Jump to content

കെ.എം. കോര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവിതാം കൂറിലും തിരുകൊച്ചിയിലും മന്ത്രിയായിരുന്ന കുട്ടനാടിൽ നിന്നുള്ള പൊതുപ്രവർത്തകനാണ് കെ.എം. കോര.

കുട്ടനാട് മാമ്പുഴക്കരി സ്വദേശിയായിരുന്ന കോര തിരുവിതാംകൂറിൽ പട്ടം താണുപിള്ള മന്ത്രിസഭയിൽ കൃഷി – ഭക്ഷ്യ വകുപ്പും തിരു–കൊച്ചിയിൽ സി.കേശവൻ മന്ത്രിസഭയിൽ ധന – ഭക്ഷ്യ വകുപ്പും കൈകാര്യം ചെയ്തു. [1]

അധികാരസ്ഥാനങ്ങൾ

[തിരുത്തുക]
  • 1937 ൽ ചങ്ങനാശേരിയിൽ നിന്ന് ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിൽ അംഗം.
  • 1948-1949 ചങ്ങനാശേരിയിൽ നിന്ന് തിരുവിതാംകൂർ നിയമസഭാംഗം
  • 1952-1953 ചങ്ങനാശേരിയിൽ നിന്ന് തിരു–കൊച്ചി നിയമസഭാംഗം
  • 1954-1956 മണിമലയിൽ നിന്ന് തിരു–കൊച്ചി നിയമസഭാംഗം

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കെ.എം._കോര&oldid=3640706" എന്ന താളിൽനിന്ന് ശേഖരിച്ചത്