നാഷണൽ കേഡറ്റ് കോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നാഷണൽ കേഡറ്റ് കോർസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാഷണൽ കേഡറ്റ് കോർ
NCC Crest
Active ഏപ്രിൽ 16, 1948 - ഇതുവരെ
Role Student Uniformed Group
Headquarters DG NCC, R.K. Puram, New delhi
Motto एकता और अनुशासन
Unity and Discipline
Commanders
Director General Lieutenant General Aniruddha Chakravarty, AVSM[1]
എൻ.സി.സി. പരേഡ്‌

ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്.എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. ചിട്ടയായ പരേഡും ലഘുവായിട്ടുള്ള ആയുധോപയോഗവുമെല്ലാം എൻ.സി.സി. വഴി കേഡറ്റുകൾക്ക് ലഭിക്കുന്നു. ഒത്തൊരുമയും അച്ചടക്കവും (एकता और अनुशासन)എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. ന്യൂ ഡൽഹിയാണ് എൻ.സി.സി.യുടെ ആസ്ഥാനം. എൻ.സി.സി.യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്.

1948 ജുലായ് 15-ന് സ്ഥാപിക്കപ്പെട്ടു.1917-ൽ തുടങ്ങിയ "യൂണിവേഴ്സിറ്റി കോർപ്സ്"-ആണ് എൻ.സി.സി.യുടെ മുൻഗാമി.ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.ഇത് ഒരു ഇന്ത്യൻ അർധ സൈനിക വിഭാഗമാണ്.1946-ൽ നിയമിക്കപ്പെട്ട എച്ച്,എൻ.ഖുസ്രു കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഇത് സ്ഥാപിക്കപ്പെട്ടത്.

ഡിസംബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് എൻ.സി.സി ദിവസമായി ആചരിക്കുന്നത്.

കേഡറ്റ്
എൻ.സി.സി. ക്യാമ്പ്

1946-ൽ നിയമിക്കപ്പെട്ട എച്ച്.എൻ.ഖുസ്രു കമ്മിറ്റിയുടെ നിർദ്ദേശപ്രകരമാണ് എൻ.സി.സി. സ്ഥാപിക്കപ്പെട്ടത്.


എൻ.സി.സി.യുടെ ലക്ഷ്യങ്ങൾ[തിരുത്തുക]

  1. യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നഗ്ധസേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.
  2. സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.
  3. യുവാക്കൾക്കിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക.

അവലംബം[തിരുത്തുക]

  1. Press Information Bureau Government of India (2 December 2013). Lt Gen A Chakravarty Takes Over as DG NCC. Press release. ശേഖരിച്ച തീയതി: 08 July 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാഷണൽ_കേഡറ്റ്_കോർ&oldid=2283786" എന്ന താളിൽനിന്നു ശേഖരിച്ചത്