പി.കെ. വേലായുധൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.കെ. വേലായുധൻ
ആറാം നിയമസഭാംഗം
ഓഫീസിൽ
01 സെപ്റ്റംബർ 1983 – 1987 മാർച്ച് 25
1982 ലെ കരുണാകരൻ മന്ത്രി സഭയിൽ സാമൂഹിക ക്ഷേമ വകുപ്പു മന്ത്രി
മണ്ഡലംഞാറയ്ക്കൽ
വ്യക്തിഗത വിവരങ്ങൾ
ജനനം( 1946-09-04)4 സെപ്റ്റംബർ 1946
മരണം23 മേയ് 2003(2003-05-23) (പ്രായം 56)
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളി(കൾ)ഗിരിജ
As of 2020 സെപ്റ്റംബർ 27
ഉറവിടം: [1]

കേരളത്തിലെ ഒരു പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവും ആറും ഏഴും നിയമസഭകളിലെ അംഗവും 1982 ലെ കരുണാകരൻ മന്ത്രി സഭയിൽ സാമൂഹിക ക്ഷേമം, ജല ഗതാഗതം എന്നീ വകുപ്പുകളുടെ മന്ത്രിയുമായിരുന്നു പി.കെ. വേലായുധൻ. തൃശ്ശൂർ ജില്ലയിലെ കാട്ടൂർ സ്വദേശിയായിരുന്നു. സംസ്ഥാന ഹരിജൻ സ്റ്റുഡന്റ് ലീഗ്, ഹരിജൻ യൂത്ത് ലീഗ് എന്നീ സംഘടനകളിലൂടെ കോൺഗ്രസ് നേതൃ പദവിയിലേക്ക് വന്നു. കേരള സർവകലാശാല സെനറ്റംഗമായിരുന്നു. കെ.പി.സി.സി. പ്രസിഡന്റായി പ്രവർത്തിച്ചു. 1983 സെപ്തംബർ 1 മുതൽ 1987 മാർച്ച് വരെ സാമൂഹിക ക്ഷേമം, ജല ഗതാഗതം വകുപ്പ് മന്ത്രിയായിരുന്നു. 2003 മെയ് 23 ന് മരിച്ചു.[1]

പി.വി. ഗിരിജയാണ് ഭാര്യ.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1982 ഞാറയ്ക്കൽ നിയമസഭാമണ്ഡലം പി.കെ. വേലായുധൻ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. എം.കെ. കൃഷ്ണൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1980 പന്തളം നിയമസഭാമണ്ഡലം പി.കെ. വേലായുധൻ ഐ.എൻ.സി. (യു.) പി.എസ്. രാജൻ കോൺഗ്രസ് (ഐ.)

അവലംബം[തിരുത്തുക]

  1. "P. K. Velayudhan". Kerala Niyamsabha website. September 27, 2020. ശേഖരിച്ചത് September 27, 2020.
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=പി.കെ._വേലായുധൻ&oldid=3448466" എന്ന താളിൽനിന്ന് ശേഖരിച്ചത്