മീനഭരണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഭഗവതിക്ഷേത്രങ്ങളിൽ (ഭദ്രകാളി ക്ഷേത്രങ്ങളിൽ) വിശേഷപൂർവ്വം ആഘോഷിക്കുന്ന ഒരു ദിവസമാണ് മീനമാസത്തിലെ ഭരണി നക്ഷത്രം- മീനഭരണി (മീനബ്ഭരണി). സൂര്യൻ മീനം രാശിയിൽ പ്രവേശിക്കുന്ന ഈ ദിവസം ഭദ്രകാളി അധർമത്തിന് മേൽ വിജയം നേടിയതായി ആണ് സങ്കല്പം. ഒട്ടനവധി ക്ഷേത്രങ്ങളിൽ അന്നേദിവസം ഉത്സവമായി ആഘോഷിക്കാറുണ്ട്. കെട്ടുകാഴ്ച, ഗരുഡൻ തൂക്കം, പൊങ്കാല മുതലായ ആഘോഷങ്ങളോട് കൂടിയ ആറാട്ട്/ ഉത്സവം നടക്കാറുണ്ട്. കേരളത്തിലെ ആദികാളിക്ഷേത്രമായ കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രത്തിൽ മീനഭരണിയോടനുബന്ധിച്ചു നടക്കുന്ന തിരുവോണം നാളിലെ കോഴിക്കല്ല് മൂടൽ, രേവതി വിളക്ക്, അശ്വതി ദിവസം കാവ് തീണ്ടൽ എന്നിവ പ്രസിദ്ധമാണ്. കുംഭമാസത്തിലെ ഭരണി (കുംഭഭരണി) സമാനമായ മറ്റൊരു വിശേഷദിവസമാണ്. കുംഭ മാസത്തിലെ ഭരണി ആണ് മറ്റൊന്ന്. മാവേലിക്കരയ്ക്ക് അടുത്തുള്ള ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം പ്രസിദ്ധമാണ്.

മീനഭരണി ഉത്സവമാഘോഷിക്കുന്ന ക്ഷേത്രങ്ങൾ[തിരുത്തുക]

  • ശാർക്കര ദേവിക്ഷേത്രം, ചിറയിൻകീഴ്
  • ആനിക്കാട് ഭഗവതി ക്ഷേത്രം
  • പുനലൂർ ഭരണിക്കാവ് ശ്രീ ഭദ്രാദേവി ക്ഷേത്രം
  • കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രം
  • കൊടുങ്ങല്ലൂർ ശ്രീകുരുംമ്പ ഭഗവതി ക്ഷേത്രം (അശ്വതി കാവ് തീണ്ടൽ, രേവതി വിളക്ക് എന്നിവ പ്രസിദ്ധം)
  • പഴവീട് ഭഗവതിക്ഷേത്രം
  • പുത്തൂർ കണിയാപൊയ്ക ഭഗവതി ക്ഷേത്രം
  • തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം
  • ചാഴിക്കാറ്റ് ഭഗവതി ക്ഷേത്രം
  • വെള്ളനാട് ഭഗവതി ക്ഷേത്രം
  • ചമ്പക്കര ഭഗവതി ക്ഷേത്രം
  • കൽക്കുളത്തുകാവ് ഭഗവതി ക്ഷേത്രം
  • മോർക്കുളങ്ങര ഭഗവതി ക്ഷേത്രം
  • നന്തൻകോട് ഭദ്രകാളി ക്ഷേത്രം തിരുവനന്തപുരം
  • പാൽകുളങ്ങര ഭഗവതി ക്ഷേത്രം, തിരുവനന്തപുരം
  • മാരണത്തുകാവ് ശ്രീ. അംബികാ ക്ഷേത്രം, പെരുന്ന, ചങ്ങനാശേരി
  • പുറ്റിങ്ങൽ ദേവി ക്ഷേത്രം, പരവൂർ
"https://ml.wikipedia.org/w/index.php?title=മീനഭരണി&oldid=4003946" എന്ന താളിൽനിന്ന് ശേഖരിച്ചത്