എ. അച്യുതൻ
എ. അച്യുതൻ | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | എഞ്ചിനിയർ |
അറിയപ്പെടുന്നത് | പരിസ്ഥിതി പ്രവർത്തകൻ |
പ്രധാന കൃതി | പരിസ്ഥിതിപഠനത്തിന് ഒരാമുഖം |
പരിസ്ഥിതി പ്രവർത്തകനും എഞ്ചിനീയറുമാണ് ഡോ.എ. അച്യുതൻ. 'പരിസ്ഥിതിപഠനത്തിന് ഒരാമുഖം' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ 2014 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകനായിരുന്നു. ഇരിഞ്ഞാലക്കുടക്കടുത്തുള്ള അവിട്ടത്തൂരിൽ 1933 ഏപ്രിൽ 1ന് ജനനം. അവിട്ടത്തൂരിൽ സബ് രജിസ്ട്രാർ ആയിരുന്ന ഇക്കണ്ടവാര്യരും മാധവി വാരസ്യാരുമാണ് മാതാപിക്കൾ. 2022 ഒക്ടോബർ 10 ന് കോഴിക്കോട് ബിലാത്തിക്കുളത്തുള്ള വസതിയിൽവച്ച് നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ഡോ. അരുൺ (കാനഡയിൽ വി.എൽ.എസ്.ഐ. ഡിസൈൻ എൻജിനീയർ), ഡോ. അനുപമ എ. മഞ്ജുള (മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ പാത്തോളജി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ). സഹോദരങ്ങൾ: സത്യഭാമ (തൃശൂർ), ഡോ. എ. ഉണ്ണികൃഷ്ണൻ (നാഷണൽ ഫിസിക്കൽ ഓഷ്യാനോഗ്രാഫി ലാബ് ഡയറക്ടർ)
മറ്റു ചുമതലകൾ
[തിരുത്തുക]കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ്, യു.ജി.സി., കേരള സംസ്ഥാന പ്ലാനിങ് ബോർഡ് എന്നിവയുടെ വിദഗ്ധ സമിതികളിലും വിവിധ സർവകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസ്, ഫാക്കൽറ്റി, അക്കാദമിക് കൗൺസിൽ എന്നിവയിലും അംഗമായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസിഡണ്ട്, സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
കൃതികൾ
[തിരുത്തുക]- പരിസ്ഥിതിപഠനത്തിന് ഒരാമുഖം
- ഉയിർനീർ
- ചക്രങ്ങളുടെ ലോകം
- മുല്ലപ്പെരിയാറും അന്തർസംസ്ഥാന നദീജല പ്രശ്‌നങ്ങളും
- കുതിരയില്ലാത്ത വണ്ടി
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമിയുടെ 2014 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം
- ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പുരസ്കാരം
- പവനൻ അവാർഡ്