പിറവം വലിയപള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പിറവം വലിയപള്ളി

പിറവം വലിയപള്ളി

സ്ഥാനംപിറവം, എറണാകുളം
രാജ്യംഇന്ത്യ

പിറവം പ്രദേശത്തെ പ്രമുഖ ക്രൈസ്തവ ദേവാലയമാണ് പിറവം വലിയപള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ. 'രാജാക്കന്മാരുടെ പള്ളി' എന്നും ഈ ദേവാലയം അറിയപ്പെടാറുണ്ട്.[1] മർത്തമറിയം പള്ളി, പിറവം പുത്തൻകൂർ പള്ളി എന്നിങ്ങനെയും നാമാന്തരങ്ങൾ ഉണ്ട്. കേരളത്തിലെ പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നാണിതെന്നു കരുതപ്പെടുന്നു. യെരുശലേമിലെ ബേത്‌ലഹേമിൽ ജനിച്ച ഉണ്ണിയേശുവിനെ കണ്ടു മടങ്ങിയ രാജാക്കന്മാർ പിറവത്ത് എത്തിച്ചേരുകയും അവിടെ ഭാരതീയമായ രീതിയിൽ ഒരു ആലയമുണ്ടാക്കി ആരാധന നടത്തിയെന്നും ആ ദേവാലയമാണ് പിന്നീട് പിറവം പള്ളിയായതെന്നുമാണ് ഐതിഹ്യം. മൂന്ന് രാജാക്കന്മാരുടെ നാമത്തിൽ ആയിരുന്ന പള്ളി പിൽക്കാലത്ത് കന്യക മറിയാമിന്റെ നാമധേയത്തിലാക്കിയെങ്കിലും തുടർന്നും 'രാജാക്കന്മാരുടെ പള്ളി' എന്ന വിശേഷണം നിലനിന്നു.

പെരുന്നാളുകൾ[തിരുത്തുക]

  1. ദനഹ പെരുന്നാൾ - ഈ ദൈവാലയത്തിലെ ഏറ്റവും പ്രധാന പെരുന്നാളാണ് ദനഹ പെരുന്നാൾ. ജനുവരി 6-നാണ് പ്രധാന പെരുന്നാളെങ്കിലും ജനുവരി 1 മുതൽ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. കുട, കൊടി, കുരിശ് എന്നിവയുടെ അകമ്പടിയോടെ പേപ്പതി ചാപ്പലിൽ നിന്ന് പിറവം പള്ളി വരെ പ്രദക്ഷിണം ഉണ്ടാകും.
  2. ഈസ്റ്റർ - ഈസ്റ്റർ ദിനത്തിൽ പിറവം പള്ളിയിലെ പൈതൽ നേർച്ച (12 കുട്ടികൾക്ക് സദ്യ കൊടുക്കും) വളരെ പ്രസിദ്ധമാണ്.
  3. കല്ലിട്ട തിരുന്നാൾ - ഒക്ടോബർ 8 (കന്നി മാസം 23) നാണ് ഈ ദൈവാലയം കല്ലിട്ടതിനെ അനുസ്മരിച്ച് പെരുന്നാൾ ആഘോഷിക്കുന്നത്.[2]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • എം കെ എം എച്ച് എസ് എസ്, പിറവം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-06. Retrieved 2011-11-29.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-10. Retrieved 2011-11-29.
"https://ml.wikipedia.org/w/index.php?title=പിറവം_വലിയപള്ളി&oldid=3679361" എന്ന താളിൽനിന്ന് ശേഖരിച്ചത്