അഞ്ജു ബോബി ജോർജ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഞ്ജു ബോബി ജോർജ്ജ്
ജനനം 1977 ഏപ്രിൽ 19 (1977-04-19) (വയസ് 35)
ചങ്ങനാശ്ശേരി, കേരളം, ഇന്ത്യ
വീട് ഇന്ത്യ
ദേശീയത ഇന്ത്യൻ
Medal record
Competitor for  ഇന്ത്യ
അത്‌ലറ്റിക്ക്സ് വനിത
World Championships
വെങ്കലം 2003 Paris ലോങ്ങ് ജമ്പ്

പ്രശസ്തയായ ഇന്ത്യൻ ലോം‌ഗ്‌ജമ്പ് താരമാണ്‌ അഞ്ജു ബോബി ജോർജ്ജ്(ജനനം:ഏപ്രിൽ 19,1977). 2003-ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോം‌ഗ്‌ജമ്പിൽ വെങ്കലം നേടിയതോടെ പ്രശസ്തയായി. ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി അഞ്ജു. അന്ന് അഞ്ജു ചാടിയത് 6.70 മീറ്ററാണ്‌. 2005-ൽ നടന്ന ഐ.എ.എ.എഫ് വേൾഡ് അത്‌ലറ്റിക്സ് ഫൈനലിൽ വെള്ളി നേടിയതും അഞ്ജുവിന്റെ എടുത്തു പറയത്തക്ക നേട്ടമാണ്‌. ഇതു തന്റെ ഏറ്റവും നല്ല പ്രകടനമായി അവർ കരുതുന്നു.

[തിരുത്തുക] ആദ്യകാല ജീവിതം

കേരളത്തിലെ ‍ചങ്ങനാശ്ശേരിയിലെ ചീരഞ്ചിറ കൊച്ചുപറമ്പിൽ കുടുംബത്തിൽ 1977 ഏപ്രിൽ 19-നാണ്‌ അഞ്ജു ജനിച്ചത്. കായികരംഗത്തേക്ക് അഞ്ജുവിനുള്ള വഴി തുറന്നു കൊടുത്തത് അഞ്ജുവിന്റെ അച്ഛനും,പിന്നീട് കോരുത്തോട് ഹൈസ്കൂളിലെ കായികാധ്യാപകനുമായിരുന്നു. കോരുത്തോട് സി.കേശവൻ സ്മാരക ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം അഞ്ജു തൃശ്ശൂർ,വിമല കോളേജിൽ പഠനം തുടർന്നു. 1992-ൽ നടന്ന സ്കൂൾ കായികമേളയിൽ 100മീ ഹഡിൽസ്,ലോം‌ഗ്‌ജമ്പ്,ഹൈജമ്പ്,റിലെ എന്നിവയിൽ സമ്മാനാർഹയാകുകയും ഏറ്റവും നല്ല വനിതാതാരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എങ്കിലും അഞ്ജു ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ആ വർഷം തന്നെ നടന്ന ദേശീയ സ്കൂൾ കായികമേളയിൽ 100മീ ഹഡിൽസിലും,4x100മീ റിലെയിലും സമ്മാനം നേടിയതോടെയാണ്‌. വിമല കോളേജിൽ പഠിക്കുന്ന സമയത്ത് കാലിക്കറ്റ് യൂനിവേഴ്സിറ്റി കായിക ചാമ്പ്യനുമായിരുന്നു.


[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=അഞ്ജു_ബോബി_ജോർജ്ജ്&oldid=1190016" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ