ച് മാവ് ഒഴിക്കുക. നന്നായി മൂത്തതിനുശേഷം കോരിയെടുക്കുക.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]