ആർ. സുന്ദരേശൻ നായർ
അഞ്ചും ആറും കേരള നിയമ സഭകളിലെ അംഗവും ആറാം നിയമസഭയിലെ ആരോഗ്യ - ടൂറിസം വകുപ്പ് മന്ത്രിയുമായിരുന്നു ആർ. സുന്ദരേശൻ നായർ (ജനനം : 22 ഏപ്രിൽ 1940).എൻ.എസ്.എസിന്റെ രാഷ്ട്രീയ പാർട്ടിയായ എൻ.ഡി.പിയുടെ ജനറൽ സെക്രട്ടറിയായിരുന്നു.
ജീവിതരേഖ[തിരുത്തുക]
എം. രാഘവൻ നായരുടെയും കമലമ്മയുടെയും മകനായി നെയ്യാറ്റിൻകരയിൽ ജനിച്ചു. ബിരുദാനന്ദര ബിരുദം നേടിയിട്ടുണ്ട്. തിരുവനന്തപുപരത്തെ പ്രശസ്തമായ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ വിക്ടറിയുടെ ഉടമയും അധ്യാപകനുമായിരുന്നു. എൻ.എസ്.എസ്. പ്രവർത്തനത്തിലൂടെ പൊതുരംഗത്തിറങ്ങി. എൻ.എസ്.എസിന്റെ രാഷ്ട്രീയ പാർട്ടിയായ എൻ.ഡി.പിയുടെ സ്ഥാനാർത്ഥിയായി നെയ്യാറ്റിൻകരയിൽ നിന്ന് അഞ്ചും ആറും കേരള നിയമ സഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എൻ.ഡി.പി ജനറൽ സെക്രട്ടറിയായിരുന്നു. 28.12.1981 മുതൽ 17.03.1982 വരെ ആറാം നിയമസഭയിലെ ആരോഗ്യ - ടൂറിസം വകുപ്പ് മന്ത്രിയുമായിരുന്നു. ഇക്കാലയളവിൽ എൻ.ഡി.പി പാർലമെന്ററി പാർട്ടി നേതാവായിരുന്നു.
1977ലെ തിരഞ്ഞെടുപ്പിൽ ആർ. പരമേശ്വൻ നായരെ 5,694 വോട്ടിന് തോൽപ്പിച്ചു. 1980ലും പരമേശ്വരൻ നായരായിരുന്നു എതിരാളി. അക്കുറി 9,644 വോട്ടിന് ജയിച്ചു. 1982ൽ ജനതാപാർട്ടിയിലെ എസ്.ആർ. തങ്കരാജിനോടു പരാജയപ്പെട്ടു. തുടർന്ന് പി.എസ്.സി അംഗമായി. കേരള യൂണിവേഴ്സിറ്റി സെനറ്റ് മെംബറായും പ്രവർത്തിച്ചിട്ടുണ്ട്.[1] ഇപ്പോൾ ഹോങ്കോങ്ങിൽ ലോട്ടസ് ഫോറക്സ് കമ്പനിയിൽ ഹ്യൂമൻ റിസോഴ്സസ് മാനേജർ ആയി ജോലി ചെയ്യുന്നു.[2]
കൃതികൾ[തിരുത്തുക]
- "സിസ്റ്റർ കാരി" എന്ന പ്രബന്ധം[3]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-11-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-27.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-05-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-27.
- ↑ http://www.niyamasabha.org/codes/members/m673.htm
പുറം കണ്ണികൾ[തിരുത്തുക]
നെയ്യാറ്റിൻകരയിൽ നിന്നു ഹോങ്കോങ്ങിലേക്ക്... ഒരു മന്ത്രി നാടുവിട്ടു Archived 2012-05-29 at the Wayback Machine.