Jump to content

നാടോടി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നാടോടി (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാടോടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നാടോടി (വിവക്ഷകൾ) എന്ന താൾ കാണുക. നാടോടി (വിവക്ഷകൾ)
നാടോടി
സംവിധാനംതമ്പി കണ്ണന്താനം
നിർമ്മാണംതമ്പി കണ്ണന്താനം
കഥജൂലിയ
തിരക്കഥടി.എ. റസാഖ്
അഭിനേതാക്കൾമോഹൻലാൽ
എൻ.എൻ. പിള്ള
സുരേഷ് ഗോപി
ബാബു ആന്റണി,
മോഹിനി
ചിത്ര
രൂപിണി
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംടോണീ
ചിത്രസംയോജനംസി.എം. മാധവൻ
സ്റ്റുഡിയോജൂലിയ പ്രൊഡക്ഷൻസ്
വിതരണംജൂലിയ പിൿചേഴ്സ്
റിലീസിങ് തീയതി1992
രാജ്യംഇന്ത്യ
ഭാഷമലയാളം

തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, എൻ.എൻ. പിള്ള, സുരേഷ് ഗോപി, ബാബു ആന്റണി, മോഹിനി, ചിത്ര, രൂപിണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നാടോടി. ജൂലിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ തമ്പി കണ്ണന്താനം നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജൂലിയ പിക്ചേഴ്സ് ആണ്. ഈ ചിത്രത്തിന്റെ കഥ ജൂലിയയുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി.എ. റസാഖ് ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
മോഹൻലാൽ സച്ചിദാനന്ദൻ/ബാലകൃഷ്ണൻ ഭാഗവതർ
എൻ.എൻ. പിള്ള പ്രഭാകര മേനോൻ
സുരേഷ് ഗോപി ശിവൻ
ബാബു ആന്റണി ജാക്ക്സൺ
ജഗതി ശ്രീകുമാർ കുഞ്ഞിക്കുട്ടൻ നായർ
ജോസ് പല്ലിശ്ശേരി നാരായണൻ
കുതിരവട്ടം പപ്പു കുട്ടി
പ്രതാപചന്ദ്രൻ സോഫിയുടെ അച്ഛൻ
മോഹിനി സോഫി
ചിത്ര സുശീല
രൂപിണി മീര നായർ
സംഗീത സിന്ധു
സിൽക്ക് സ്മിത

സംഗീതം

[തിരുത്തുക]

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്.

ഗാനങ്ങൾ
  1. തമ്പ്രാന്റെ മഞ്ചൽ മൂളി – മലേഷാ വാസുദേവൻ, കെ.എസ്. ചിത്ര
  2. ദൂരെ ദൂരെ ദ്ദൂരെ പായും – എം.ജി. ശ്രീകുമാർ
  3. നാദം മണിനാദം – എം.ജി. ശ്രീകുമാർ
  4. കുഞ്ഞുപാവയ്ക്കിന്നല്ലോ നല്ലനാള് – എം.ജി. ശ്രീകുമാർ, ആന്റോ അലക്സ്, മിൻമിനി
  5. താലോലം പൂംപൈതലേ – കെ.ജി. മാർക്കോസ്
  6. താലോലം പൂംപൈതലേ – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

[തിരുത്തുക]
ഛായാഗ്രഹണം ടോണീ
ചിത്രസംയോജനം സി.എം. മാധവൻ
സംഘട്ടനം ശ്യാം കൌശൽ
നിർമ്മാണ നിയന്ത്രണം സി. മോഹൻദാസ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നാടോടി_(ചലച്ചിത്രം)&oldid=3151637" എന്ന താളിൽനിന്ന് ശേഖരിച്ചത്