ദക്ഷിണ കന്നഡ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണാടക സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു തീരദേശജില്ലയാണ്‌ ദക്ഷിണ കന്നഡ ജില്ല (തുളു/കന്നഡ: ದಕ್ಷಿಣ ಕನ್ನಡ)നേരത്തേ ദക്ഷിണ കനാറ ജില്ല എന്ന് അറിയപ്പെട്ടിരുന്ന ഈ ജില്ലയുടെ ആസ്ഥാനം മംഗലാപുരം ആണ്‌. വടക്ക് ഉഡുപ്പി ജില്ല, വടക്ക് കിഴക്ക് ചിക്കമഗളൂർ, കിഴക്ക് ഹാസൻ, തെക്ക് കിഴക്ക് കുടക് ജില്ല , തെക്ക് കാസർഗോഡ് ജില്ല പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ്‌ ദക്ഷിണ കന്നഡ ജില്ലയുടെ അതിർത്തികൾ.

ദക്ഷിണ കന്നഡ ജില്ല കർണാടക സംസ്ഥാനത്തിന്റെ ഭൂപടത്തിൽ
"http://ml.wikipedia.org/w/index.php?title=ദക്ഷിണ_കന്നഡ_ജില്ല&oldid=1686444" എന്ന താളിൽനിന്നു ശേഖരിച്ചത്