എം.എ. ബേബി
എം. എ ബേബി | |
---|---|
![]() എം.എ. ബേബി | |
ജനനം | കൊല്ലം | ഏപ്രിൽ 5, 1954
ദേശീയത | ഭാരതീയൻ |
പൗരത്വം | ഭാരതീയൻ |
തൊഴിൽ | കേരളത്തിലെ നിയമസഭാ അംഗം, സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം |
Home town | കൊല്ലം |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം. |
ജീവിതപങ്കാളി(കൾ) | ബെറ്റി ലൂയിസ് |
കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാവും, സി.പി.ഐ(എം) പോളിറ്റ്ബ്യൂറോ അംഗവും സാംസ്കാരിക പ്രവർത്തകനുമാണ് എം.എ. ബേബി. കൊല്ലം പ്രാക്കുളം സ്വദേശി. 2006 മേയ് 18 മുതൽ 2011 മേയ് 18 വരെ കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രിയായിരുന്നു. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുവിദ്യാഭ്യാസം, സർവകലാശാലാ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, കാർഷിക സർവ്വകലാശാല ഒഴിച്ചുള്ള സർവ്വകലാശാലകൾ, പ്രവേശന പരീക്ഷകൾ, എൻ.സി.സി., സാംസ്കാരിക കാര്യങ്ങൾ, പുരാവസ്തു, മൃഗശാലകളും കാഴ്ചബംഗ്ലാവുകളും, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.
ജീവിതരേഖ[തിരുത്തുക]
1954 ഏപ്രിൽ 5 നു ജനിച്ചു. അദ്ധ്യാപകനായിരുന്ന കുന്നത്ത് പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളിൽ ഇളയവൻ. പ്രാക്കുളം എൻ.എസ്.എസ്. ഹൈസ്കൂൾ, കൊല്ലം എസ്.എൻ.കോളജ് എന്നിവിടുങ്ങളിൽ വിദ്യാഭ്യാസം.
കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ കേരള രാഷ്ട്രീയത്തിൽ പ്രവേശിച്ച ബേബി എസ്.എഫ്.ഐ, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ, സി.പി.ഐ.(എം), എന്നീ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചു. 32-ആം വയസ്സിൽ രാജ്യസഭാംഗമായ ബേബി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾക്കാരിൽ ഒരാളാണ്.[അവലംബം ആവശ്യമാണ്] സി.പി.എം കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും അംഗമായിരുന്നു. കുണ്ടറയിൽ നിന്ന് 2006-ൽ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [1]
1986 ലും 1992 ലും രാജ്യസഭാംഗം. ക്യൂബൻ ഐക്യദാർഢ്യ സമിതിയുടെ സ്ഥാപക കൺവീനറായിരുന്നു. ഡൽഹി കേന്ദ്രമായി സ്വരലയ എന്ന കലാസാംസ്കാരിക സംഘടന രൂപവത്കരിക്കുന്നതിൽ മുൻകയ്യെടുത്തു.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2014 | കൊല്ലം ലോകസഭാമണ്ഡലം | എൻ.കെ. പ്രേമചന്ദ്രൻ | ആർ.എസ്.പി., യു.ഡി.എഫ്. | എം.എ. ബേബി | സി.പി.എം., എൽ.ഡി.എഫ് |
2011 | കുണ്ടറ നിയമസഭാമണ്ഡലം | എം.എ. ബേബി | സി.പി.എം., എൽ.ഡി.എഫ് | പി. ജർമിയാസ് | കോൺഗ്രസ് ഐ., യു.ഡി.എഫ് |
2006 | കുണ്ടറ നിയമസഭാമണ്ഡലം | എം.എ. ബേബി | സി.പി.എം., എൽ.ഡി.എഫ് | കടവൂർ ശിവദാസൻ | കോൺഗ്രസ് ഐ., യു.ഡി.എഫ് |
രാജ്യസഭ കാലഘട്ടവും പാർട്ടിയും[തിരുത്തുക]
- 1992-1998 : സി.പി.ഐ.എം., എൽ.ഡി.എഫ്.
- 1986-1992 : സി.പി.ഐ.എം., എൽ.ഡി.എഫ്.
കുടുംബം[തിരുത്തുക]
കൈരളി ടി.വിയിൽ ഉദ്യോഗസ്ഥയായ ബെറ്റി ലൂയിസ് ആണ് ഭാര്യ. മകൻ: അശോക്
കൃതികൾ[തിരുത്തുക]
- നോം ചോംസ്കി: നൂറ്റാണ്ടിന്റെ മനഃസാക്ഷി
- നൂറ്റാണ്ടുകളിലെ ലോക യുവജനപ്രസ്ഥാനം
അവലംബം[തിരുത്തുക]
- ↑ "മികച്ച പാർലമെന്റേറിയൻ". ദേശാഭിമാനി. 2014 മാർച്ച് 14. ശേഖരിച്ചത് 2014 മാർച്ച് 14. Check date values in:
|accessdate=
and|date=
(help)
ചിത്രങ്ങൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ M. A. Baby എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- 1954-ൽ ജനിച്ചവർ
- ഏപ്രിൽ 5-ന് ജനിച്ചവർ
- പന്ത്രണ്ടാം കേരള നിയമസഭയിലെ മന്ത്രിമാർ
- കൊല്ലം ജില്ലയിൽ ജനിച്ചവർ
- കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ സി.പി.ഐ.എം. പ്രവർത്തകർ
- പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ
- പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ
- കേരളീയരായ രാജ്യസഭാംഗങ്ങൾ
- കേരളത്തിലെ സാംസ്കാരികവകുപ്പ് മന്ത്രിമാർ
- പതിനാറാം ലോകസഭാതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ
- രാജ്യസഭാംഗങ്ങൾ
- കേരള രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ