ജെ. മെഴ്​സിക്കുട്ടി അമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജെ. മേഴ്സികുട്ടിയമ്മ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജെ. മെഴ്​സിക്കുട്ടി അമ്മ

നിയമസഭാംഗം

കേരളത്തിലെ മത്സ്യബന്ധന, ഹാർബർ എഞ്ചിനീയറിങ്ങ് വകുപ്പ് മന്ത്രി
നിലവിൽ
പദവിയിൽ 
25 മേയ് 2016 മുതൽ

മുൻ‌ഗാമി എം.എ. ബേബി
നിയോജക മണ്ഡലം കുണ്ടറ
ജനനം( 1957-09-30)സെപ്റ്റംബർ 30, 1957
ദേശീയതഇന്ത്യ ഇൻഡ്യൻ
രാഷ്ട്രീയപ്പാർട്ടി
സി.പി.ഐ (എം)
ജീവിത പങ്കാളി(കൾ)തുളസീധരക്കുറുപ്പ്

പതിനാലാം കേരള നിയമസഭയിൽ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി, ഹാർബർ എഞ്ചിനീയറിംഗ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ജെ. മേഴ്സിക്കുട്ടി അമ്മ. ദീർഘകാലമായി ട്രേഡ് യൂണിയൻ രംഗത്തും പാർലമെന്ററി രംഗത്തും പ്രവർത്തിക്കുന്നു. സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ്.

ജീവിതരേഖ[തിരുത്തുക]

1957 - ൽ ഫ്രാൻസിസിന്റെ മകളായി കൊല്ലത്ത് ജനിച്ചു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിരുദവും നേടി. എട്ടാമത്തെയും പത്താമത്തെയും, പതിനാലാമത്തേയും കേരള നിയമ സഭകളിലേക്ക് കുണ്ടറ അസംബ്ലി മണ്ഡലത്തിൽ നിന്നും സി.പി,ഐ. (എം) പ്രതിനിധിയായി തെരഞ്ഞടുക്കപ്പെട്ടു.[1] എസ്.എഫ്.ഐ. യിലൂടെ പൊതുരംഗത്തെത്തി. സി.ഐ.ടി.യു. അഖിലേന്ത്യ വൈസ് പ്രസിഡന്റ് ആണ്.[2]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

മത്സരിച്ച തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മേഴ്സികുട്ടിയമ്മ
2016 കുണ്ടറ നിയമസഭാമണ്ഡലം ജെ. മേഴ്‌സിക്കുട്ടി അമ്മ സിപി ഐ എം. എൽഡിഎഫ് രാജ്‌മോഹൻ ഉണ്ണിത്താൻ യു.ഡി.എഫ് വിജയിച്ചു
2001 കുണ്ടറ നിയമസഭാമണ്ഡലം കടവൂർ ശിവദാസൻ കോൺഗ്രസ് ഐ.,യു.ഡി.എഫ് ജെ. മേഴ്‌സിക്കുട്ടി അമ്മ സി.പി.എം., എൽ.ഡി.എഫ് പരാജയപ്പെട്ടു
1996 കുണ്ടറ നിയമസഭാമണ്ഡലം ജെ. മേഴ്‌സിക്കുട്ടി അമ്മ സി.പി.എം., എൽ.ഡി.എഫ് അൽഫോൺസ ജോൺ കോൺഗ്രസ് ഐ., യു.ഡി.എഫ് വിജയിച്ചു
1991 കുണ്ടറ നിയമസഭാമണ്ഡലം അൽഫോൺസ ജോൺ കോൺഗ്രസ് ഐ., യു.ഡി.എഫ് ജെ. മേഴ്‌സിക്കുട്ടി അമ്മ സി.പി.എം., എൽ.ഡി.എഫ് പരാജയപ്പെട്ടു
1987 കുണ്ടറ നിയമസഭാമണ്ഡലം ജെ. മേഴ്‌സിക്കുട്ടി അമ്മ സി.പി.എം., എൽ.ഡി.എഫ് തോപ്പിൽ രവി കോൺഗ്രസ് ഐ., യു.ഡി.എഫ് വിജയിച്ചു

അവലംബം[തിരുത്തുക]

  1. "പതിനാലാം കേരള നിയമസഭാംഗങ്ങൾ". കേരള നിയമസഭ. ശേഖരിച്ചത് 2016-06-03.
  2. "സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റുമാർ". CITU ദേശീയ ഘടകം. ശേഖരിച്ചത് 2016-06-03.