Jump to content

കേരളത്തിലെ മന്ത്രിസഭകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മന്ത്രിസഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായി നിയമനിർമ്മാണസഭ രൂപവത്കരിച്ചത് തിരുവതാംകൂറിലാണ്. 1888 മാർച്ച് 30-നാണ് എട്ടംഗങ്ങളുള്ള ലെജിസ്ലേറ്റിവ് കൗൺസിലിനു രൂപം നൽകുന്നതായി തിരുവതാംകൂർ മഹാരാജാവ് മൂലം തിരുനാൾ രാമവർമ്മ വിളംബരം പുറപ്പെടുവിക്കുന്നത്. മൂന്നു വർഷമായിരുന്നു കൗൺസിലിന്റെ കാലാവധി. 1888 ഓഗസ്റ്റ് 23-ന് തിരുവതാംകൂർ ദിവാൻറെ മുറിയിലാണ് ആദ്യത്തെ ലെജിസ്ലേറ്റിവ് കൗൺസിൽ യോഗം കൂടിയത്. 1888 മുതൽ 1891 വരെയുള്ള ആദ്യ കാലാവധിക്കുള്ളിൽ 32 തവണ കൗൺസിൽ സമ്മേളിച്ചു. ഇക്കാലയളവിൽ ഒട്ടേറെ ജനകീയ സമരങ്ങൾക്കും തിരുവതാംകൂർ വേദിയായി. ഭരണത്തിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി 1891-ൽ മലയാളി മെമ്മോറിയൽ എന്ന ചരിത്രപ്രധാനമായ രേഖ ഒപ്പുവയ്ക്കപ്പെട്ടു. 1898-ൽ ലെജിസ്ലേറ്റിവ് കൗൺസിലിന്റെ അംഗസംഖ്യ പതിനഞ്ചായി ഉയർത്തി.

1904 ആയപ്പോഴേക്കും ശ്രീമൂലം പ്രജാസഭ എന്ന പേരിൽ കുറച്ചുകൂടി വിപുലമായ മറ്റൊരു പ്രതിനിധി സഭയ്ക്ക് രാജാവ് രൂപം നൽകി. നൂറംഗങ്ങളുള്ള പ്രജാസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തത് വാർഷികവരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഓരോ താലൂക്കിൽ നിന്നും ഈരണ്ടു പ്രതിനിധികൾ വീതം ജില്ലാ ഭരണാധികാരികൾ നാമനിർദ്ദേശം ചെയ്താണ് പ്രജാസഭാംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത്. 1905 മെയ് 1- സുപ്രധാനമായ ഒരു വിളംബരത്തിലൂടെ പ്രജാസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങൾക്കു നൽകപ്പെട്ടു. എന്നാൽ ഇവിടെയും വരുമാനവും വിദ്യാഭ്യാസ യോഗ്യതകളുമാണ് വോട്ടവകാശത്തെ നിർണ്ണയിച്ചത്. വോട്ടവകാശമുള്ളവർ പ്രജാസഭയിലെ 100 അംഗങ്ങളിൽ 77 പേരേ തിരഞ്ഞെടുത്തു. ബാക്കി 23 പേർ നാമനിർദ്ദേശം ചെയ്യപ്പെടുകയായിരുന്നു. കൗൺസിലിലേക്ക് മത്സരിക്കാൻ പിന്നീടു സ്ത്രീകൾക്ക് അനുവാദം നൽകി. നിവർ‍ത്തന പ്രക്ഷോഭത്തെ തുടർ‍ന്ന് ഒരുരൂപ കരം തീരുവയുള്ള എല്ലാവർ‍ക്കും വോട്ടവകാശം ലഭിച്ചു. 1932-ൽ ലെജിസ്ലേറ്റീവ് കൗൺസിലിനെ ഉപരിസഭയും ശ്രീമൂലം പ്രജാസഭയെ അധോസഭയുമാക്കി. 1947-ൽ രാജ്യം സ്വാതന്ത്ര്യം നേടിയതോടെ രണ്ടുസഭകളും ഇല്ലാതായി. പകരം പ്രായപൂർ‍ത്തിവോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ 1948-ൽ 120 അംഗ തിരുവിതാംകൂർ‍ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി നിലവിൽ വന്നു. ഇതും നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായിരുന്നു. ഇതൊക്കെയാണെങ്കിലും മഹാരാജാവ് തന്നെയായിരുന്നു ഭരണഘടനാ പ്രകാരമുള്ള മേധാവി.

തിരുവിതാംകൂർ കൊച്ചി ലയനം

[തിരുത്തുക]

1949 ജൂലൈ ഒന്നിന് അയൽ നാട്ടുരാജ്യങ്ങളായ കൊച്ചിയും തിരുവിതാംകൂറും യോജിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നത് ഐക്യകേരളത്തിലേക്കുളള ആദ്യചുവടുവെപ്പായി. ലയനത്തിനനുസൃതമായി നിലവിലുണ്ടായിരുന്ന മന്ത്രിസഭ പുന:സംഘടിപ്പിക്കപ്പെട്ടു.

1949 ലെ മന്ത്രിമാരുടെ സമിതി

[തിരുത്തുക]

പ്രീമിയർ എന്നറിയപ്പെട്ടിരുന്നത് മുഖ്യമന്ത്രിക്ക് തത്തുല്യമയ പദവിയാണ്. 1949 ജൂലൈ 1 മുതൽ 1951 മാർച്ച് 1 വരെയായിരുന്നു ഈ മന്ത്രിസഭയുടെ കാലാവധി. മന്ത്രിമാർ പലരും അതിനു മുന്നേ തന്നെ രാജിവച്ചൊഴിഞ്ഞു. മന്ത്രിസഭ താഴെക്കാണുന്ന പ്രകാരം ആയിരുന്നു.

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ് കുറിപ്പുകൾ
1 പറൂർ ടി.കെ. നാരായണപിള്ള പ്രീമിയർ (മുഖ്യമന്ത്രി)
2 ഇക്കണ്ട വാര്യർ ഭൂമി, കൃഷി
3 എ. ജെ. ജോൺ സാമ്പത്തികം, റവന്യൂ
4 കെ. അയ്യപ്പൻ പൊതുഭരണം 1950 ജനുവരി മൂന്നിനു രാജിവച്ചു
5 പനമ്പിള്ളി ഗോവിന്ദമേനോൻ തൊഴിൽ, പൊതു വിതരണം, വിദ്യാഭ്യാസം
6 ഇ.കെ. മാധവൻ - 1949 ജൂലൈ 5 നു രാജിവച്ചു[1]
7 ആനി മസ്കരീൻ ആരോഗ്യം, ഊർജ്ജം
8 ഇ. ജോൺ ഫിലിപ്പോസ് കൃഷി, പൊതു മരാമത്ത്, ദൂര വിനിമയം 1949 ജൂലൈ 5മുതൽ 1951 മാർച് ഒന്നു വരെ
9 എൻ. കുഞ്ഞുരാമൻ വ്യവസായം, എക്സൈസ്
10 ടി. എ അബ്ദുള്ള ഭക്ഷണം, പൊതുവിതരണം 1950 ജനുവരി മൂന്നിനു രാജിവച്ചു

1951 ലെ മന്ത്രിസഭ

[തിരുത്തുക]

സി. കേശവൻ മുഖ്യമന്ത്രിയായി രൂപമെടുത്ത മന്ത്രിസഭ.

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 സി. കേശവൻ മുഖ്യമന്ത്രി
2 പറൂർ ടി.കെ. നാരായണപിള്ള ഭക്ഷ്യം വിദ്യാഭ്യാസം, തൊഴിൽ
3 കെ.എം. കോര സാമ്പത്തികം, ഭക്ഷ്യം
4 എ. ജെ. ജോൺ റവന്യൂ, സാമ്പത്തികം, ആരോഗ്യം
5 ജി. ചന്ദ്രശേഖര പിള്ള പൊതു മരാമത്ത്
6 എൻ.എം. പൈലി റവന്യൂ, വിദ്യാഭ്യാസം
7 പി.കെ. കൃഷ്ണൻകുട്ടി മേനോൻ[2] വ്യവസായം, തൊഴിൽ

1952-ലെ മന്ത്രിസഭ

[തിരുത്തുക]

1952 മാർച്ച് 12 മുതൽ 1953 സെപ്റ്റംബർ 24 വരെ

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 എ. ജെ. ജോൺ മുഖ്യമന്ത്രി
2 ടി.എം. വർഗീസ് അഭ്യന്തരം
3 പനമ്പിള്ളി ഗോവിന്ദമേനോൻ സാമ്പതികം പൊതു വിതരണം
4 കളത്തിൽ വേലായുധൻ നായർ ഗതാഗതം, പൊതുമരാമത്ത്
5 വി. മാധവൻ ആരോഗ്യം, വൈദ്യമേഖല
6 കെ. കൊച്ചുകുട്ടൻ സ്വയം ഭരണം
7 ചിദംബരനാഥ നാടാർ റവന്യൂ, വനം

1954-ലെ മന്ത്രിസഭ

[തിരുത്തുക]
ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 പട്ടം എ. താണുപിള്ള മുഖ്യമന്ത്രി
2 എ. അച്യുതൻ പൊതുമരാമത്ത്, ഗതാഗതം
3 കെ.എം. കോര കൃഷി, ഭക്ഷ്യം
4 പി.എസ്. നടരാജപിള്ള സാമ്പത്തികം, റവന്യൂ
5 പി.കെ. കുഞ്ഞ് സ്വയം ഭരണം, പൊതുജനാരോഗ്യം, വൈദ്യമേഖല

1955-ലെ മന്ത്രിസഭ

[തിരുത്തുക]
ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 പനമ്പിള്ളി ഗോവിന്ദമേനോൻ മുഖ്യമന്ത്രി
2 എ. ജെ. ജോൺ അഭ്യന്തരം, ഭക്ഷ്യം, പൊതുവിതരണം, വനം
3 കെ. കൊച്ചുകുട്ടൻ സ്വയം ഭരണം
4 എ.എ. റഹീം ആരോഗ്യം, വൈദ്യമേഖല, കൃഷി
5 കെ.ഐ. വേലായുധൻ പൊതുമരാമത്ത്, ഗതാഗതം, വൈദ്യുതി[3]

ഐക്യകേരളം നിലവിൽ വന്ന ശേഷം

[തിരുത്തുക]

1957-1959 (ഒന്നാം നിയമസഭ)

[തിരുത്തുക]
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിലെ അംഗങ്ങൾ, ഇടത്തു നിന്ന്: ടി.എ. മജീദ്‌, വി.ആർ. കൃഷ്ണയ്യർ, കെ.പി. ഗോപാലൻ, ടി.വി. തോമസ്, ഡോ. എ.ആർ. മേനോൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, സി. അച്യുതമേനോൻ, കെ.ആർ. ഗൗരി, ജോസഫ് മുണ്ടശ്ശേരി, കെ.സി. ജോർജ്ജ്‌, പി.കെ. ചാത്തൻ

1957 ഏപ്രിൽ 5 മുതൽ 1959 ജൂലൈ 31 വരെ. ഏഷ്യയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ്‌ മന്ത്രിസഭ എന്ന ഖ്യാതിയും ഈ മന്ത്രിസഭയ്ക്കാണ്‌. (ലോകത്തിലെ ആദ്യത്തേത്‌ 1953 ദക്ഷിണ അമേരിക്കയിലെ ഗയാനയിൽ തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ചണ്‌ഢി ജഗന്റെ നേതൃത്വത്തിൽ നിലവിൽവന്ന മന്തിസഭയാണ്.[4] 126 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുണ്ടായിരുന്ന ഈ നിയമസഭയിൽ 60 സി.പി.ഐ. അംഗങ്ങളും 5 സി.പി.ഐ. സ്വതന്ത്രന്മാരും ചേർന്ന് 65 അംഗങ്ങളൂടെ സംഖ്യാബലമായിരുന്നു ആദ്യത്തെ മത്രിസഭയിലെ ഭരണകക്ഷിക്ക്. ഈ മന്ത്രിസഭയിലെ നിയമവകുപ്പ് മന്ത്രിയായിരുന്നു വി. ആർ. കൃഷ്ണയ്യർ, ആരോഗ്യവകുപ്പ് മന്ത്രി ഡോ. എ. ആർ മേനോൻ, വിദ്യാഭ്യാസവകുപ്പ് മന്ത്രി ജോസഫ് മുണ്ടശ്ശേരി എന്നീ മൂന്ന് മന്ത്രിമാർ അവരവരുടെ മേഖലയിൽ കഴിവ് തെളിച്ചവരുമായിരുന്നു. അംഗങ്ങളുടെ ശരാശരി പ്രായം വളരെ കുറവും ആയിരുന്നു. ഈ മന്ത്രിസഭയിലെ റവന്യൂ-എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന ഗൗരിയമ്മയ്ക്ക് പ്രായം 38 വയസ്സുമാത്രമായിരുന്നു. സഭയിലെ ഡപ്യൂട്ടി സ്പീക്കറായിരുന്നു കെ.ഒ. അയിഷാഭായി. നിയമസഭാംഗമായി ആദ്യം സത്യപ്രതിജ്ഞചെയ്തത് റോസമ്മ പുന്നൂസ് ആയിരുന്നു[5].

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രി
2 സി. അച്യുതമേനോൻ സാമ്പത്തികം
3 ടി.വി. തോമസ് ഗതാഗതം, തൊഴിൽ
4 കെ.സി. ജോർജ്ജ്‌ ഭക്ഷ്യം, വനം
5 കെ.പി. ഗോപാലൻ വ്യവസായം
6 ടി.എ. മജീദ്‌ പൊതുമരാമത്ത്‌
7 പി.കെ. ചാത്തൻ സ്വയം ഭരണം
8 ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസം, സഹകരണം
9 കെ.ആർ. ഗൗരി റവന്യൂ, ഏക്സൈസ്‌
10 വി.ആർ. കൃഷ്ണയ്യർ നിയമം, വിദ്യുച്ഛക്തി
11 ഡോ. എ.ആർ. മേനോൻ ആരോഗ്യം

1960ലെ മന്ത്രിസഭ (രണ്ടാം നിയമസഭ)

[തിരുത്തുക]

1960 ഫെബ്രുവരി 22 മുതൽ 1962 സെപ്റ്റംബർ 26ന് രാഷ്ട്രപതി പിരിച്ചുവിടുന്നതുവരെ.

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 പട്ടം താണുപിള്ള മുഖ്യമന്ത്രി
2 ആർ. ശങ്കർ സാമ്പത്തികം
3 പി.ടി. ചാക്കോ അഭ്യന്തരം
4 പി.പി. ഉമ്മർ കോയ വിദ്യാഭ്യാസം
5 കെ.ടി. അച്യുതൻ ഗതാഗതം, തൊഴിൽ
6 ഇ.പി. പൗലോസ് കൃഷി, ഭക്ഷ്യം
7 വി.കെ. വേലപ്പൻ ആരോഗ്യം, വിദ്യുച്ഛക്തി (1962 ഓഗസ്റ്റ് 26-ന് അന്തരിച്ചു)
8 കെ.എ. ദാമോദര മേനോൻ വ്യവസായം
9 കെ. കുഞ്ഞമ്പു ഹരിജനോദ്ധാരണം, രജിസ്ട്രേഷൻ
10 ഡി. ദാമോദരൻ പോറ്റി പൊതു മരാമത്ത്
11 കെ. ചന്ദ്രശേഖരൻ നിയമം, റവന്യൂ

1962ലെ മന്ത്രിസഭ (രണ്ടാം നിയമസഭ)

[തിരുത്തുക]

(1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ) പട്ടം താണുപിള്ള ഗവർണരായി നിയമനം ലഭിച്ചതിനാൽ രാജി വയ്ക്കുകയും പുതിയ മന്ത്രിസഭ അധികാരത്തിൽ വരികയും ചെയ്തു

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 ആർ. ശങ്കർ മുഖ്യമന്ത്രി
2 പി.ടി. ചാക്കോ അഭ്യന്തരം, നിയമം, റവന്യൂ
3 പി.പി. ഉമ്മർ കോയ പൊതു ഭരണം, മത്സ്യബന്ധനം, പൊതു മരാമത്ത്
5 കെ.ടി. അച്യുതൻ ഗതാഗതം, തൊഴിൽ
6 ഇ.പി. പൗലോസ് കൃഷി, ഭക്ഷ്യം
7 കെ.എ. ദാമോദര മേനോൻ വ്യവസായം
8 കെ. കുഞ്ഞമ്പു ഹരിജനോദ്ധാരണം, രജിസ്ട്രേഷൻ
9 ഡി. ദാമോദരൻ പോറ്റി പൊതു മരാമത്ത്
10 കെ. ചന്ദ്രശേഖരൻ നിയമം, റവന്യൂ

1967-1969 (മൂന്നാം നിയമസഭ)

[തിരുത്തുക]

(1967 മാർച്ച് 6 - 1969 നവംബർ 1 )

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രി
2 കെ.ആർ. ഗൗരി റവന്യൂ, ഭക്ഷ്യം, പൊതുവിതരണം
3 ഇ.കെ. ഇമ്പിച്ചിബാവ ഗതാഗതം, ദൂരവിനിമയം
4 എം.കെ. കൃഷ്ണൻ വനം, ഹരിജനക്ഷേമം
5 പി.ആർ. കുറുപ്പ് ജലസേചനം, സഹകരണം (1969 ഒക്ടോബർ 21-ന് രാജിവച്ചു)
6 പി.കെ. കുഞ്ഞ് ധനകാര്യം (1969 മേയ് 13-ന് രാജിവച്ചു)
7 സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസം (1969 ഒക്ടോബർ 21-ന് രാജിവച്ചു)
8 എം.പി.എം. അഹമ്മദ് കുരിക്കൾ പഞ്ചായത്ത്, ഗ്രാമവികസനം (1968 ഒക്ടോബർ 24-ന് അന്തരിച്ചു)
9 എം.എൻ. ഗോവിന്ദൻ നായർ കൃഷി, വിദ്യുച്ഛക്തി (1969 ഒക്ടോബർ 21-ന് രാജിവച്ചു)
10 ടി.വി. തോമസ് വ്യവസായം (1969 ഒക്ടോബർ 21-ന് രാജിവച്ചു)
11 ബി. വെല്ലിംഗ്ടൺ ആരോഗ്യം (1969 ഒക്ടോബർ 21-ന് രാജിവച്ചു)
12 ടി.കെ. ദിവാകരൻ പൊതുമരാമത്ത് (1969 ഒക്ടോബർ 21-ന് രാജിവച്ചു)
13 മത്തായി മാഞ്ഞൂരാൻ തൊഴിൽ (1969 ഒക്ടോബർ 21-ന് രാജിവച്ചു)
14 കെ. അവുക്കാദർ കുട്ടി നഹ പഞ്ചായത്ത് (1968 നവംബർ 9-ന് ചുമതലയേറ്റു, 1969 ഒക്ടോബർ 21-ന് രാജിവച്ചു)

1969-1970 (മൂന്നാം നിയമസഭ)

[തിരുത്തുക]

1969 നവംബർ 1 മുതൽ 1970 ഓഗസ്റ്റ് 3 വരെ

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 സി. അച്യുതമേനോൻ മുഖ്യമന്ത്രി
2 കെ.ടി. ജേക്കബ് റവന്യൂ
3 പി. രവീന്ദ്രൻ വ്യവസായം, തൊഴിൽ
4 സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസം,അഭ്യന്തരം
5 കെ. അവുക്കാദർ കുട്ടി നഹ തദ്ദേശ സ്വയംഭരണം
6 എൻ.കെ. ശേഷൻ ധനകാര്യം
7 ഒ. കോരൻ ജലസേചനം, കൃഷി
8 കെ. എം. ജോർജ്ജ് ഗതാഗതം, ആരോഗ്യം

1970-1977 (നാലാം നിയമസഭ)

[തിരുത്തുക]

1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെ

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 സി. അച്യുതമേനോൻ മുഖ്യമന്ത്രി
2 എൻ.ഇ. ബലറാം വ്യവസായം 1973 സെപ്റ്റംബർ 24-ന് രാജിവച്ചു
3 പി.കെ. രാഘവൻ ഹരിജനക്ഷേമം, ഭവനനിർമ്മാണം 1971 സെപ്റ്റംബർ 24-ന് രാജിവച്ചു.
4 പി.എസ്. ശ്രീനിവാസൻ ഗതാഗതം, വൈദ്യുതി 1971 സെപ്റ്റംബർ 24-ന് രാജിവച്ചു.
5 ടി.കെ. ദിവാകരൻ പൊതുമരാമത്ത്, ടൂറിസം 1976 ജനുവരി 19-ന് അന്തരിച്ചു.
6 ബേബി ജോൺ റവന്യൂ, തൊഴിൽ
7 സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസം, അഭ്യന്തരം 1973 മാർച്ച് 1-ന് രാജിവച്ചു
8 കെ. അവുക്കാദർ കുട്ടി നഹ തദ്ദേശ സ്വയംഭരണം, ഭക്ഷ്യം
9 എൻ.കെ. ബാലകൃഷ്ണൻ കൃഷി, ആരോഗ്യം, സഹകരണം
10 എം.എൻ. ഗോവിന്ദൻ നായർ ഗതാഗതം, വൈദ്യുതി, ഭവനം 1971 സെപ്റ്റംബർ 25 മുതൽ
11 ടി.വി. തോമസ് വ്യവസായം 1971 സെപ്റ്റംബർ 25 മുതൽ
12 കെ. കരുണാകരൻ ആഭ്യന്തരം 1971 സെപ്റ്റംബർ 25 മുതൽ
13 കെ.ടി. ജോർജ്ജ് ധനകാര്യം 1971 സെപ്റ്റംബർ 25 മുതൽ 1972 ഏപ്രിൽ 3-ന് മരിക്കുന്നതു വരെ
14 വക്കം പുരുഷോത്തമൻ കൃഷി, തൊഴിൽ 1971 സെപ്റ്റംബർ 25 മുതൽ
15 കെ.ജി. അടിയോടി വനം, ഭക്ഷ്യം, ധനകാര്യം 1971 സെപ്റ്റംബർ 25 മുതൽ
16 വെള്ള ഈച്ചരൻ ഹരിജനക്ഷേമം, ഗ്രാമ വികസനം 1971 സെപ്റ്റംബർ 25 മുതൽ
17 പോൾ. പി. മാണി ഭക്ഷ്യം, പൊതുവിതരണം 1972 മേയ് 16 മുതൽ
18 ചാക്കീരി അഹമ്മദ് കുട്ടി വിദ്യാഭ്യാസം, 1973 മാർച്ച് 2 മുതൽ
19 കെ.എം. മാണി ധനകാര്യം, 1975 ഡിസംബർ 26 മുതൽ
20 ആർ. ബാലകൃഷ്ണപിള്ള ഗതാഗതം, 1975 ഡിസംബർ 26 മുതൽ 1976 ജൂൺ 25-ന് രാജിവക്കുന്നവരെ
21 കെ. പങ്കജാക്ഷൻ പൊതുമരാമത്ത്, 1976 ഫെബ്രുവരി 4 മുതൽ
22 കെ.എം. ജോർജ്ജ് ഗതാഗതം, 1976 ജൂൺ 26 മുതൽ 1976 ഡിസംബർ 11-ന് മരിക്കുന്നവരെ
23 കെ. നാരായണക്കുറുപ്പ് ഗതാഗതം, 1977 ജനുവരി 2 മുതൽ

1977-1977 (അഞ്ചാം നിയമസഭ)

[തിരുത്തുക]

1977 മാർച്ച് 25 മുതൽ 1977 ഏപ്രിൽ 25 വരെ

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 കെ. കരുണാകരൻ മുഖ്യമന്ത്രി
2 കെ.കെ. ബാലകൃഷ്ണൻ ഹരിജനക്ഷേമം, ജലസേചനം
3 എം.കെ. ഹേമചന്ദ്രൻ ധനകാര്യം
4 ഉമ്മൻചാണ്ടി തൊഴിൽ
5 കെ.എം. മാണി ആഭ്യന്തരം
6 കെ. ശങ്കരനാരായണൻ കൃഷി
7 കെ. നാരായണക്കുറുപ്പ് ഗതാഗതം
8 ഇ. ജോൺ ജേക്കബ് ഭക്ഷ്യം, പൊതുവിതരണം
9 കെ. അവുക്കാദർക്കുട്ടി നഹ തദ്ദേശ സ്വയംഭരണം
10 സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസം
11 പി.കെ. വാസുദേവൻ നായർ വ്യവസായം
12 ജെ. ചിത്തരഞ്ജൻ പൊതുജനാരോഗ്യം
13 കാന്തലോട്ട് കുഞ്ഞമ്പു വനം
14 ബേബി ജോൺ റവന്യൂ
15 കെ. പങ്കജാക്ഷൻ പബ്ലിക് വർക്‌സ്

1977-1978 (അഞ്ചാം നിയമസഭ)

[തിരുത്തുക]

1977 ഏപ്രിൽ 27 മുതൽ 1978 ഒക്ടോബർ 27 വരെ

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 എ.കെ. ആന്റണി മുഖ്യമന്ത്രി
2 കെ.കെ. ബാലകൃഷ്ണൻ ഹരിജനക്ഷേമം, ജലസേചനം
3 എം.കെ. ഹേമചന്ദ്രൻ ധനകാര്യം
4 ഉമ്മൻചാണ്ടി തൊഴിൽ
5 കെ. ശങ്കരനാരായണൻ കൃഷി
6 കെ.എം. മാണി ആഭ്യന്തരം
7 കെ. നാരായണക്കുറുപ്പ് ഗതാഗതം
8 ഇ. ജോൺ ജേക്കബ് ഭക്ഷ്യം, പൊതുവിതരണം (1978 സെപ്റ്റംബർ 26-ന് അന്തരിച്ചു)
9 കെ. അവുക്കാദർക്കുട്ടി നഹ തദ്ദേശ സ്വയംഭരണം
10 സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസം
11 പി.കെ. വാസുദേവൻ നായർ വ്യവസായം
12 ജെ. ചിത്തരഞ്ജൻ പൊതുജനാരോഗ്യം
13 കാന്തലോട്ട് കുഞ്ഞമ്പു വനം
14 ബേബി ജോൺ റവന്യൂ
15 കെ. പങ്കജാക്ഷൻ പബ്ലിക് വർക്‌സ്
16 പി.ജെ. ജോസഫ് ആഭ്യന്തരം
17 യു.എ. ബീരാൻ വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം
18 ടി.എസ്. ജോൺ ഭക്ഷ്യം, പൊതുവിതരണം

1978-1979 (അഞ്ചാം നിയമസഭ)

[തിരുത്തുക]

1978 ഒക്ടോബർ 29 മുതൽ 1979 ഒക്ടോബർ 7 വരെ

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ് അധികാരത്തിൽ
1 പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രി
2 ജെ. ചിത്തരഞ്ജൻ പൊതുജനാരോഗ്യം 1978 നവംബർ 18 വരെ
3 കാന്തലോട്ട് കുഞ്ഞമ്പു വനം 1978 നവംബർ 18 വരെ
4 ദാമോദരൻ കാളാശ്ശേരി ഹരിജനക്ഷേമം, സാമൂഹിക ക്ഷേമം
5 എ.എൽ. ജേക്കബ് കൃഷി
6 എം.കെ. രാഘവൻ തൊഴിൽ, ഹൗസിങ്ങ്
7 എസ്. വരദരാജൻ നായർ ധനകാര്യം
8 കെ. അവുക്കാദർക്കുട്ടി നഹ തദ്ദേശ സ്വയംഭരണം 1978 ഡിസംബർ 9 മുതൽ
9 സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസം
10 ടി.എസ്. ജോൺ ഭക്ഷ്യം, പൊതുവിതരണം
11 കെ.എം. മാണി ആഭ്യന്തരം 1979 ജൂലൈ 26 വരെ
12 കെ. നാരായണക്കുറുപ്പ് ഗതാഗതം
13 ബേബി ജോൺ റവന്യൂ, സഹകരണം
14 കെ. പങ്കജാക്ഷൻ പബ്ലിക് വർക്‌സ്, സ്‌പോർട്‌സ്
15 കെ.പി. പ്രഭാകരൻ പൊതുജനാരോഗ്യം 1978 നവംബർ 18 മുതൽ
16 പി.എസ്. ശ്രീനിവാസൻ വ്യവസായം, വനം 1978 നവംബർ 18 മുതൽ

1979-1979 (അഞ്ചാം നിയമസഭ)

[തിരുത്തുക]

1979 ഒക്ടോബർ 12 മുതൽ 1979 ഡിസംബർ 1 വരെ

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രി
2 എൻ.കെ. ബാലകൃഷ്ണൻ പബ്ലിക് വർക്‌സ്, കൃഷി
3 എൻ. ഭാസ്കരൻ നായർ ധനകാര്യം, ആരോഗ്യം
4 നീലലോഹിതദാസൻ നാടാർ തൊഴിൽ, ഹൗസിങ് - 1979 നവംബർ 16 മുതൽ
5 കെ.ജെ. ചാക്കോ റവന്യൂ, സഹകരണം - 1979 നവംബർ 16 മുതൽ
6 കെ.എ. മാത്യു വ്യവസായം, വനം - 1979 നവംബർ 16 മുതൽ

1980-1981 (ആറാം നിയമസഭ)

[തിരുത്തുക]

1980 ജനുവരി 25 മുതൽ 1981 ഒക്ടോബർ 20 വരെ

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 ഇ.കെ. നായനാർ മുഖ്യമന്ത്രി
2 കെ.ആർ. ഗൗരിയമ്മ കൃഷി, സാമൂഹിക ക്ഷേമം
3 എം.കെ. കൃഷ്ണൻ ഹരിജനക്ഷേമം
4 ടി.കെ. രാമകൃഷ്ണൻ ആഭ്യന്തരം
5 ഇ. ചന്ദ്രശേഖരൻനായർ ഭക്ഷ്യം, പൊതുവിതരണം, ഹൗസിങ്
6 പി.എസ്. ശ്രീനിവാസൻ റവന്യൂ, ഫിഷറീസ്
7 എ. സുബ്ബറാവു ജലസേചനം
8 ആര്യാടൻ മുഹമ്മദ് തൊഴില്‍, വനം - 1981 ഒക്ടോബർ 16 വരെ
9 പി.സി. ചാക്കോ വ്യവസായം - 1981 ഒക്ടോബർ 16 വരെ
10 വക്കം ബി. പുരുഷോത്തമൻ ആരോഗ്യം, ടൂറിസം - 1981 ഒക്ടോബർ 16 വരെ
11 എ.സി. ഷണ്മുഖദാസ് സാമൂഹിക ക്ഷേമം, സ്‌പോർട്‌സ് - 1981 ഒക്ടോബർ 16 വരെ
12 ബേബി ജോൺ വിദ്യാഭ്യാസം
13 ആർ.എസ്. ഉണ്ണി തദ്ദേശ സ്വയംഭരണം
14 ലോനപ്പൻ നമ്പാടൻ ഗതാഗതം
15 കെ.എം. മാണി ധനകാര്യം, നിയമം
16 ആർ. ബാലകൃഷ്ണപിള്ള വൈദ്യുതി
17 പി.എം. അബൂബക്കർ പബ്ലിക് വർക്‌സ്

1981-1982 (ആറാം നിയമസഭ)[6]

[തിരുത്തുക]

( 1981 ഡിസംബർ 28 - 1982 മാർച്ച് 17 )

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 കെ. കരുണാകരൻ മുഖ്യമന്ത്രി
2 സി.എച്ച്. മുഹമ്മദ്കോയ ഉപമുഖ്യമന്ത്രി
3 പി.ജെ. ജോസഫ് റവന്യൂ വിദ്യാഭ്യാസം
4 കെ.എം. മാണി ധനകാര്യം,നിയമം,
5 ഉമ്മൻ ചാണ്ടി ആഭ്യന്തരം
6 കെ. ശിവദാസൻ തൊഴിൽ
7 സി.എം. സുന്ദരം തദ്ദേശസ്വയംഭരണം
8 ആർ. സുന്ദരേശൻ നായർ ആരോഗ്യം വിനോദസഞ്ചാരം

1982-1987 (ഏഴാം നിയമസഭ)

[തിരുത്തുക]

1982 മേയ് 5 മുതൽ 1987 മാർച്ച് 25 വരെ

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 കെ. കരുണാകരൻ മുഖ്യമന്ത്രി
2 സി.എച്ച്. മുഹമ്മദ് കോയ ഉപമുഖ്യമന്ത്രി, പബ്ലിക് വർക്‌സ് (1983 സെപ്തംബർ 28-ന് അന്തരിച്ചു)
3 കെ.കെ. ബാലകൃഷ്ണൻ ഗതാഗതം (1983 ആഗസ്റ്റ് 29 വരെ)
4 എം.പി. ഗംഗാധരൻ ജലസേചനം (1986 മാർച്ച് 12 വരെ)
5 സി.വി. പത്മരാജൻ സാമൂഹ്യവികസനം (1983 ആഗസ്റ്റ് 29 വരെ)
6 പി. സിറിയക് ജോൺ കൃഷി (1983 ആഗസ്റ്റ് 29 വരെ)
7 കെ.പി. നൂറുദ്ദീൻ വനം വകുപ്പ്
8 വയലാർ രവി ആഭ്യന്തരം (1986 മേയ് 24 വരെ)
9 ഇ. അഹമ്മദ് വ്യവസായം
10 യു.എ. ബീരാൻ ഭക്ഷ്യം, പൊതുവിതരണം
11 ടി.എം. ജേക്കബ് വിദ്യാഭ്യാസം
12 പി.ജെ. ജോസഫ് റവന്യൂ
13 ആർ. ബാലകൃഷ്ണപിള്ള വൈദ്യുതി (1985 ജൂൺ 5 വരെ, പിന്നീട് 1986 മേയ് 25 മുതൽ)
14 കെ.എം. മാണി ധനകാര്യം, നിയമം
15 എം. കമലം സഹകരണം
16 കെ.ജി.ആർ. കർത്താ ആരോഗ്യം (1983 ആഗസ്റ്റ് 29 വരെ)
17 എൻ. ശ്രീനിവാസൻ എക്‌സൈസ് (1986 മേയ് 30 വരെ)
17 കടവൂർ ശിവദാസൻ തൊഴിൽ
19 സി.എം. സുന്ദരം തദ്ദേശ സ്വയംഭരണം
20 എ.എൽ. ജേക്കബ് കൃഷി, ഫിഷറീസ് (1983 ആഗസ്റ്റ് [[1] വരെ)
21 എൻ. സുന്ദരൻ നാടാർ ഗതാഗതം (1983 ആഗസ്റ്റ് [[1] മുതൽ‌)
22 പി.കെ. വേലായുധൻ സാമൂഹിക ക്ഷേമം, ഗതാഗതം (1983 സെപ്തംബർ [[1] മുതൽ)
23 കെ.പി.രാമചന്ദ്രൻനായർ ആരോഗ്യം 1983 (സെപ്തംബർ 1 മുതൽ 1985 മേയ് 29 വരെ)
24 കെ. അവുക്കാദർക്കുട്ടി നഹ ഉപമുഖ്യമന്ത്രി, പബ്ലിക് വർക്‌സ് (1983 ഒക്ടോബർ 24 മുതൽ)
25 തച്ചടി പ്രഭാകരൻ ധനകാര്യം (1986 ജൂൺ 5 മുതൽ)
26 രമേശ് ചെന്നിത്തല ഗ്രാമവികസനം (1986 ജൂൺ 5 മുതൽ)

1987-1991 (എട്ടാം നിയമസഭ)

[തിരുത്തുക]

(1987 മാർച്ച് 26 - 1991 ജൂൺ 17 )

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 ഇ.കെ. നായനാർ മുഖ്യമന്ത്രി
2 ബേബി ജോൺ ജലസേചനം
3 കെ. ചന്ദ്രശേഖരൻ വിദ്യാഭ്യാസം, നിയമം
4 ഇ. ചന്ദ്രശേഖരൻ നായർ ഭക്ഷ്യം, പൊതുവിതരണം
5 കെ.ആർ. ഗൗരിയമ്മ വ്യവസായം
6 ടി.കെ. ഹംസ പൊതുമരാമത്ത്,
7 ലോനപ്പൻ നമ്പാടൻ
8 നീലലോഹിതദാസൻ നാടാർ കായികരംഗം
9 കെ. പങ്കജാക്ഷൻ തൊഴിൽ
10 പി.കെ. രാഘവൻ ഹരിജനക്ഷേമം
11 വി.വി. രാഘവൻ കൃഷി
12 ടി.കെ. രാമകൃഷ്ണൻ സഹകരണം
13 കെ. ശങ്കരനാരായണൻ പിള്ള ഗതാഗതം
14 എ.സി. ഷണ്മുഖദാസ് ആരോഗ്യം
15 ടി. ശിവദാസമേനോൻ വിദ്യുച്ചക്തി, ഗ്രാമവികസനം
16 പി.എസ്. ശ്രീനിവാസൻ റവന്യു, ടൂറിസം
17 വി.ജെ. തങ്കപ്പൻ തദ്ദേശസ്വയംഭരണം
18 വി. വിശ്വനാഥമേനോൻ ധനകാര്യം
19 എം.പി. വീരേന്ദ്രകുമാർ വനം
20 എൻ.എം. ജോസഫ് വനം

1991-1995 (ഒൻപതാം നിയമസഭ)

[തിരുത്തുക]

(1991 ജൂൺ 24 - 1995 മാർച്ച് 16 )

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 കെ. കരുണാകരൻ മുഖ്യമന്ത്രി
2 ആർ. ബാലകൃഷ്ണപിള്ള ഗതാഗതം (28.07.95 വരെ)
3 പി.കെ.കെ. ബാവ പൊതുമരാമത്ത് (29.06.91 മുതൽ)
4 പി.പി. ജോർജ് കൃഷി (02.07.91 മുതൽ)
5 ടി.എം. ജേക്കബ് ജലസേചനം, സാംസ്‌കാരികം (29.06.91 മുതൽ)
6 പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായം
7 കെ.എം. മാണി റവന്യൂ, നിയമം
8 ഇ.ടി. മുഹമ്മദ് ബഷീർ വിദ്യാഭ്യാസം (29.06.91 മുതൽ)
9 ടി.എച്ച്. മുസ്തഫ പൊതുവിതരണം, ഭക്ഷ്യം (02.07.91 മുതൽ)
10 ഉമ്മൻചാണ്ടി ധനകാര്യം (22.06.94 വരെ)
11 എം.ടി. പത്മ മത്സ്യബന്ധനം (02.07.91 മുതൽ)
12 സി.വി. പത്മരാജൻ വൈദ്യുതി (02.07.91 മുതൽ)
13 എം.വി. രാഘവൻ സഹകരണം
14 ആർ. രാമചന്ദ്രൻ നായർ ആരോഗ്യം (05.06.94 വരെ)
15 എൻ. രാമകൃഷ്ണൻ തൊഴിൽ
16 കെ.പി. വിശ്വനാഥൻ വനം (16.11.94 വരെ)
17 എം.ആർ. രഘുചന്ദ്രബാൽ എക്‌സൈസ് (02.07.91 വരെ)
18 പന്തളം സുധാകരൻ പട്ടിക വിഭാഗ ക്ഷേമം
19 സി.ടി. അഹമ്മദ് അലി തദ്ദേശ സ്വയംഭരണം (29.06.91 മുതൽ)

1995-1996 (ഒൻപതാം നിയമസഭ)

[തിരുത്തുക]

(1995 മാർച്ച് 22 - 1996 മേയ് 9 )

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 എ.കെ. ആന്റണി മുഖ്യമന്ത്രി
2 സി.ടി. അഹമ്മദ് അലി പൊതുമരാമത്ത് (20-04-95-ൽ ചുമതലയേറ്റു)
3 ആര്യാടൻ മുഹമ്മദ് തൊഴിൽ, ടൂറിസം (20-04-95-ൽ ചുമതലയേറ്റു)
4 ആർ. ബാലകൃഷ്ണപിള്ള ഗതാഗതം (28-07-95-ൽ രാജിവെച്ചു)
5 പി.കെ.കെ. ബാവ പഞ്ചായത്ത്, സാമൂഹികക്ഷേമം (20-04-95-ൽ ചുമതലയേറ്റു)
6 ടി.എം. ജേക്കബ് ജലസേചനം, സാംസ്‌കാരികം
7 കടവൂർ ശിവദാസൻ വനം, ഗ്രാമവികസനം (20-04-95-ൽ ചുമതലയേറ്റു)
8 ജി. കാർത്തികേയൻ വൈദ്യുതി (20-04-95-ൽ ചുമതലയേറ്റു)
9 പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായം, മുൻസിപ്പാലിറ്റികൾ
10 കെ.എം. മാണി റവന്യൂ, നിയമം
11 ഇ.ടി. മുഹമ്മദ് ബഷീർ വിദ്യാഭ്യാസം (20-04-95-ൽ ചുമതലയേറ്റു)
12 എം.ടി. പത്മ മത്സ്യബന്ധനം, രജിസ്‌ട്രേഷൻ (03-05-95-ൽ ചുമതലയേറ്റു.
13 സി.വി. പത്മരാജൻ ധനകാര്യം
14 പന്തളം സുധാകരൻ പട്ടികവിഭാഗക്ഷേമം, എക്‌സൈസ് (03-05-95-ൽ ചുമതലയേറ്റു)
15 എം.വി. രാഘവൻ സഹകരണം
16 കെ.കെ. രാമചന്ദ്രൻ ഭക്ഷ്യം, പൊതുവിതരണം (03-05-95-ൽ ചുമതലയേറ്റു)
17 വി.എം. സുധീരൻ ആരോഗ്യം (20-04-95-ൽ ചുമതലേറ്റു)
18 പി.പി. തങ്കച്ചൻ കൃഷി (03-05-95-ൽ ചുമതലയേറ്റു)

1996-2001 (പത്താം നിയമസഭ)

[തിരുത്തുക]

(1996 മേയ് 20 - 2001 മേയ് 13 )

ക്രമം മന്ത്രിമാരുടെ പേർ വകുപ്പ്
1 ഇ.കെ. നായനാർ മുഖ്യമന്ത്രി, വിവരസാങ്കേതികവിദ്യ, ആഭ്യന്തരം
2 പിണറായി വിജയൻ വിദ്യുച്ഛക്തി, സഹകരണം (19-10-98-ൽ രാജിവെച്ചു)
3 എസ്. ശർമ്മ (പിണറായി വിജയനുശേഷം) വിദ്യുച്ഛക്തി, , സഹകരണം (25-10-98-ൽ ചുമതലയേറ്റു)
4 ടി. ശിവദാസമേനോൻ ധനകാര്യം, എക്‌സൈസ്
5 പി.ജെ. ജോസഫ് വിദ്യാഭ്യാസം, പൊതുമരാമത്ത്
6 ടി.കെ. രാമകൃഷ്ണൻ സാംസ്‌കാരികം, മത്സ്യബന്ധനം, ഗ്രാമവികസനം
7 സുശീല ഗോപാലൻ വ്യവസായം, സാമൂഹികക്ഷേമം
8 പാലൊളി മുഹമ്മദ്കുട്ടി തദ്ദേശസ്വയംഭരണം
9 കെ. രാധാകൃഷ്ണൻ വൈദ്യുതി, പട്ടികവിഭാഗക്ഷേമം, യുവജനക്ഷേമം
10 ഇ. ചന്ദ്രശേഖരൻ നായർ ഭക്ഷ്യം, നിയമം, ടൂറിസം
11 കെ.ഇ. ഇസ്മായിൽ റവന്യൂ
12 വി.കെ. രാജൻ കൃഷി (29-05-97-ൽ അന്തരിച്ചു)
13 എ.സി. ഷൺമുഖദാസ് ആരോഗ്യം, സ്‌പോർട്‌സ് (19-01-2000-ൽ രാജിവെച്ചു)
14 വി.സി. കബീർ ആരോഗ്യം, സ്‌പോർട്‌സ് (19-01-2000-ൽ ചുമതലയേറ്റു)
15 ബേബി ജോൺ ജലസേചനം, തൊഴിൽ (07-01-98-ൽ രാജിവെച്ചു)
16 പി.ആർ. കുറുപ്പ് ഗതാഗതം, വനം, ദേവസ്വം (11-01-99-ൽ രാജിവെച്ചു)
17 വി.പി. രാമകൃഷ്ണപിള്ള ജലസേചനം, തൊഴിൽ (07-01-98-ൽ ചുമതലയേറ്റു)
18 കൃഷ്ണൻ കണിയാംപറമ്പിൽ കൃഷി (09-06-97-ൽ ചുമതലയേറ്റു)
19 എ. നീലലോഹിതദാസൻ നാടാർ വനം, ഗതാഗതം, ദേവസ്വം (20-01-1999-ൽ ചുമതലയേറ്റു, 13-02-2000-ൽ രാജിവെച്ചു.)
20 സി.കെ. നാണു ഗതാഗതം, വനം, ദേവസ്വം (17-02-2000-ൽ ചുമതലയേറ്റു)

2001-2004 (പതിനൊന്നാം നിയമസഭ)

[തിരുത്തുക]

(2001 മേയ് 17 - 2004 സെപ്റ്റംബർ 28)

ക്രമം മന്ത്രിമാരുടെ പേർ വകുപ്പ്
1 എ.കെ. ആന്റണി മുഖ്യമന്ത്രി, ആഭ്യന്തരം
2 കെ.ആർ. ഗൗരിയമ്മ കൃഷി
3 പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായം, ഐടി, സാമൂഹികക്ഷേമം
4 എം.കെ. മുനീർ പൊതുമരാമത്ത്,
5 ചെർക്കളം അബ്ദുള്ള (കുറച്ചുകാലം) തദ്ദേശസ്വയംഭരണം,
6 കെ. കുട്ടി അഹമ്മദ് കുട്ടി (കുറച്ചുകാലം) തദ്ദേശ സ്വയംഭരണം,
7 കെ.എം. മാണി റവന്യൂ, നിയമം
8 കെ. മുരളീധരൻ വിദ്യുച്ഛക്തി (11-02-04-ൽ ചുമതലയേറ്റു, 15-05-04-ൽ രാജിവെച്ചു)
9 കെ.ബി. ഗണേഷ് കുമാർ ഗതാഗതം (10-03-2003-ൽ രാജിവെച്ചു)
10 ആർ. ബാലകൃഷ്ണപിള്ള ഗതാഗതം (10-03-03-ൽ ചുമതലയേറ്റു)
11 ബാബു ദിവാകരൻ തൊഴിൽ
12 എം.എം. ഹസൻ പാർലമെന്ററി കാര്യം
13 ടി.എം. ജേക്കബ് ജലസേചനം
14 ജി. കാർത്തികേയൻ ഭക്ഷ്യം, ദേവസ്വം
15 ഡോ. എം.എ. കുട്ടപ്പൻ പട്ടികവിഭാഗക്ഷേമം
16 എം.വി. രാഘവൻ സഹകരണം
17 പി. ശങ്കരൻ ആരോഗ്യം
18 സി.എഫ്. തോമസ് ഗ്രാമവികസനം
19 കെ. ശങ്കരനാരായണൻ ധനകാര്യം, എക്‌സൈസ്
20 കടവൂർ ശിവദാസൻ വൈദ്യുതി
21 നാലകത്ത് സൂപ്പി വിദ്യാഭ്യാസം
22 കെ. സുധാകരൻ വനം, സ്‌പോർട്‌സ്
23 പ്രൊഫ. കെ.വി. തോമസ് മത്സ്യബന്ധനം, ടൂറിസം

2004-2006 (പതിനൊന്നാം നിയമസഭ)

[തിരുത്തുക]
ക്രമം മന്ത്രിമാരുടെ പേർ വകുപ്പ്
1 ഉമ്മൻചാണ്ടി മുഖ്യമന്ത്രി, ആഭ്യന്തരം
2 പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായം, ഐടി, സാമൂഹികക്ഷേമം (04-01-05-ൽ രാജിവെച്ചു)
3 കെ.ആർ. ഗൗരിയമ്മ കൃഷി,
4 എം.കെ. മുനീർ പൊതുമരാമത്ത്,
5 ചെർക്കളം അബ്ദുള്ള (കുറച്ചുകാലം) തദ്ദേശസ്വയംഭരണം,
6 കെ. കുട്ടി അഹമ്മദ് കുട്ടി (കുറച്ചുകാലം) തദ്ദേശ സ്വയംഭരണം,
7 കെ.എം. മാണി റവന്യൂ, നിയമം
8 കെ. ശങ്കരനാരായണൻ ധനകാര്യം,
9 ആർ. ബാലകൃഷ്ണപിള്ള (കുറച്ചുകാലം) ഗതാഗതം,
10 എ.പി. അനിൽകുമാർ പട്ടികവിഭാഗക്ഷേമം
11 ബാബു ദിവാകരൻ തൊഴിൽ
12 വി.കെ. ഇബ്രാഹിംകുഞ്ഞ് വ്യവസായം, സാമൂഹികക്ഷേമം (06-01-05-ൽ ചുമതലയേറ്റു)
13 ഡൊമിനിക് പ്രസന്റേഷൻ മത്സ്യബന്ധനം, സ്‌പോർട്‌സ്
14 ഇ.ടി. മുഹമ്മദ് ബഷീർ വിദ്യാഭ്യാസം
15 ആര്യാടൻ മുഹമ്മദ് ഊർജം
16 വക്കം പുരുഷോത്തമൻ ധനകാര്യം, എക്‌സൈസ്
17 അടൂർ പ്രകാശ് ഭക്ഷ്യം, പൊതുവിതരണം
18 തിരുവഞ്ചൂർ രാധാകൃഷ്ണൻ ജലവിഭവം, പാർലമെന്ററി കാര്യം
19 എം.വി. രാഘവൻ സഹകരണം
20 കെ.കെ. രാമചന്ദ്രൻ ആരോഗ്യം (14-01-06 -ൽ രാജിവെച്ചു)
21 എൻ. ശക്തൻ ഗതാഗതം
22 എ. സുജനപാൽ വനം (04-01-06-ൽ ചുമതലയേറ്റു)
23 സി.എഫ്. തോമസ് ഗ്രാമവികസനം
24 കെ.സി. വേണുഗോപാൽ ടൂറിസം, ദേവസ്വം
25 കെ.പി. വിശ്വനാഥൻ വനം (09-02-05-ൽ രാജിവെച്ചു)

2006-2011 (പന്ത്രണ്ടാം നിയമസഭ)

[തിരുത്തുക]
പ്രധാന ലേഖനം: കേരള മന്ത്രിസഭ( 2006 - 2011)
ക്രമം മന്ത്രിമാരുടെ പേർ വകുപ്പ്
1 വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി, വിവരസാങ്കേതികവിദ്യ, ശാസ്ത്രവും സാങ്കേതികവിദ്യയും, പൊതുഭരണം
2 കോടിയേരി ബാലകൃഷ്ണൻ അഭ്യന്തരം, വിജിലൻസ്, ടൂറിസം
3 തോമസ് ഐസക്ക് ധനകാര്യം
4 എളമരം കരീം വ്യവസായം
5 കെ.പി. രാജേന്ദ്രൻ റവന്യൂ
6 മുല്ലക്കര രത്നാകരൻ കൃഷി
7 ജി. സുധാകരൻ സഹകരണം. (2009 ഓഗസ്റ്റ് 17 വരെ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നു)
8 രാമചന്ദ്രൻ കടന്നപ്പള്ളി (2009 ഓഗസ്റ്റ് 17 മുതൽ) ദേവസ്വം
9 പി.കെ. ഗുരുദാസൻ തൊഴിൽ, ഏക്സൈസ്
10 എൻ.കെ. പ്രേമചന്ദ്രൻ ജലസേചനം
11 മാത്യു ടി. തോമസ് (2009 മാർച്ച് 16 വരെ) ഗതാഗതം
12 ജോസ് തെറ്റയിൽ (2009 ഓഗസ്റ്റ് 17 മുതൽ) ഗതാഗതം
13 സി. ദിവാകരൻ ഭക്ഷ്യം, പൊതുവിതരണം
14 പി.ജെ. ജോസഫ് (2006 സെപ്റ്റംബർ 4 വരെ, ഇടവേളക്കു ശേഷം 2009 ഓഗസ്റ്റ് 17 മുതൽ 2010 ഏപ്രിൽ 30 വരെ) പൊതുമരാമത്ത്
15 ടി.യു. കുരുവിള (2006 സെപ്റ്റംബർ 4 മുതൽ 2007 സെപ്റ്റംബർ 4 വരെ) പൊതുമരാമത്ത്
16 മോൻസ് ജോസഫ് (2007 സെപ്റ്റംബർ 4 മുതൽ 2009 ഓഗസ്റ്റ് 17 വരെ) പൊതുമരാമത്ത്
17 എ.കെ. ബാലൻ വിദ്യുച്ഛക്തി, പട്ടികജാതി-പട്ടികവർഗ്ഗ വികസനം
18 ബിനോയ് വിശ്വം വനം, വന്യജീവി സം‌രക്ഷണം
19 എം.എ. ബേബി വിദ്യാഭ്യാസം, സാംസ്കാരികം
20 പാലോളി മുഹമ്മദ് കുട്ടി തദ്ദേശസ്വയംഭരണം
21 എം. വിജയകുമാർ നിയമം, റെയിൽവേ, കായികരംഗം, യുവജനകാര്യം
22 എസ്. ശർമ്മ മൽസ്യബന്ധനം
23 പി.കെ. ശ്രീമതി ആരോഗ്യം, കുടുംബക്ഷേമം
24 വി. സുരേന്ദ്രൻ പിള്ള (2010 മാർച്ച് 8 മുതൽ) തുറമുഖം, യുവജനകാര്യം

2011 - 2016 (പതിമൂന്നാം നിയമസഭ)

[തിരുത്തുക]
മന്ത്രി വകുപ്പുകൾ
1 ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി, പൊതുഭരണം, അഖിലേന്ത്യാ സർവീസ്, ശാസ്ത്ര-സാങ്കേതികം, പരിസ്ഥിതി,
ഭരണപരിഷ്‌കരണം, സൈനികക്ഷേമം, തിരഞ്ഞെടുപ്പ്, അന്തർസംസ്ഥാന നദീജല വിഷയം (18-05-2011 മുതൽ 12-04-2012 വരെ ആഭ്യന്തരം, വിജിലൻസ് എന്നീ വകുപ്പുകളും)
2 രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലൻസ്, ജയിൽ, ഫയർ ആൻഡ് റസ്‌ക്യൂ (01-01-2014-ൽ ചുമതലയേറ്റു)
3 കെ.എം. മാണി ധനകാര്യം, നിയമം, ഭവനനിർമ്മാണം (10-11-2015-ൽ രാജിവച്ചു)
4 പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായം, വാണിജ്യം, ഐ.ടി., മൈനിങ്ങ് ആന്റ് ജിയോളജി, കൈത്തറി,മുൻസി‌പ്പാലിറ്റി, കോർപ്പറേഷൻ
5 പി.കെ. അബ്ദുറബ്ബ് വിദ്യാഭ്യാസം, സാക്ഷരതാവിഭാഗം,
6 ആര്യാടൻ മുഹമ്മദ് വൈദ്യുതി, ഗതാഗതം, റെയിൽവേ, പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്
7 അടൂർ പ്രകാശ് റവന്യൂ,കയർ
8 ഷിബു ബേബി ജോൺ തൊഴിൽ,പുനരധിവാസം,ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ
9 വി.എസ്. ശിവകുമാർ ആരോഗ്യം, ദേവസ്വം
10 വി.കെ. ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത്
11 കെ.പി. മോഹനൻ കൃഷി, മൃഗസംരക്ഷണം, പ്രിന്റിങ്ങ് ആൻഡ് സ്റ്റേഷനറി
12 പി.ജെ. ജോസഫ് ജലസേചനം, ജലവിഭവം,ഇൻലാൻഡ് നാവിഗേഷൻ
13 എം.കെ. മുനീർ പഞ്ചായത്ത്, സാമൂഹികനീതി, കില
14 എ.പി. അനിൽ കുമാർ വിനോദസഞ്ചാരം,പട്ടികജാതി പിന്നോക്ക വിഭാഗ ക്ഷേമം
15 കെ.സി. ജോസഫ് ഗ്രാമവികസനം, രജിസ്ട്രേഷൻ, സാംസ്കാരികം, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ്,
പ്ലാനിങ്ങ് ആന്റ് എക്കോണമിക് അഫയേർസ്
16 സി.എൻ. ബാലകൃഷ്ണൻ സഹകരണം, ഖാദി, ഗ്രാമവ്യവസായം
17 മഞ്ഞളാംകുഴി അലി ടൗൺ പ്ലാനിങ്ങ്, ന്യൂനപക്ഷക്ഷേമം (12-04-2012-ൽ ചുമതലയേറ്റു)
18 കെ. ബാബു എക്സൈസ്, തുറമുഖം, ഹാർബർ എഞ്ചിനീയറിങ്ങ് (23-01-2016-ൽ രാജിവച്ചു)
19 പി.കെ. ജയലക്ഷ്മി യുവജന കാര്യം, പട്ടിക വർഗ്ഗം, മ്യൂസിയവും കാഴ്ച ബംഗ്ലാവും
20 അനൂപ് ജേക്കബ് ഭക്ഷ്യം, സിവിൽ സപ്ലൈസ് (12-04-2012-ൽ ചുമതലയേറ്റു, 23-01-2016 വരെ രജിസ്ട്രേഷൻ വകുപ്പും)
21 തിരുവഞ്ചൂർ രാധാകൃഷ്ണൻ വനം, ഗതാഗതം, പരിസ്ഥിതി, കായികം, സിനിമ


2016 - 2021. (പതിനാലാം നിയമസഭ)

[തിരുത്തുക]
പതിനാലാം മന്ത്രിസഭ (2016 മേയ് 25 - 2021)
നം. മന്ത്രി വകുപ്പുകൾ.[7]
1. പിണറായി വിജയൻ മുഖ്യമന്ത്രി, പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, വിവരസാങ്കേതികവിദ്യ, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയിൽ
2. ടി.എം. തോമസ് ഐസക് ധനകാര്യം, കയർ, ലോട്ടറി, ടാക്സ്
3. സി. രവീന്ദ്രനാഥ് വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, പ്രവേശന പരീക്ഷ, സർവ്വകലാശാലകൾ
4. ഇ. ചന്ദ്രശേഖരൻ റവന്യു, ഭവന നിർമ്മാണം, സർവ്വേ ഓഫ് ലാൻഡ് റെക്കോർഡ്സ്, സർവ്വേ ഓഫ് ലാൻഡ് റിഫോംസ്
5. മാത്യു ടി. തോമസ് ജലവിഭവം, ശുദ്ധജല വിതരണം
6. എ.കെ. ശശീന്ദ്രൻ ഗതാഗതം, ജലഗതാഗതം (2017 മാർച്ച് 26 വരെയും തുടർന്ന് 2018 ഫെബ്രുവരി 1 മുതലും)
7. രാമചന്ദ്രൻ കടന്നപ്പള്ളി തുറമുഖം, പുരാവസ്തു വകുപ്പ്
8. എ.കെ. ബാലൻ നിയമം, സാംസ്കാരികം, പിന്നോക്ക ക്ഷേമം, പാർലമെന്ററി കാര്യം
9. കെ.ടി. ജലീൽ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, ഗ്രാമവികസനം, വഖഫ് (APRIL 13, 2021 രാജിവച്ചു)
10. എം.എം. മണി വൈദ്യുതി (2016 നവംബർ 21 മുതൽ)
11. കടകംപള്ളി സുരേന്ദ്രൻ സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് (സഹകരണം 2016 നവംബർ 21 മുതൽ)
12. ജെ. മേഴ്സികുട്ടിയമ്മ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി
13. എ.സി. മൊയ്തീൻ വ്യവസായവും കായികവും വകുപ്പ് (2016 നവംബർ 21 വരെ സഹകരണം)
14. കെ. രാജു വനം, വന്യജീവി, മൃഗശാല അനിമൽ ഹസ്ബന്ററി, ഡയറി ഡെവലപ്മെന്റ്, ഡയറി കോർപ്പറേഷൻ
15. ടി.പി. രാമകൃഷ്ണൻ എക്സൈസ്, തൊഴിൽ
16. കെ.കെ. ശൈലജ ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബക്ഷേമം
17. ജി. സുധാകരൻ പൊതുമരാമത്ത്, രജിസ്ട്രേഷൻ
18. വി.എസ്. സുനിൽ കുമാർ കൃഷി, മണ്ണ് സംരക്ഷണ-മണ്ണ് പര്യവേഷണം, കാർഷിക സർവ്വകലാശാല, വെറ്റിനറി സർവകലാശാല,
19. പി. തിലോത്തമൻ ഭക്ഷ്യം, പൊതുവിതരണം, ലീഗൽ മെട്രോളജി
20. ഇ.പി. ജയരാജൻ വ്യവസായവും കായികവും (2016 ഒക്ടോബർ 14-ന് രാജിവച്ചു)

2021 - 2026. (പതിനഞ്ചാം നിയമസഭ)

[തിരുത്തുക]
പതിനഞ്ചാം മന്ത്രിസഭ (2021 മേയ് 20 - 2021)
നം. മന്ത്രി വകുപ്പുകൾ.
1. പിണറായി വിജയൻ മുഖ്യമന്ത്രി, പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ റെയിൽ, ആഭ്യന്തരം, വിജിലൻസ്, ഫയർ ഫോഴ്സ്, ജയിൽ, മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും
2. കെ. രാജൻ റവന്യു, സർവേ, ലാന്റ് റെക്കോർഡ്സ്, ഭൂപരിഷ്‌കരണം
3. റോഷി അഗസ്റ്റിൻ ജലവിതരണ വകുപ്പ്, ഭൂഗർഭ ജല വകുപ്പ്
4. കെ. കൃഷ്ണൻകുട്ടി വൈദ്യുതി
5. എ.കെ. ശശീന്ദ്രൻ വനം, വന്യജീവി സംരക്ഷണം
6. അഹമ്മദ് ദേവർകോവിൽ തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ
7. ആന്റണി രാജു റോഡ് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം
8. വി. അബ്ദുറഹിമാൻ കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, റെയിൽവെ
9. ജി.ആർ. അനിൽ ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി
10 കെ.എൻ. ബാലഗോപാൽ ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്സി തുടങ്ങിയവ
11. ആർ. ബിന്ദു ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കൃഷി, മൃഗസംരക്ഷണം, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), എൻട്രസ് എക്സാം, എൻസിസി, എഎസ്എപി, സാമൂഹ്യനീതി
12. ജെ. ചിഞ്ചു റാണി ക്ഷീരവികസനം, മൃഗസംരക്ഷണം
13 എം. വി. ഗോവിന്ദൻ മാസ്റ്റർ എക്സൈസ്, തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, നഗരാസൂത്രണം, കില
14. അഡ്വ. പി. എ. മുഹമ്മദ് റിയാസ് പിഡബ്ല്യുഡി, ടൂറിസം
15. പി. പ്രസാദ് കൃഷി, മണ്ണ് സംരക്ഷണം, കാർഷിക സർവകലാശാല, വെയർഹൗസിങ് കോർപറേഷൻ
16. കെ. രാധാകൃഷ്ണൻ പിന്നോക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററികാര്യം.
17. പി. രാജീവ് നിയമം, വ്യവസായം, മൈനിങ് ആന്റ് ജിയോളജി, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈൽ, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, കയർ, കശുവണ്ടി, പ്ലാന്റേഷൻ ഡയറക്ടറേറ്റ്
18. സജി ചെറിയാൻ ഫിഷറീസ്, സാംസ്‌കാരികം, ചലച്ചിത്ര വികസന കോർപറേഷൻ, യുവജനകാര്യം
19. വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസം, തൊഴിൽ, ഫാക്ടറീസ് ആന്റ് ബോയ്‌ലേർസ്, ഇന്റസ്ട്രിയൽ ട്രൈബ്യൂണൽ
20. വി.എൻ. വാസവൻ സഹകരണം, രജിസ്ട്രേഷൻ
21. വീണാ ജോർജ്ജ് ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിതാ ശിശു ക്ഷേമം.

സ്രോതസ്സുകൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. http://www.niyamasabha.org/codes/14kla/chief%20ministers,%20ministers,%20leaders%20of%20opposition.pdf പേജ് 471/488
  2. http://www.niyamasabha.org/codes/14kla/chief%20ministers,%20ministers,%20leaders%20of%20opposition.pdf പേജ് 472/488
  3. http://www.niyamasabha.org/codes/14kla/chief%20ministers,%20ministers,%20leaders%20of%20opposition.pdf പേജ് 473/488
  4. "കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ അമ്പതാം വാർഷികത്തിൽ" (in ഇംഗ്ലീഷ്). മലയാള മനോരമ. 2007-04-22. {{cite news}}: |access-date= requires |url= (help)
  5. ആർ. സി. സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും.മാതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട് വർഷം 2009. പുറം 25.
  6. http://www.niyamasabha.org/codes/14kla/chief%20ministers,%20ministers,%20leaders%20of%20opposition.pdf പേജ് 453
  7. "പിണറായി വിജയൻ കേരള മുഖ്യമന്ത്രി". മലയാള മനോരമ. 2016 മേയ് 25. Archived from the original on 2016-05-28. Retrieved 2016 മേയ് 26. {{cite web}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]