കെ. കുട്ടി അഹമ്മദ് കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു രാഷ്ട്രീയ സാമൂഹിക പ്രവർത്തകനാണ് കെ. കുട്ടി അഹമ്മദ് കുട്ടി. മുസ്ലിംലീഗിന്റെ മലപ്പുറം ജില്ലാ നേതാവാണ്[1]. ഒമ്പതും പതിനൊന്നും കേരള നിയമസഭയിലെ ഒരംഗമായും 2004-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായും പ്രവർത്തിച്ചിട്ടുണ്ട്. 1992 ലെ ഉപതെരഞ്ഞടുപ്പിൽ താനൂരിൽ നിന്നും 1996ലും, 2001ലും തിരൂരങ്ങാടിയിൽ[2] നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി നിയമസഭ അംഗമായത്.[1]

ജീവിതരേഖ[തിരുത്തുക]

കെ.സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി 1953 ജനുവരി 15 ന് മലപ്പുറത്ത് ജനിച്ചു. ബി.എസ്.സി പൂർത്തിയാക്കി. മുസ്ലിംലീഗ് താനൂർ മണ്ഡലം അദ്ധ്യക്ഷൻ, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്,മലപ്പുറം ജില്ലാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. തിരൂർ എസ്.എസ് എം. പോളിയുടെ ഗവേർണിംഗ് ബോഡി ചെയർമാനാണിപ്പോൾ. [1] ഭാര്യ ജഹാനര. മക്കൾ: രണ്ട് ആൺ കുട്ടികളും ഒരു പെൺകുട്ടിയും.

പുരസ്കാരം[തിരുത്തുക]

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുംവേണ്ടി പ്രവർത്തിച്ചതിനുള്ള വരം പുരസ്കാരം 2018 ൽ ലഭിച്ചു.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 .org, niyamasabha. "Counsil of Ministers". niyamasabha.org. niyamasabha. ശേഖരിച്ചത് 1 ഒക്ടോബർ 2020.
  2. "niyamasabha.org" (PDF). niyamasabha.org. ശേഖരിച്ചത് 1 ഒക്ടോബർ 2020.
  3. Online, Mathrubhumi. "മുൻ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടിക്ക് വരം പുരസ്കാരം". mathrubhumi.com. മാതൃഭൂമി. മൂലതാളിൽ നിന്നും 2021-10-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 ഒക്ടോബർ 2020.