എ. സുബ്ബറാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ. സുബ്ബറാവു
ജലസേചന വകുപ്പ് മന്ത്രി,കേരള നിയമസഭ മുതൽ
ഓഫീസിൽ
1980 ജനുവരി 25 – 1981 ഒക്ടോബർ 20
മുൻഗാമികെ.കെ. ബാലകൃഷ്ണൻ
പിൻഗാമിഎം.പി. ഗംഗാധരൻ
വ്യക്തിഗത വിവരങ്ങൾ
ജനനം(1919-10-02)2 ഒക്ടോബർ 1919
മഞ്ചേശ്വരം കേരളം,  ഇന്ത്യ
മരണം14 സെപ്റ്റംബർ 2003(2003-09-14) (പ്രായം 83)
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളി(കൾ)എ കാഷമ്മ
കുട്ടികൾ7
മാതാപിതാക്കൾ
ജോലിഭിഷഗ്വരൻ,

സിപിഐയുടെ മുതിർന്ന നേതാവും ഇ.കെ.നായനാർ മന്ത്രിസഭയിൽ 25-1-1980 മുതൽ 20-10-1981 വരെ ജലസേചന മന്ത്രിയും ആയിരുന്നു ഡോ. എ സുബ്ബറാവു.

വ്യക്തിവിവരം[തിരുത്തുക]

1919 ഒക്ടോബറിൽ ഡോ. എ. കൃഷ്ണയ്യയുടെ മകനായി ജനിച്ചു.[1] തൊഴിൽപരമായി വൈദ്യമേഖലയിൽ പ്രവർത്തിച്ചിരുന്ന റാവു സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് അലിപൂർ ജയിലിൽ മൂന്ന് വർഷം കഠിന തടവ് അനുഭവിക്കേണ്ടി വന്നു.

1951-ൽ സി.പി.ഐ.യിൽ ചേർന്ന ഡോ. റാവു 1958-ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 1964 ഏപ്രിൽ വരെ അംഗമായി സേവനമനുഷ്ഠിക്കുകയും ചെയ്തു. തുടർന്ന് 1980-ൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് സി.പി.ഐ സ്ഥാനാർത്ഥിയായി ആറാം കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[2] ഏഴാം നിയമസഭയിലും മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ച് അംഗമായിരുന്നു.

കിസാൻ സഭ, ട്രേഡ് യൂണിയനുകൾ, "ജനത രംഗഭൂമി" തുടങ്ങിയ സാംസ്കാരിക സംഘടനകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ ഡോ. റാവു സജീവമായ പങ്ക് വഹിച്ചു. കാലിക്കറ്റ് സർവകലാശാല സെനറ്റിൽ ഭാഷാ ന്യൂനപക്ഷത്തെ പ്രതിനിധീകരിച്ചു. മഞ്ചേശ്വരം കോ-ഓപ്പറേറ്റീവ് സർവീസ് സൊസൈറ്റി, മഞ്ചേശ്വരം ബീഡി തൊഴിലാളി സഹകരണ സംഘം എന്നിവയുടെ പ്രസിഡന്റായും പ്രവർത്തിച്ചു.

കായിക നാടക അതീവ തല്പരനായിരുന്ന അദ്ദേഹം പുരോഗമന പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു.

കാസർഗോഡ് അലോപ്പതി ചികിത്സാസമ്പ്രദായം പരിചയപ്പെടുത്തിയവരിൽ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു. എ.കാശമ്മയാണ് ഭാര്യ, അവർക്ക് അഞ്ച് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. 14-09-2003-ന് സുബ്ബ റാവു അന്തരിച്ചു.[3]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1982 മഞ്ചേശ്വരം നിയമസഭാമണ്ഡലം എ. സുബ്ബറാവു സി.പി.ഐ., എൽ.ഡി.എഫ് എൻ. രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1980 മഞ്ചേശ്വരം നിയമസഭാമണ്ഡലം എ. സുബ്ബറാവു സി.പി.ഐ.എൽ.ഡി.എഫ് ചെർക്കളം അബ്ദുള്ള മുസ്ലിം ലീഗ്, യു.ഡി.എഫ്.

രാജ്യസഭ കാലഘട്ടവും പാർട്ടിയും[തിരുത്തുക]

  • 1958-1964 : സി.പി.ഐ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ._സുബ്ബറാവു&oldid=3732542" എന്ന താളിൽനിന്ന് ശേഖരിച്ചത്