അർത്തുങ്കൽ
| അർത്തുങ്കൽ | |
|---|---|
| — ഗ്രാമം — | |
| അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ഫോറോനാപ്പള്ളി | |
|
|
|
| സ്ഥാനം: 9°39′40″N 76°18′02″E / 9.661114°N 76.300454°Eസ്ഥാനം: 9°39′40″N 76°18′02″E / 9.661114°N 76.300454°E | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല | ആലപ്പുഴ |
| സമയമേഖല | IST (യു.റ്റി.സി.+5:30) |
| PIN | 688530 |
| ടെലിഫോൺ കോഡ് | +91 478 |
| വാഹന രജിസ്ട്രേഷൻ | KL- |
| Nearest city | കൊച്ചി |
| ലോകസഭാ നിയോജകമണ്ഡലം | ആലപ്പുഴ |
| നിയമസഭാ നിയോജകമണ്ഡലം | ചേർത്തല |
ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്തുള്ള തീരദേശ ഗ്രാമമാണ് അർത്തുങ്കൽ.പ്രശസ്തവും പുരാതനവുമായ സെന്റ് ആൻഡ്രൂസ് പള്ളി ഇവിടെയാണ്. അർത്തുങ്കൽ പള്ളിയെന്നാണ് ഈ ദേവാലയം അറിയപ്പെടുന്നത്.
മത്സ്യബന്ധനമാണ് ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളുടെയും ഉപജീവനമാർഗ്ഗം.
പേരിനു പിന്നിൽ [തിരുത്തുക]
അർത്തുങ്കൽ എന്ന പേര് ബുദ്ധമതത്തിൽ നിന്നാണ് ഉടലെടുക്കുന്നത് എന്ന് വാദിക്കപ്പെട്ടിട്ടുണ്ട്. ബുദ്ധസ്ഥാനം നേടുന്നവരുടെ മറ്റൊരു പേരാണ് അർഹതൻ (പാലി),[1] (മലയാളത്തിൽ ആതൻ), അർത്ഥം അർഹതയുള്ളവൻ.[1] ബുദ്ധ-ജൈനന്മാരുടെ ക്ഷേത്രത്തിനെ കല്ല് എന്നും വിളിച്ചിരുന്നു. [2]ശബരിമലയിലെന്ന പോലെ നേരെ പടിഞ്ഞാറ് അതേ അക്ഷാംശത്തിൽ കടലോരത്തും മലയാളികൾ പണ്ട് ശാസ്താവിനേയും (ബുദ്ധൻ) ആതനേയും വച്ച ആരാധിച്ചിരുന്നു.} ഈ വാദമനുസരിച്ച്, അർഹതൻ കല്ല് എന്ന ഇത് അർത്തങ്കൽ എന്നും അർത്തുങ്കൽ എന്നുമായി പരണമിച്ചു.[3] പോർത്തുഗീസുകാര് അർത്തുങ്കലിലെ ഈ ബൗദ്ധപള്ളിയുടെ സ്ഥാനത്ത് ക്രിസ്തീയ ദേവാലയം സ്ഥാപിച്ചു എന്ന് പറയപ്പെടുന്നു. ഇന്നും സമീപത്തുള്ളവർ ഈ പള്ളിയിൽ വച്ച് ശബരിമലയിലേക്ക് കെട്ട് കെട്ടുന്നതും തിരികെ ഇവിടെ വന്ന് മാലയൂരുന്നതും ഇതേ പാരമ്പര്യത്തിലാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അർത്തുങ്കൽ എന്ന സ്ഥലനാമത്തെക്കുറിച്ച് വേറേയും അവകാശവാദങ്ങളുള്ളതിൽ ഒന്ന് സ്ഥലത്തിന്റെ പഴയപേരായ ആർത്തിക്കുളങ്ങരയുടെ രൂപഭേദമാണ് അതെന്നാണ്.[4]
അവലംബം [തിരുത്തുക]
- ↑ 1.0 1.1 പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
- ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
- ↑ പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2.
- ↑ അർത്തുങ്കൽ പള്ളിയുടെ വെബ്സൈറ്റ് - http://www.arthunkalchurch.org/html/historyfrm.htm