കളത്തിൽ വേലായുധൻ നായർ
കളത്തിൽ വേലായുധൻ നായർ | |
---|---|
ജനനം | |
മരണം | സെപ്റ്റംബർ 1, 1976 | (വയസ്സ് 64)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അഭിഭാഷകൻ, രാഷ്ടീയ-സാമുദായിക നേതാവ്, സ്വാതന്ത്ര്യ സമര സേനാനി |
അറിയപ്പെടുന്നത് | എൻ.എസ്.എസ്. പ്രസിഡന്റ് തിരു-കൊച്ചി മന്ത്രി |
മാതാപിതാക്ക(ൾ) | ആർ. കൃഷ്ണപിള്ള ലക്ഷ്മിയമ്മ |
സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, അഭിഭാഷകൻ, സാമൂഹിക പരിഷ്കർത്താവ്, തിരു-കൊച്ചി മന്ത്രി, എൻ.എസ്.എസ്. പ്രസിഡന്റ് എന്നീ നിലകളിൽ അറിയപെടുന്ന ഒരു ഇന്ത്യൻ നേതാവായിരുന്നു കളത്തിൽ വേലായുധൻ നായർ(ജനനം: 1912, ജനുവരി 9 - മരണം: 1976, സെപ്റ്റംബർ 1).[1][2] 1952-ൽ തിരു-കൊച്ചി സംസ്ഥാന മന്ത്രിസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുകയും വൈദ്യുതി, പൊതുമാരാമത്ത്, ഗതാഗതം എന്നീ വകുപ്പുകളിലെ മന്ത്രിയായിരുന്നു. നായർ സർവീസ് സൊസൈറ്റിയുടെ പതിനാറാമത്തെ പ്രസിഡന്റും, എൻ.ഡി.പി.യുടെ ആദ്യ പ്രസിഡന്റുമാണ് കളത്തിൽ വേലായുധൻ നായർ. കേരള ലോ അക്കാദമിയുടെ സ്ഥാപകരിൽ ഒരാളാണ് ഇദ്ദേഹം. കേരളാ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു.[3] കേരളാ യൂണിവേഴ്സിറ്റി സെനറ്റംഗം, സിൻഡിക്കേറ്റംഗം എന്നി നിലകളിലും പ്രശസ്തനായിരുന്നു ഇദ്ദേഹം.
അവലംബം[തിരുത്തുക]
- ↑ "VELAYUDHAN NAIR, KALATHIL".
- ↑ Opposition Preparations for Violent Overthrow of the Government: Facts Placed Before the Prime Minister, Department of Public Relations, 1959. പുറം 26
- ↑ "TRIBUTE, Shri. Kalathil Velayudhan Nair". keralalawacademy.in/. മൂലതാളിൽ നിന്നും 2013-10-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-01-08.
വർഗ്ഗങ്ങൾ:
- Pages using infobox person with multiple parents
- അപൂർണ്ണ ജീവചരിത്രങ്ങൾ
- 1912-ൽ ജനിച്ചവർ
- ജനുവരി 9-ന് ജനിച്ചവർ
- 1976-ൽ മരിച്ചവർ
- സെപ്റ്റംബർ 1-ന് മരിച്ചവർ
- എൻ.എസ്.എസ്. പ്രസിഡണ്ടുമാർ
- തിരു-കൊച്ചി നിയമസഭാംഗങ്ങൾ
- കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികൾ
- കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- തിരു-കൊച്ചി നിയമസഭയിലെ മന്ത്രിമാർ