ടിനു യോഹന്നാൻ
| വ്യക്തിഗതവിവരങ്ങൾ | ||||
|---|---|---|---|---|
| ജനനം | 18 ജൂൺ 1979 Kannur, India |
|||
| ബാറ്റിംഗ് രീതി | Right-hand bat | |||
| ബൗളിംഗ് രീതി | Right-arm medium-fast | |||
| ഔദ്യോഗിക സ്ഥിതിവിവരങ്ങൾ | ||||
| മത്സരങ്ങൾ | Tests | ODIs | ||
| കളികൾ | 3 | 3 | ||
| നേടിയ റൺസ് | 13 | 7 | ||
| ബാറ്റിംഗ് ശരാശരി | - | - | ||
| 100-കൾ/50-കൾ | -/- | -/- | ||
| ഉയർന്ന സ്കോർ | 8* | 5* | ||
| എറിഞ്ഞ പന്തുകൾ | 486 | 120 | ||
| വിക്കറ്റുകൾ | 5 | 5 | ||
| ബൗളിംഗ് ശരാശരി | 51.20 | 24.39 | ||
| ഇന്നിംഗ്സിൽ 5 വിക്കറ്റ് | - | - | ||
| മത്സരത്തിൽ 10 വിക്കറ്റ് | - | n/a | ||
| മികച്ച ബൗളിംഗ് | 2/56 | 3/33 | ||
| ക്യാച്ചുകൾ/സ്റ്റംപിംഗ് | 1/- | -/- | ||
| ഉറവിടം: [1], 4 February 2006 | ||||
കേരളത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തിയ ആദ്യത്തെ പൂർണ്ണ മലയാളിയാണ് ടിനു യോഹന്നാൻ (ജനനം: 18 ഫെബ്രുവരി 1979) . ഒരു വലതു കൈയ്യൻ മീഡിയം ഫാസ്റ്റ് ബൌളറാണ് ടിനു. 2000 ൽ ടിനു ബാംഗളൂരിലെ നാഷണൽ ക്രിക്കറ്റ് അകാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [1] ആദ്യത്തെ ടെസ്റ്റ് മത്സരം കളിച്ചത് 2001 ഡിസംബറിൽ ഇംഗ്ലണ്ടിനെതിരായിരുന്നു. മൊഹാലിയിൽ നടന്ന ഈ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ രണ്ട് ഓപ്പണം ബാറ്റ്സ്മാന്മാരുടെയും ടിനു നേടി. ഈ ടെസ്റ്റ് മത്സരം അടക്കം മൂന്ന് ടെസ്റ്റുകളിലും, മൂന്ന് ഏകദിനക്രിക്കറ്റ് മത്സരത്തിലും ടിനു കളിച്ചു.
കുടുംബം [തിരുത്തുക]
ടിനുവിന്റെ പിതാവ് ടി.സി. യോഹന്നാൻ ഒരു ലോംങ് ജമ്പ് താരമായിരുന്നു. അദ്ദേഹം ഒരു ദേശീയ റെക്കോർഡിനുടമയും, 1976 ൽ മോണ്ട് റീയൽ, കാനഡയിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗ് [തിരുത്തുക]
ടിനു യോഹന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗളൂർ റോയൽ ചലഞ്ചേഴ്സിന് വേണ്ടി 2009 സീസണിൽ കളിച്ചു. [2]
അവലംബം [തിരുത്തുക]
- ↑ Ramchand, Partab (2000-04-15). "First list of NCA trainees". Cricinfo. ശേഖരിച്ചത് 2007-02-08.
- ↑ http://ipl.timesofindia.indiatimes.com/Seven-new-faces-in-Team-Bangalore/articleshow/4247754.cms
|
|||||