വി.സി. കബീർ
ദൃശ്യരൂപം
കേരളത്തിലെ പൊതുപ്രവർത്തകനാണ് വി.സി. കബീർ.
ജീവിതരേഖ
[തിരുത്തുക]ചേക്കു ഹാജിയുടേയും സുലേഖ ഉമ്മയുടേയും മകനായി 1943 മെയ് 10 ന് ജനിച്ചു.
കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗം വഴിയായി സജീവ രാഷ്ട്രീയത്തിലെത്തിയത്. വിമോചനസമരത്തിൽ പങ്കെടുത്ത് 20 ദിവസം ജയിൽവാസവും അനുഷ്ടിച്ചിട്ടുണ്ട്. അദ്ധ്യാപനമായിരുന്നു തൊഴിൽ.
അധികാര സ്ഥാനങ്ങൾ
[തിരുത്തുക]- 19-1-2000 മുതൽ 13-5-2001 വരെ നായന്നാർ മന്ത്രിസഭയിൽ ആരോഗ്യവകുപ്പിന്റേയുൻ സ്പോർട്സ് വകുപ്പിന്റേയും മന്ത്രി.
- 1992-2000 വരെ കെ.പി.സി.സി. (എസ്.) സെക്രട്ടറി.
- 1982-1992 വരെ ഡി.സി.സി (എസ്.) പ്രസിഡന്റ്.
- 1977-1980 വരെ പാലക്കാട് ഡി.സി.സി. സെക്രട്ടറി.
- 1970-1978 വരെ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ്.
- 1964-1968 വരെ യൂത്ത് കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2006 | ഒറ്റപ്പാലം നിയമസഭാമണ്ഡലം | എം. ഹംസ | സി.പി.ഐ.എം., എൽ.ഡി.എഫ്. | വി.സി. കബീർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
2001*(1) | ഒറ്റപ്പാലം നിയമസഭാമണ്ഡലം | വി.സി. കബീർ | എൻ.സി.പി., എൽ.ഡി.എഫ്. | സി.വി. ബാലചന്ദ്രൻ മാസ്റ്റർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1996 | ഒറ്റപ്പാലം നിയമസഭാമണ്ഡലം | വി.സി. കബീർ | എൻ.സി.പി., എൽ.ഡി.എഫ്. | സി.വി. ബാലചന്ദ്രൻ മാസ്റ്റർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1991 | ഒറ്റപ്പാലം നിയമസഭാമണ്ഡലം | വി.സി. കബീർ | ഐ.സി.എസ്., എൽ.ഡി.എഫ്. | കെ. ശങ്കരനാരായണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1987 | ഒറ്റപ്പാലം നിയമസഭാമണ്ഡലം | കെ. ശങ്കരനാരായണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | വി.സി. കബീർ | ഐ.സി.എസ്., എൽ.ഡി.എഫ്. |
1982 | ഒറ്റപ്പാലം നിയമസഭാമണ്ഡലം | വി.സി. കബീർ | കോൺഗ്രസ് (എസ്.) | പി. ബാലൻ | കോൺഗ്രസ് (എ.) |
- (1) 2005 ആഗസ്റ്റ് 11ന് എം.എൽ.എ സ്ഥാനം രാജി വെച്ചു.
കുടുംബം
[തിരുത്തുക]ഭാര്യ - എ.എ. ബീപാത്തു, രണ്ട് മകനും ഒരു മകളും.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-07.