കെ.പി. നൂറുദ്ദീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള മന്ത്രിസഭയിലെ വനം വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഒരു മന്ത്രിയായിരുന്നു കെ. പി. നൂറുദ്ദീൻ (K P Nurudheen). 1939 ജൂലൈ 30 -നു ജനനം. പിതാവ് വേങ്ങാടൻ മുഹമ്മദ്, മാതാവ് മറിയുമ്മ. 1953 -ൽ യൂത്ത്‌ കോൺഗ്രസിന്റെ കുറ്റൂർ പെരുവാമ്പ യൂണിറ്റ്‌ സെക്രട്ടറിയായി രാഷ്‌ട്രീയപ്രവർത്തനം ആരംഭിച്ച നൂറുദ്ദീൻ പേരാവൂരിൽനിന്ന്‌ അഞ്ച്‌ തവണ എം.എൽ.എ. ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1982 മുതൽ 1987 വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ വനം-സ്‌പോർട്‌സ്‌ മന്ത്രിയായിരുന്നു. 1977 -ലാണു പേരാവൂരിൽനിന്നു കമ്യൂണിസ്‌റ്റ്‌ പാർട്ടിയിലെ കൃഷ്‌ണൻ നമ്പ്യാരെ തോൽപിച്ച്‌ ആദ്യം നിയമസഭയിലെത്തിയത്. 2016 മെയ് 29 -ന് അന്തരിച്ചു.[1]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം മണ്ഡലം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
1991 പേരാവൂർ നിയമസഭാമണ്ഡലം 120.29 79.84 കെ.പി. നൂറുദ്ദീൻ 50.67 INC രാമചന്ദ്രൻ കടന്നപ്പള്ളി 43.62 ICS(SCS)
1987 പേരാവൂർ നിയമസഭാമണ്ഡലം 103.98 85.27 കെ.പി. നൂറുദ്ദീൻ 46.19 INC രാമചന്ദ്രൻ കടന്നപ്പള്ളി 44.45 ICS(SCS)
1982 പേരാവൂർ നിയമസഭാമണ്ഡലം 77.45 78.58 കെ.പി. നൂറുദ്ദീൻ 47.90 IND പി. രാമകൃഷ്ണൻ 47.74 ICS
1980 പേരാവൂർ നിയമസഭാമണ്ഡലം 77.16 80.13 കെ.പി. നൂറുദ്ദീൻ 59.18 INC(U) സി. എം. കരുണാകരൻ നമ്പ്യാർ 40.82 INC(I)
1977 പേരാവൂർ നിയമസഭാമണ്ഡലം 70.44 84.89 കെ.പി. നൂറുദ്ദീൻ 53.06 INC ഇ. പി. കൃഷ്ണൻ നമ്പ്യാർ 45.81 CPM

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.പി._നൂറുദ്ദീൻ&oldid=3476539" എന്ന താളിൽനിന്ന് ശേഖരിച്ചത്