പി.ടി. ഉഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.ടി. ഉഷ
ജനനം പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ
ജൂൺ 27, 1964
പയ്യോളി, കോഴിക്കോട്
ഭവനം പയ്യോളി, കോഴിക്കോട്
ദേശീയത Indian
മറ്റ് പേരുകൾ പയ്യോളി എക്സ്പ്രസ്
തൊഴിൽ ദാതാവ് ഇന്ത്യൻ റെയിൽ‌വേ
അറിയപ്പെടുന്നത് 1984 ലോസ്‌ഏന്‌ജലസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡ്ൽസിൽ മുടിനാരിഴക്ക് വെങ്കല മെഡൽ നഷ്ടമായി.
പദവി പദ്മശ്രീ
ജീവിത പങ്കാളി വി.ശ്രീനിവാസൻ
മക്കൾ ഉജ്ജ്വൽ
മാതാപിതാക്കൾ പൈതൽ, ലക്ഷ്മി
വെബ്സൈറ്റ്
ptusha.com

ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരമായിരുന്നു പി.ടി. ഉഷ അഥവാ പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ്‌ പി.ടി.ഉഷയെ കണക്കാക്കുന്നത്. 1984-ൽ പദ്മശ്രീ ബഹുമതിയും അർജുന അവാർഡും ഉഷ കരസ്ഥമാക്കി 2000 -ൽ അന്താരാഷ്മത്സരങ്ങളിൽ നിന്ന് ഇന്ത്യയുടെ വിരമിച്ചു. .ഇപ്പോൾ വളർന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാൻ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് നടത്തുന്നു. 1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല.

ഉള്ളടക്കം

ജീവിതരേഖ [തിരുത്തുക]

കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ 1964 ജൂൺ 27-ന് ജനിച്ചു. അച്ഛൻ പൈതൽ, അമ്മ ലക്ഷ്മി. പ്രാഥമിക വിദ്യാഭ്യാസം തൃക്കോട്ടൂർ സ്കൂളിൽ ആയിരുന്നു. അതിനു ശേഷം കണ്ണൂരിലെ‍ സ്പോർട്സ് ഡിവിഷൻ സ്കൂളിൽ ചേർന്നു. ഒ.എം. നമ്പ്യാർ ആയിരുന്നു ഉഷയുടെ ആദ്യത്തെ കോച്ച്.

പ്രധാന നേട്ടങ്ങൾ [തിരുത്തുക]

1977കോട്ടയത്ത് നടന്ന കായികമേളയിൽ ദേശീയ റിക്കാർഡ് നേടി.1980കറാച്ചിയിൽ നടന്ന പതിനെട്ടാമത് പാകിസ്താൻ നാഷണൽ ഗെയിംസിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. മോസ്കോ ഒളിമ്പിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക്സിൽ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി. ഉഷയ്ക്ക് അന്ന് 16 വയസ്സ് ആയിരുന്നു. 1982ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ ആദ്യത്തെ മെഡൽ നേടിയ വ്യക്തി ആയി. 1983 ൽ കുവൈറ്റിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലാണ് ഉഷ ആദ്യമായിട്ട് 400 മീറ്റർ ഓട്ടത്തിൽ പങ്കെടുക്കുന്നത്. 1984-ൽ ലോസ് ആഞ്ചൽസിൽ ഒളിമ്പിക്സിൽ അവസാനഘട്ടമത്സരത്തിലെത്തുന്ന കേരളത്തിലെ ആദ്യത്തെ വ്യക്തി ആയി. 400 മീറ്റർ ഹർഡിൽസിൽ 55.42ൽ ഫിനിഷ് ചെയ്ത് നാലാമതെത്തി[1]. തലനാരിഴക്കാണ്‌ വെങ്കലമെഡൽ നഷ്ടമായത്. ഇന്ത്യൻ അത്‌ലറ്റിക് ചരിത്രത്തിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന നിമിഷമായി രേഖപ്പെടുത്തുന്നത് ഉഷയുടെ ഈ മെഡൽ നഷ്ടംതന്നെയാണ് . ലോസ് ആഞ്ചലസിലെ പ്രകടനം ഉഷയെ കൂട്ടിക്കൊണ്ടുപോയത് നിരവധി യൂറോപ്യൻ ഗ്രാന്ഡ് പ്രീ മീറ്റുകളിലേക്കാണ് . വിവിധ യൂറോപ്യൻ മീറ്റുകളിലായി നാലു വെള്ളിയും അഞ്ച് വെങ്കലവും ഉഷയുടെ സമ്പാദ്യത്തിലുണ്ട് .ജക്കാർത്തയിൽ 1985 ൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ 5 സ്വർണമെഡലും ഒരു ബ്രോൺസ് മെഡലും നേടി. 1986 ൽ ഏഷ്യൻ ഗെയിംസിൽ 4 സ്വർണമെഡൽ നേടി.1992 ൽ ബാഴ്സലോണ ഒളിമ്പിക്സ് ഒഴിച്ച് 1980 മുതൽ 1996 വരെ എല്ലാ ഒളിമ്പിക്സ് മത്സരത്തിലും പങ്കെടുത്തു.

പുരസ്കാരങ്ങൾ [തിരുത്തുക]

Medal record
100px
പി.ടി. ഉഷ
Women's athletics
Asian Games
വെള്ളി 1982 ന്യൂഡെൽഹി 2 No.s
സ്വർണ്ണം 1986 സിയോൾ 4 No.s
വെള്ളി 1986 സിയോൾ 1 No.
വെള്ളി 1990 ബെയ്ജിങ് 3 No.s
വെള്ളി 1994 ഹിരോഷിമ 1 No.
  • ജക്കാർത്തയിലെ ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ ഏറ്റവും നല്ല വനിതാ അത്‌ലറ്റായി.
  • 1987,1985,1986,1987,1989 എന്നീ വർഷങ്ങളിൽ ഏറ്റവും നല്ല കായികതാരത്തിനുള്ള ഇന്ത്യാസർക്കാരിന്റെ പുരസ്കാരം ലഭിച്ചു.
  • ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കൂടെ 13 സ്വർണമടക്കം 33 മെഡലുകൾ നേടി.
  • 1999 ൽ കാട്മണ്ഡ്ഠുവിൽ നടന്ന സാഫ് ഗെയിംസിൽ ഒരു സ്വർണമെഡലും 2 വെള്ളിയും നേടി.

ഇതും കാണുക [തിരുത്തുക]

അവലംബം [തിരുത്തുക]

  1. http://www.india-today.com/itoday/millennium/100people/ptusha.html
  2. http://india.gov.in/myindia/padmashri_awards_list1.php?start=1010
"http://ml.wikipedia.org/w/index.php?title=പി.ടി._ഉഷ&oldid=1749579" എന്ന താളിൽനിന്നു ശേഖരിച്ചത്