ഇ. ചന്ദ്രശേഖരൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇ. ചന്ദ്രശേഖരൻനായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇ. ചന്ദ്രശേഖരൻ നായർ
ഇ. ചന്ദ്രശേഖരൻ നായർ

ഇ. ചന്ദ്രശേഖരൻ നായർ


കേരളത്തിലെ ആറാം നിയമ സഭയിലെ ഭക്ഷ്യം, പൊതുവിതരണ വകുപ്പ്മന്ത്രി
ഔദ്യോഗിക കാലം
ജനുവരി 25, 1980 - ഒക്ടോബർ 20, 1981
മുൻ‌ഗാമി ഇ. ജോൺ ജേക്കബ്
പിൻ‌ഗാമി യു.എ. ബീരാൻ

കേരളത്തിലെ എട്ടാം നിയമ സഭയിലെ ഭക്ഷ്യം, പൊതുവിതരണ വകുപ്പ്മന്ത്രി
ഔദ്യോഗിക കാലം
ഏപ്രിൽ 2, 1987 - ജൂൺ 17, 1991
മുൻ‌ഗാമി യു.എ. ബീരാൻ
പിൻ‌ഗാമി ടി.എച്ച്. മുസ്തഫ

കേരളത്തിലെ പത്താം നിയമ സഭയിലെ ഭക്ഷ്യ വകുപ്പ്മന്ത്രി
In office
മേയ് 20, 1996 - മേയ് 13, 2001
മുൻ‌ഗാമി ജി. കാർത്തികേയൻ
പിൻ‌ഗാമി ടി.എച്ച്. മുസ്തഫ

കേരളത്തിലെ പത്താം നിയമ സഭയിലെ നിയമ വകുപ്പ്മന്ത്രി
In office
മേയ് 20, 1996 - മേയ് 13, 2001
മുൻ‌ഗാമി കെ.എം. മാണി
പിൻ‌ഗാമി കെ.എം. മാണി

കേരളത്തിലെ പത്താം നിയമ സഭയിലെ ടൂറിസം വകുപ്പ്മന്ത്രി
In office
മേയ് 20, 1996 - മേയ് 13, 2001
പിൻ‌ഗാമി കെ.വി. തോമസ്

ജനനം (1928-12-02)ഡിസംബർ 2, 1928
കൊട്ടാരക്കര, തിരുവിതാംകൂർ, ബ്രിട്ടീഷ് ഇന്ത്യ
മരണം നവംബർ 29, 2017(2017-11-29) (aged 88)
തിരുവനന്തപുരം, കേരളം, ഇന്ത്യ
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
ജീവിത പങ്കാളി മനോരമ നായർ
സ്വദേശം തിരുവനന്തപുരം


കേരള സംസ്ഥാനത്തിലെ മന്ത്രിയായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ഇ. ചന്ദ്രശേഖരൻ നായർ (ജനനം: 02 ഡിസംബർ 1928 - മരണം: 29 നവംബർ 2017). ആറ്, എട്ട്, നിയമസഭകളിലെ ഭക്ഷ്യം, പൊതുവിതരണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. പത്താം നിയമസഭയിൽ ഭക്ഷ്യം, ടൂറിസം, നിയമം എന്നീ വകുപ്പുകൾ ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു.പത്തനാപുരം, കൊട്ടാരക്കര, കരുനാഗപ്പള്ളി നിയോജകമണ്ഡലങ്ങളെ നിയമസഭയിൽ പ്രതിനിധീകരിച്ചു. [1] എ. ഈശ്വരപിള്ളയുടെയും ഇടയിലഴികത്ത് മീനാക്ഷിയമ്മയുടേയും മകനായി 1928 ഡിസംബർ രണ്ടിനാണ് ചന്ദ്രശേഖരൻ നായർ ജനിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2017 നവംബർ 29-ന് ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ വച്ച് അന്തരിച്ചു. 89 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. മനോരമ നായരാണ് ഭാര്യ. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഇദ്ദേഹത്തിനുണ്ട്.

സി.പി.ഐ.യുടെ ദേശീയ നിർവാഹക സമിതിയംഗം, കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, അഖിലേന്ത്യ സഹകരണ ബാങ്ക് ഫെഡറേഷന്റെ ചെയർമാൻ എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1987 പത്തനാപുരം നിയമസഭാമണ്ഡലം ഇ. ചന്ദ്രശേഖരൻ നായർ സി.പി.ഐ., എൽ.ഡി.എഫ്. എ. ജോർജ് കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
1982 കൊട്ടാരക്കര നിയമസഭാമണ്ഡലം ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ജോസഫ്), യു.ഡി.എഫ്. ഇ. ചന്ദ്രശേഖരൻ നായർ സി.പി.ഐ., എൽ.ഡി.എഫ്.
1967 കൊട്ടാരക്കര നിയമസഭാമണ്ഡലം ഇ. ചന്ദ്രശേഖരൻ നായർ സി.പി.ഐ. ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ്

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  • കേരളാ മോഡൽ ഡെവലപ്മെന്റ്
  • പ്രോബ്ലംസ് ആന്റ് സൊലൂഷൻസ്
  • ഹിന്ദുമതം ഹിന്ദുത്വം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇ._ചന്ദ്രശേഖരൻ_നായർ&oldid=2922452" എന്ന താളിൽനിന്ന് ശേഖരിച്ചത്