കെ.ജി. മാർക്കോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.ജി. മാർക്കോസ്
Whiteandwhite.jpg
ജനനം (1958-06-10) 10 ജൂൺ 1958  (63 വയസ്സ്)
തൊഴിൽപിന്നണി ഗായകൻ
സജീവ കാലം1979 – ഇതുവരെ
സ്ഥാനപ്പേര്ദേവഗായകൻ
ജീവിതപങ്കാളി(കൾ)മഞ്ജു മാർക്കോസ് (married 1992)
കുട്ടികൾ
  • നിതിൻ മാർക്കോസ്
  • നിഖിൽ മാർക്കോസ്
  • നമിത മാർക്കോസ്
പുരസ്കാരങ്ങൾThe prestigious "Order of St.George" from Malankara Orthodox Church,

Kerala Film Critics Award, Kerala Catholic Bishop Council Award(KCBC), NANA Award, Drishya Film Awards, Mappila Sangeetha Academy Award,

Malayalam Television Viewers Award(MTVA) etc.

മലയാളത്തിലെ ഒരു ഗായകനാണ്‌ കെ.ജി. മാർക്കോസ് (ജനനം: ജൂൺ 10, 1958). ഭക്തിഗാനങ്ങളിലൂടെ മലയാള ഗാനാസ്വാദകർക്ക് സുപരിചിതനായ മാർക്കോസ് ചലച്ചിത്രപിന്നണി ഗാനരംഗത്തും തന്റെ വ്യക്തി മുദ്രപതിപ്പിച്ചു.[1]

സംഗീത ജീവിതം[തിരുത്തുക]

പതിനായിരത്തോളം ക്രൈസ്തവ ഭക്തിഗാനങ്ങളും അയ്യായിരത്തോളം മാപ്പിളപ്പാട്ടുകളും ഇതിനകം ആലപിച്ച മാർക്കോസ്, 1979-80 കാലഘട്ടത്തിലാണ്‌ ഗാനാലാപനരംഗത്തേക്ക് പ്രവേശിക്കുന്നത്. "ഇസ്രേയേലിൻ നാഥനായി വാഴുമേക ദൈവം" എന്നു തുടങ്ങുന്ന മാർക്കോസിന്റെ ക്രൈസ്തവ ഭക്തിഗാനം പ്രസിദ്ധമാണ്‌.[1] നൂറോളം ചലച്ചിത്രങ്ങളിലും അദ്ദേഹം പിന്നണിപാടി.1981 ൽ ബാലചന്ദ്രമേനോൻ സം‌വിധാനം ചെയ്ത കേൾക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ "കന്നിപ്പൂ മാനം കണ്ണുംനട്ടു ഞാൻ നോക്കിയിരിക്കേ" എന്ന ഹിറ്റുഗാനത്തിലൂടെയാണ്‌ സിനിമയിലേക്കുള്ള പ്രവേശം.[1][2] നിറക്കൂട്ട് എന്ന സിനിമയിലെ പൂമാനമേ എന്നു തുടങ്ങുന്ന ജനപ്രിയ ഗാനവും മാർക്കോസിന്റെ ശബ്ദത്തിലുള്ളതാണ്‌. പിന്നീട് നിരവധി സിനിമയിൽ പാടി. ഗോഡ്ഫാദർ എന്ന ചിത്രത്തിലെ മന്ത്രികൊച്ചമ്മ വരുന്നുണ്ടേ, നാടോടിയിലെ താലോലം പൂപൈതലേ കടലോരക്കാറ്റിലെ കടലേഴും താണ്ടുന്ന കാറ്റേ, കാബൂളിവാലയിലെ പുത്തൻപുതുകാലം തുടങ്ങിയ ഗാനങ്ങൾ മലയാളചലച്ചിത്രമേഖലയിൽ ശ്രദ്ധേയമായവയാണ്‌. നിരവധി ഭക്തിഗാന കാസറ്റുകൾ ഇറക്കിയിട്ടുണ്ട് മാർക്കോസ്. സ്വദേശത്തും വിദേശത്തുമായി ഒട്ടനവധി സ്റ്റേജ് പരിപാടികളും അദ്ദേഹമവതരിപ്പിച്ചു.[1]

സ്വകാര്യജീവിതം[തിരുത്തുക]

ഭാര്യ മഞ്ജു, മക്കൾ നിഥിൻ, നിഖിൽ, നമിത[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള കാത്തലിക് ബിഷപ് കൗൺസിൽ അവാർഡ്
  • മാപ്പിള സംഗീത അക്കാദമി അവാർഡ്
  • ഓർതഡക്സ് സഭ അവാർഡ്

വിമർശനങ്ങൾ[തിരുത്തുക]

യേശുദാസിനെ അനുകരിച്ച് പാടുന്നതിനാലും വേഷം ധരിയ്ക്കുന്നതിനാലും ഒരുപാട് വിമർശനങ്ങൾക്കും അദ്ദേഹം ഇരയായിട്ടുണ്ട്.[3][4]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 2010 ജനുവരി 31 ലെ കന്യകയിൽ പ്രസിദ്ധീകരിച്ച അഭിമുഖം "ദൈവത്തിന്റെ സ്വന്തം പാട്ടുകൾ
  2. "ഭക്തിഗാനങ്ങളുടെ സ്വന്തം പാട്ടുകാരൻ". ശേഖരിച്ചത് 2020-10-14.
  3. Daily, Keralakaumudi. ""ചിത്ര ചെയ്യുമ്പോൾ കുഴപ്പമില്ല,​ ഞാൻ പാടുമ്പോഴാണ് ആ ആരോപണം": തുറന്നടിച്ച് കെ.ജി മാർക്കോസ് - CINEMA - INTERVIEW | Kerala Kaumudi Online" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-14. zero width space character in |title= at position 32 (help)
  4. "ദാസേട്ടൻ പറഞ്ഞ ചില വാക്കുകൾ എന്നെ വേദനിപ്പിച്ചിട്ടുണ്ട്‌- മാർക്കോസ്" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-14.
"https://ml.wikipedia.org/w/index.php?title=കെ.ജി._മാർക്കോസ്&oldid=3457960" എന്ന താളിൽനിന്ന് ശേഖരിച്ചത്