വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ
അക്ഷാംശവും രേഖാംശവും: 09°58′54″N 76°15′09″E / 9.98167°N 76.2525°E
വല്ലാർപാടം ടെർമിനലിലെ ക്രെയിനുകൾ |
|
| Other names(s) | വല്ലാർപാടം ടെർമിനൽ |
|---|---|
| General information | |
| Location | |
| Status | Complete |
| Coordinates | 09°58′54″N 76°15′09″E / 9.98167°N 76.2525°E |
| Built by | DP World |
| Opening | 11 February 2011 |
| Technical details | |
| No of Super-Post Panamax Crane | 6 |
| No of Rubber Tyred Gantry Crane | 15 |
| Maximum Draft | 14.5 m |
| Quay Length | 600 m |
ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലാണ് വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ. ഇത് കേരളത്തിൽ എറണാകുളം ജില്ലയിലെ മുളവുകാട് ഗ്രാമപഞ്ചായത്തിലെ വല്ലാർപാടത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ഉയർന്ന നിക്ഷേപമുള്ള പദ്ധതിയുമാണിത്. 3,200 കോടി രൂപയാണ് ഇതിന്റെ നിർമ്മാണച്ചിലവ്. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ നേതൃത്വത്തിലും, സ്വകാര്യ പങ്കാളിത്തത്തിലുമാണ് ഈ പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. ദുബായ് പോർട്‌സ് വേൾഡാണ് ഇതിന്റെ നടത്തിപ്പുകാർ. 30 വർഷത്തേക്കാണ് ഇവരുമായുള്ള കരാർ. ആദ്യ ഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ ടെർമിനലിനുണ്ട്. ഈ ടെർമിനലിന്റെ പ്രവർത്തനാരംഭത്തോടെ നിലവിലുള്ള രാജീവ് ഗാന്ധി കണ്ടെയ്‌നർ ടെർമിനലിലെ പ്രവർത്തനസംവിധാനങ്ങൾ ഇവിടേയ്ക്ക് മാറ്റി സ്ഥാപിക്കും.
ഉള്ളടക്കം |
[തിരുത്തുക] പ്രവർത്തനങ്ങൾ
വല്ലാർപാടത്തോടു ചേർന്നുള്ള രാമൻതുരുത്ത്, ഡയമണ്ട് കട്ട് തുടങ്ങി പല ചെറു ദ്വീപുകൾ ചേർത്ത് 115 ഹെക്ടറിലാണ് ടെർമിനലിന്റെ വികസനം. മൂന്നു ഘട്ടങ്ങളായാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുക. ഇതിൽ വല്ലാർപാടം പ്രദേശത്ത് 49 ഹെക്ടറിലാണ് ടെർമിനലിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയത്. ഇതിൽ 605 മീറ്റർ നീളമുള്ള വാർഫ് ഉപയോഗിച്ച് 10 ലക്ഷം കണ്ടെയിനറുകൾ കൈകാര്യം ചെയ്യുകയാണ് പദ്ധതിയുടെ ആദ്യലക്ഷ്യം. തുടർന്നുള്ള മൂന്നു ഘട്ടങ്ങളിൽ 15 ലക്ഷം, 30 ലക്ഷം കണ്ടെയിനറുകൾ എന്ന ലക്ഷ്യം കൈവരിക്കും.
ടെർമിനൽ പ്രദേശത്തേക്കുള്ള 18.2 കിലോമീറ്റർ ദൂരമുള്ള ദേശീയപാതയ്ക്ക് (966 എ) കേന്ദ്രസർക്കാർ 872 കോടി രൂപ മുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. 2012-ൽ ഈ പാത നാലുവരിയാക്കി ഉയർത്തും. ഈ പാതയെ കളമശ്ശേരിയിലൂടെ കടന്നു പോകുന്ന ദേശീയപാത 544-മായി ബന്ധിപ്പിച്ചിരിക്കുന്നു.
ടെർമിനൽ പ്രദേശത്തേക്കുള്ള റയിൽപാതയ്ക്ക് 364 കോടി രൂപയാണ് നിർമ്മാണച്ചിലവ്. ഈ പാതയുടെ നീളം 8.86 കിലോമീറ്ററാണ്. ഈ പാതയിൽ 4.62 കിലോമീറ്റർ ദൂരം വേമ്പനാട് പാലമാണ്.
കപ്പലുകളെ ടെർമിനലിൽ എത്തിക്കുവാനായി ഡ്രജിങ്ങിന് 381.25 കോടി രൂപയാണ് കേന്ദ്രസർക്കാർ മുടക്കിയിരിക്കുന്നത്. ഇതുപ്രകാരം തുറമുഖത്തെ ഇന്നർ, ഔട്ടർ ചാനലുകളുടെ ആഴം വർദ്ധിപ്പിക്കൽ 2010 ഏപ്രിൽ 30-ന് പൂർത്തീകരിച്ചു.
[തിരുത്തുക] ഉദ്ഘാടനം
2011 ഫെബ്രുവരി 11 ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് വല്ലാർപാടം ടെർമിനലിന്റെ ഉദ്ഘാടനം നിർവഹിച്ചു. [1].
[തിരുത്തുക] റോ റോ സർവ്വീസ്
വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമ്മിനലും വെല്ലിംഗ്ടൺ ദ്വീപും തമ്മിൽ ബന്ധിപ്പിച്ച് ഒരു കണ്ടെയ്നർ റോ-റോ സർവ്വീസ് നിലവിലുണ്ട്. ഇതുവഴി കണ്ടെയ്‌നറുമായി വരുന്ന ട്രക്കുകൾക്ക് ഐലൻഡിൽ നിന്നും വല്ലാർപാടത്തേക്കും തിരിച്ചും റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പോകാൻ കഴിയും. ഇതിനായി ഐലൻഡിലും ബോൾഗാട്ടിയിലും രണ്ട് ജെട്ടികൾ പണിതിട്ടുണ്ട്. ലോട്സ് ഷിപ്പിംഗ് കമ്പനിക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. ലോട്സ് ബ്രിഡ്ജ് എന്നാണ് ഈ ബാർജ്ജ് സർവ്വീസിന്റെ പേര്.