വക്കം പുരുഷോത്തമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വക്കം ബി. പുരുഷോത്തമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വക്കം പുരുഷോത്തമൻ

നിലവിൽ
പദവിയിൽ 
6 July 2014

Governor of Mizoram
പദവിയിൽ
2 September 2011[1] – 6 July 2014
മുൻ‌ഗാമി Madan Mohan Lakhera

പദവിയിൽ
19 March 1993 – 18 March 1996
മുൻ‌ഗാമി Surjit Singh Barnala
പിൻ‌ഗാമി Ishwari Prasad Gupta
ജനനം12 April 1928
Vakkom, Kerala
രാഷ്ട്രീയപ്പാർട്ടി
Indian National Congress
ജീവിത പങ്കാളി(കൾ)Lilly Purushothaman

കേരളത്തിലെ മുൻ മന്ത്രിയും മുൻ മിസോറാം ഗവർണ്ണറുമാണ് വക്കം പുരുഷോത്തമൻ. 1993 മുതൽ ആൻഡമാൻ നിക്കോബാറിലെ ലഫ്റ്റനന്റ് ഗവർണറായിരുന്നു. കേരള നിയമസഭാ സ്പീക്കറായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും ഇദ്ദേഹം അംഗമായിരുന്നു. അഞ്ചുതവണ എം.എൽ.എ.യും രണ്ടുതവണ എം.പി.യുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1970, 1977, 1980 വർഷങ്ങളിൽ ഇദ്ദേഹം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1971 സെപ്റ്റംബർ മുതൽ സി. അച്യുതമേനോൻ മന്ത്രിസഭയിൽ കൃഷി, തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. 1981 - ൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ ആരോഗ്യം, ടൂറിസം വകുപ്പു മന്ത്രിയുമായിരുന്നു. 1982 മുതൽ 1984 വരെ സ്പീക്കറായി പ്രവർത്തിച്ചു. 1984 - 1989, വരെയും 1989 – 1991 വരെയും ലോക്‌സഭാ മെമ്പറായിരുന്നു.

മിസോറാം ഗവർണറായിരുന്ന വക്കം പുരുഷോത്തമനെ 2014 ജൂലൈ മാസം കേന്ദ്ര സർക്കാർ നാഗാലാൻഡിലേക്ക് സ്ഥലം മാറ്റിയെങ്കിലും അദ്ദേഹം പദവി രാജിവക്കുകയാണുണ്ടായത്.[2]

അവലംബം[തിരുത്തുക]

  1. "Vakkom B Purusothaman new governor of Mizoram". The Economic Times. 2011-09-02. ശേഖരിച്ചത് 2011-09-08.
  2. വക്കം പുരുഷോത്തമൻ ഗവർണർ പദവി രാജിവച്ചു

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വക്കം_പുരുഷോത്തമൻ&oldid=2785594" എന്ന താളിൽനിന്ന് ശേഖരിച്ചത്