ജോസ് തെറ്റയിൽ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് 'ജോസ് തെറ്റയിൽ (ജനനം:ഓഗസ്റ്റ് 17 1950). ജനതാദൾ (സെക്കുലർ) ഗൗഡവിഭാഗം പ്രവർത്തകനും, നിയമസഭാംഗവുമായിരുന്നു 2009 ഓഗസ്റ്റ് 17 മുതൽ 2011 മേയ് 14-വരെ കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു[1]
ജീവിതരേഖ
[തിരുത്തുക]തോമസ് - ഫിലോമിന ദമ്പതികളുടെ മകനായി 1950 ഓഗസ്റ്റ് 17-ന് അങ്കമാലിയിൽ ജനിച്ചു[2].കെ. എസ്. യു. പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം 1972 -ൽ ജില്ലാ കമ്മറ്റി അംഗമായി. 1973-ൽ എറണാകുളം ഗവ. ലോ കോളേജിലെ കെ. എസ്.യു യൂണിറ്റ് പ്രസിഡന്റായി. 1973- ൽ അങ്കമാലി നിയോജകമണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്സിലെ (ഭരണവിഭാഗം) കൺവീനറായി പ്രവർത്തിച്ചു.
കോൺഗ്രസ്സ് പാരമ്പര്യം
[തിരുത്തുക]ഭരണ കോൺഗ്രസ്സിലെ എം.എ. ജോൺ നയിച്ചിരുന്ന പരിവർത്തനവാദി പ്രസ്ഥാനത്തിൽ സജീവമായപ്പോൾ ഭരണ കോൺഗ്രസ്സിൽനിന്നു് പുറത്താക്കി. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ൽ ജനതാ പാർട്ടിയിൽ ചേർന്നു. ജനതാ പാർട്ടി ശിഥിലമായപ്പോഴത്തെ അവശിഷ്ട ജനതാ പാർട്ടി 1989-ൽ ജനതാ ദൾ ആയി. ജനതാ ദൾ ശിഥിലമായപ്പോൾ അദ്ദേഹം ജനതാദൾ (സെക്കുലർ) ഗൗഡവിഭാഗം എന്ന കക്ഷിയിലായി.
ഭരണ കോൺഗ്രസ്സ് പാരമ്പര്യത്തിൽ നിന്നുള്ള ജനതാ ദൾ നേതാവായി ജോസ് തെറ്റയിൽ പരിഗണിയ്ക്കപ്പെടുന്നു.
രാഷ്ട്രീയം
[തിരുത്തുക]വിദ്യാർത്ഥിയായിരിക്കുമ്പോൾ കെ.എസ്.യൂവിലൂടെ രാഷ്ട്രീയ പ്രവേശം. എം. ഏ ജോണിന്റെ പരിവർത്തനവാദി കോൺഗ്രസ്സിൽ സജീവമായിരുന്നു. നിയമബിരുദധാരി. ജനതാദൾ (സെക്കുലർ) സ്ഥാനാർത്ഥിയായി 2006ൽ നിയമസഭയിലെത്തി. മാത്യു ടി തോമസിനു പിന്നാലെ 2009 ആഗസ്റ്റു മാസം ഗതാഗത വകുപ്പ് മന്ത്രിയായി ചുമതലയേറ്റു ശ്രദ്ധേയമായ പ്രവർത്തനം നടത്തി. വിവിധ ട്രേഡ് യൂണിയനുകളിൽ ഭാരവാഹിയായിട്ടുണ്ട്. 1989-90 കാലഘട്ടത്തിൽ അങ്കമാലി മുനിസിപ്പാലിറ്റി ചെയർമാനായി. സിനിമാ നിരൂപകനും ഡോക്യുമെന്ററി സംവിധായകനും കൂടിയാണ്. സിനിമയും രാഷ്ട്രീയവും എന്ന പുസ്തകമെഴുതിയിട്ടുണ്ട്. കേരള ഹൈക്കോടതിയിൽ സർക്കാർ പ്ലീഡർ ആയി സേവനമനുഷ്ഠിച്ചു. കെ.എസ്.ആർ.ടി.സി അടക്കം വിവിധ സർക്കാർ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവാണ്.
വിവാദം
[തിരുത്തുക]ആലുവ മഞ്ഞപ്ര സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്ന് ജോസ് തെറ്റയിൽ എംഎൽഎയ്‌ക്കെതിരെ ആലുവ പോലീസ് ലൈംഗിക പീഡനത്തിന് കേസെടുത്തു.[3]
അവലംബം
[തിരുത്തുക]- ↑ "മന്ത്രിമാർ അധികാരമേറ്റു". മാതൃഭൂമി. 2009-08-17. Archived from the original on 2009-08-20. Retrieved 2009-08-17.
- ↑ ജോസ് തെറ്റയിലിനെക്കുറിച്ച് ഒരു ചെറിയ വിവരണം പി.ഡി.എഫ് ഫോർമാറ്റിൽ
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-26. Retrieved 2013-06-23.