പി. ശങ്കരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. ശങ്കരൻ
സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി
ഓഫീസിൽ
2001-2004
മുൻഗാമിവി.സി. കബീർ
പിൻഗാമികടവൂർ ശിവദാസൻ
മണ്ഡലംകൊയിലാണ്ടി നിയമസഭാമണ്ഡലം
ലോക്സഭാംഗം
ഓഫീസിൽ
1998-1999
മുൻഗാമിഎം.പി. വീരേന്ദ്രകുമാർ
പിൻഗാമികെ. മുരളീധരൻ
മണ്ഡലംകോഴിക്കോട്
വ്യക്തിഗത വിവരങ്ങൾ
ജനനം02/12/1947
പേരാമ്പ്ര, കോഴിക്കോട് ജില്ല
മരണം25/02/2020
പങ്കാളിസുധ
കുട്ടികൾ1 son & 2 daughters
As of 25'th February, 2020
ഉറവിടം: [കേരള നിയമസഭ[1]]

മുൻ ലോക്സഭാംഗം, സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി, മുൻ നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു അഡ്വ.പി.ശങ്കരൻ (1947-2020) [2][3]

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര താലൂക്കിലെ കടിയങ്ങാട് വില്ലേജിൽ സ്വാതന്ത്ര്യസമര സേനാനിയായ കേളുനായരുടെയും മാക്കം അമ്മയുടെയും മകനായി 1947 ഡിസംബർ രണ്ടിന് ജനിച്ചു. നിയമബിരുദം നേടി. അഭിഭാഷകനായും പ്രവർത്തിച്ചു. [4] 2020 ഫെബ്രുവരി 25ന് അന്തരിച്ചു. [5][6]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തി. 1964-ൽ മട്ടന്നൂർ പഴശ്ശിരാജ കോളേജിൽ പഠിക്കുമ്പോൾ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായ ശങ്കരൻ പിന്നീട് കെ.എസ്.യുവിൻ്റെ പൊന്നാനി താലൂക്ക് പ്രസിഡൻറും സംസ്ഥാന കമ്മറ്റി അംഗവുമായിരുന്നു.[7]

പ്രധാന പദവികളിൽ

  • 1973 ചെയർമാൻ, കേരളവർമ്മ കോളേജ്, തൃശൂർ
  • 1973-1974 വൈസ് ചെയർമാൻ, കോഴിക്കോട് യൂണിവേഴ്സിറ്റി
  • 1975-1976 ആദ്യ വിദ്യാർത്ഥി സിൻഡിക്കേറ്റ് മെമ്പർ
  • 1978-1980 യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ്, കോഴിക്കോട്
  • 1980-1991 ഡി.സി.സി. ജനറൽ സെക്രട്ടറി, കോഴിക്കോട്
  • 1992-1998 ഡി.സി.സി. പ്രസിഡൻ്റ്, കോഴിക്കോട്
  • 1998 കെ.പി.സി.സി അംഗം
  • 1998-1999 ലോക്സഭാംഗം, കോഴിക്കോട്
  • 2001-2005 നിയമസഭാംഗം, കൊയിലാണ്ടി
  • 2001-2004 സംസ്ഥാന ആരോഗ്യ , ടൂറിസം വകുപ്പ് മന്ത്രി[8]

കേരളത്തിന്റെ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും കോഴിക്കോട് ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവുമായിരുന്നു. 1998-ൽ കോഴിക്കോട് നിന്ന് ലോകസഭാംഗമായി. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച് നിയമസഭയിലെത്തി[9] സി.പി.എമ്മിൻ്റെ പി.വിശ്വനെയാണ് പരാജയപ്പെടുത്തിയത്. 2001-2004-ലെ എ.കെ. ആൻ്റണി മന്ത്രിസഭയിലെ ടൂറിസം, ആരോഗ്യം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ലീഡർ കെ.കരുണാകരന്റെ ഉറ്റ അനുയായിയായിരുന്ന അദ്ദേഹം 2005 ജൂലൈ 5 -ന് നിയമസഭാ അംഗത്വം രാജി വച്ചു.2006-ൽ ഡി.ഐ.സി (കെ) പ്രതിനിധിയായി കൊയിലാണ്ടിയിൽ നിന്നും ജനവിധി തേടിയെങ്കിലും സി.പി.എമ്മിന്റെ പി.വിശ്വനോട് പരാജയപ്പെട്ടു.പിന്നീട് ഡി.ഐ.സി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തി.[10]

മറ്റ് പദവികൾ

  • പൊതുമേഖല സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡ് അംഗം
  • സെൻട്രൽ മാനുഫാക്ചറിംഗ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ബാംഗ്ലൂർ, സി.എ.ഡി.എ
  • തൃശൂർ ഔഷധി, പ്ലാൻ്റേഷൻ കോർപ്പറേഷൻ
  • കോട്ടയം, എറണാകുളം കോക്കനട്ട് ഡെവലപ്മെൻ്റ് ബോർഡ്

സ്വകാര്യ ജീവിതം[തിരുത്തുക]

  • ഭാര്യ : വി.സുധ (റിട്ട. പ്രിൻസിപ്പാൾ ഗവ.ആർട്ട്സ് & സയൻസ് കോളേജ്, കോഴിക്കോട്)
  • മക്കൾ : ഇന്ദു, പ്രിയ, രാജീവ്

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/members/m88.htm
  2. https://www.onmanorama.com/kerala/top-news/2020/02/26/congress-leader-p-sankaran-former-minister-passed-away.html
  3. https://english.mathrubhumi.com/news/kerala/ex-minister-p-sankaran-passes-away-1.4560538
  4. http://kpcc.org.in/member/399/adv-p-sankaran/gallery.html
  5. https://www.hindustantimes.com/kerala/former-congress-minister-p-sankaran-dies-at-72/story-CARE5Do0tOLExFjSJfKIBL.html
  6. https://www.newindianexpress.com/states/kerala/2020/feb/26/cong-leader-and-ex-min-p-sankaran-passes-away-2108480.html
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-26. Retrieved 2021-02-11.
  8. http://loksabhaph.nic.in/writereaddata/biodata_1_12/3913.htm
  9. http://niyamasabha.org/codes/members/m599.htm.
  10. https://resultuniversity.com/election/quilandy-kerala-assembly-constituency#2001
"https://ml.wikipedia.org/w/index.php?title=പി._ശങ്കരൻ&oldid=4036742" എന്ന താളിൽനിന്ന് ശേഖരിച്ചത്