"പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 9°51′0″N 76°30′0″E / 9.85000°N 76.50000°E / 9.85000; 76.50000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q12065916 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 78: വരി 78:


[[വർഗ്ഗം:എറണാകുളം ജില്ലയിലെ പട്ടണങ്ങൾ]]
[[വർഗ്ഗം:എറണാകുളം ജില്ലയിലെ പട്ടണങ്ങൾ]]

[[en:Piravom]]

13:33, 27 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

പിറവം
വിശുദ്ധ രാജാക്കന്മാരുടെ നാട്
Map of India showing location of Kerala
Location of പിറവം
പിറവം
Location of പിറവം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം ജില്ല
ഏറ്റവും അടുത്ത നഗരം കൊച്ചി
ലോകസഭാ മണ്ഡലം കോട്ടയം
സിവിക് ഏജൻസി പിറവം പഞ്ചായത്ത്‌
സമയമേഖല IST (UTC+5:30)
കോഡുകൾ

9°51′0″N 76°30′0″E / 9.85000°N 76.50000°E / 9.85000; 76.50000 എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലുള്ള ഒരു പട്ടണമാണ് പിറവം. ജില്ലയുടെ തെക്കേ അറ്റത്തായി കോട്ടയം ജില്ലയുടെ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. മൂവാറ്റുപുഴയാർ പിറവത്ത് കൂടി കടന്നു പോകുന്നു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്റ്ററി പിറവത്തിനടുത്തുള്ള വെള്ളൂരിലാണ് സ്ഥിതി ചെയ്യുന്നത്. കൂത്താട്ടുകുളമാണ് അടുത്തുള്ള മറ്റൊരു പട്ടണം.

പിറവം പാലം

ചരിത്രം

പഴയ വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന പിറവം പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി. പഴയ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിർത്തി കൂടിയായിരുന്നു പിറവം. തിരുവിതാംകൂറിലെ എണ്ണപ്പെട്ട സാംസ്കാരിക കേന്ദ്രമായിരുന്നു പിറവം. അന്നത്തെ ആയോധനാഭ്യാസ കേന്ദ്രങ്ങളായിരുന്ന കളരികളുടെ ബാക്കിപ്പത്രം ഭൂതകാലത്തിന്റെ ഓർമ്മപോലെ ഇന്നും ഇവിടെ കാണാം. ചാലാശ്ശേരി ഗുരുക്കന്മാരും അവർ കളരിപ്പയറ്റു പഠിപ്പിച്ചുകൊണ്ടിരുന്ന കളരികളും പരദേവതമാരെ കുടിയിരുത്തിയിരിക്കുന്ന കുടുംബക്ഷേത്രങ്ങളും പോയകാലത്തിന്റെ പ്രൌഢിയെ വിളിച്ചോതുന്നുണ്ട്. ആട്ടക്കഥ, ചാക്യാർകൂത്ത് എന്നിവ രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ വളർച്ച പ്രാപിച്ചിരുന്നു. ഭാരതത്തിലെ ഒരേയൊരു മുടിയേറ്റു സംഘം പിറവത്തിന്റേതാണ്. പുരാതന കാലം മുതൽ തന്നെ പ്രശസ്തമായ പാഴൂർ പടിപ്പുര സ്ഥിതി ചെയ്യുന്നത് പിറവത്താണ്. രാജാക്കന്മാരുടെ പള്ളി എന്നറിയപ്പെടുന്ന പിറവം വലിയപള്ളി ഈ പ്രദേശത്തെ പുരാതന ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ്. ശ്രീശങ്കരാചാര്യരുടെ ഉപനയനവും സമാവർത്തനവും നടത്തിയമേൽ പാഴൂർ മന ഈ പഞ്ചായത്തിലാണ്.

പേരിനു പിന്നിൽ

ക്രിസ്തുവിൻറെ പിറവിയുമായി ബന്ധപ്പെട്ടാണ് പിറവം എന്ന പേര് വന്നത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്[1].

ആരാധനാലയങ്ങൾ

  1. പാഴൂർ പെരും തൃക്കോവിൽ
  2. പിഷാരുകൊവിൽ ക്ഷേത്രം
  3. പള്ളിക്കാവ് ക്ഷേത്രം
  4. പിറവം വലിയപള്ളി (യാക്കോബായ പള്ളി)
  5. പിറവം കൊച്ചു പള്ളി (ക്നാനായ കത്തോലിക്കാ പള്ളി)
  6. കളമ്പൂക്കാവ് ക്ഷേത്രം

ഉത്സവങ്ങൾ

  1. പാഴൂർ ശിവരാത്രി - ക്ഷേത്രത്തിൽ കിഴക്കു ഭാഗത്തായി പരന്നു കിടക്കുന്ന പുഴമണൽപ്പുറത്ത്‌ ശിവരാത്രി ദിവസം പുള്ളുവന്മാരും പുള്ളുവത്തികളും കൂട്ടം കൂട്ടമായി വന്ന് വീണ മീട്ടി നന്തുണി കൊട്ടി പാട്ടുപാടുന്നതു കാണാം. ധാരാളം ഭക്തജനങ്ങൾ പുള്ളുവന്മാരേക്കൊണ്ടും പുള്ളുവത്തികളെക്കൊണ്ടും പാട്ടു പാടിക്കുകയും വേണ്ടത്ര ദക്ഷിണ കൊടുക്കുകയും ചെയ്യുന്നു.
  2. ദനഹാ പെരുന്നാൾ- പിറവത്തെ ഇരു പള്ളികളിലും ഒരേ ദിവസങ്ങളിൽ നടക്കുന്ന പള്ളി പെരുന്നാളുകൾ വളരെ പ്രസിദ്ധവും ജനകീയവുമാണ്.
  3. സായാഹ്ന അത്ത ചമയം - ചിങ്ങമാസത്തിലെ അത്തം ദിവസം നടക്കുന്ന അത്തച്ചമയ ഘോഷയാത്ര പിറവത്തു സായാഹ്നത്തിൽ ആരംഭിക്കുന്നു (തൃപ്പൂണിത്തുറ അത്തച്ചമയം രാവിലെ ആണ്) ,
  4. പള്ളിക്കാവ് മീനഭരണി ആഘോഷം..
  5. കളമ്പൂക്കാവില് പാന മഹോത്സവം

ഗതാഗത സൗകര്യം

  • അടുത്ത വിമാനത്താവളം-നെടുമ്പാശേരി
  • അടുത്ത റെയിൽവേ സ്റ്റേഷൻ- പിറവം റോഡ്‌ റെയിൽവേ സ്റ്റേഷൻ (വെള്ളൂർ)

ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ

  1. പിറവം സർക്കാർ ആശുപത്രി
  2. ജെ. എം. പി ആശുപത്രി
  3. കെയർവെൽ ആശുപത്രി
  4. ലക്ഷ്മി നഴ്സിങ്ങ് ഹോം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  1. സെന്റ് ജോസഫ്സ് ഹൈയർ സെക്കൻഡറി സ്കൂൾ പിറവം
  2. എം. കെ. എം ഹൈയർ സെക്കൻഡറി സ്കൂൾ പിറവം
  3. ബി. പി. സി. കോളേജ്, പിറവം
  4. fatima central school,piravom
  5. fathima matha higher secondary school,piravom

അവലംബം

  1. http://lsg.kerala.gov.in/pages/history.php?intID=5&ID=693&ln=ml
"https://ml.wikipedia.org/w/index.php?title=പിറവം&oldid=1737688" എന്ന താളിൽനിന്ന് ശേഖരിച്ചത്