ജക്കാർത്ത
|
|
|
|
|
|
| Capital | ജക്കാർത്ത |
| Governor | ഫൗസി ബൊവൊ |
| Area | 661.52 km² (255 ച മൈ) |
| Population | 83,89,443 (2000[1]) |
| Density | 12,682.1 /km² ([[ /sq mi) |
| Ethnic groups | ജാവനീസ് (35%), ബെതാവി (28%), സുന്ദാനീസ് (15%), ചൈനീസ് (6%), ബതാക് (4%), മിനങ്കബൌ (3%) [2] |
| Religion | ഇസ്ലാം (86%), പ്രൊട്ടെസ്റ്റന്റ് (6%), റോമൻ കത്തോലിക് (4%), ബുദ്ധിസം (4%), ഹിന്ദു |
| Languages | ഇന്തോനേഷ്യൻ, ബെറ്റാവി, ജാവനീസ്, സുന്ദാനീസ് |
| Time zone | WIB (UTC+7) |
| Web site | www.jakarta.go.id |
ഇന്തോനേഷ്യയുടെ തലസ്ഥാനമാണ് ജക്കാർത്ത (ഡികെഐ ജക്കാർത്ത എന്നും അറിയപ്പെടുന്നു). ഇന്തോനേഷ്യയിലെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. മുമ്പ് സുന്ദ കലപ(397-1527), ജയകാർത്ത (1527-1619), ബതവിയ (1619-1942), ഡ്ജക്കാർത്ത (1942-1972) എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ജാവ ദ്വീപിന്റെ വടക്ക് കിഴക്കൻ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 661.52 ചതുരശ്ര കിലോമീറ്ററാണ് നഗരത്തിന്റെ വിസ്തീർണം. 2000ത്തിലെ കണക്കുകളനുസരിച്ച് 8,389,443 പേർ ഈ നഗരത്തിൽ അധിവസിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പതിനൊന്നാമത്തെ നഗരമാണ് ജക്കാർത്ത. ജക്കാർത്ത നഗരം ഉൾക്കൊള്ളുന്ന 230 ലക്ഷം ജനസംഖ്യയുള്ള മെട്രോപൊളിറ്റൻ പ്രദേശമാണ് ജാബോഡെറ്റാബെക്ക്. ഇന്തോനേഷ്യ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത് ജക്കാർത്തയിലാണ്.
അവലംബം [തിരുത്തുക]
- ↑ Badan Pusat Statistik: Population of Indonesia by Province (census 2000)
- ↑ Indonesia's Population: Ethnicity and Religion in a Changing Political Landscape. Institute of Southeast Asian Studies. 2003.
|
||||||||