നെടുങ്ങോളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nedungolam

Nedumgolam
Neighbourhood
Entrance of Taluk Hospital, Paravur, Kollam
Entrance of Taluk Hospital, Paravur, Kollam
Nedungolam is located in Kerala
Nedungolam
Nedungolam
Location in Kerala, India
Coordinates: 8°50′2″N 76°40′56″E / 8.83389°N 76.68222°E / 8.83389; 76.68222Coordinates: 8°50′2″N 76°40′56″E / 8.83389°N 76.68222°E / 8.83389; 76.68222
രാജ്യം India
സംസ്ഥാനംകേരളം
ജില്ലKollam
Civic bodyParavur Municipality
Government
 • ഭരണസമിതിParavur Municipality
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
691334
Telephone code0474
വാഹന റെജിസ്ട്രേഷൻKL-02
അടുത്തുള്ള നഗരംKollam - 18 km
Nearest townParavur - 3 km
വെബ്സൈറ്റ്www.paravuronline.com
www.paravurmunicipality.in//

കേരള സംസ്ഥാനത്തെ കൊല്ലം ജില്ലയിലെ പരവൂർ മുനിസിപ്പാലിറ്റിയുടെ വടക്കൻ അതിർത്തി പട്ടണമാണ് നെടുങ്ങോളം [1] അഥവാ നെടുങ്ങോലം. ദേശാടനപ്പക്ഷികളുടെ പ്രിയപ്പെട്ട സ്ഥലമായ കൊല്ലം ജില്ലയിലെ പോളച്ചിറയിലെ ലോകപ്രശസ്ത-തണ്ണീർത്തടത്തിന് വളരെ അടുത്താണ് നെടുങ്ങോളം.[2] 2003-ൽ നടത്തിയ ഒരു സെൻസസ് പ്രകാരം 37 ഇനങ്ങളിൽപ്പെട്ട 26,000 പക്ഷികൾ പോളച്ചിറ തണ്ണീർത്തടങ്ങൾ സന്ദർശിക്കുകയോ താമസിക്കുകയോ ചെയ്യുന്നു.[3]

നെടുങ്ങോളത്തിന്റെ പ്രാധാന്യം[തിരുത്തുക]

ഹോസ്പിറ്റൽ ജംഗ്ഷൻ, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ എന്നിങ്ങനെ രണ്ട് പ്രധാന ജംഗ്ഷനുകളുള്ള ഒരു പട്ടണമാണ് നെടുങ്ങോളം. [4] അനുഗൃഹീതമായ അഴിമുഖ സ്ഥലമായ പരവൂരിലെ പ്രധാന ആകർഷണങ്ങളിലൊന്നാണിത്. പരവൂരിലെ മിക്ക റിസോർട്ടുകളും നെടുങ്ങോളത്തിന് വളരെ അടുത്താണ്. നെടുങ്ങോളത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് പരവൂരിലെ മനോഹരമായ ബീച്ചുകൾ. കേരളത്തിലെ ലോകപ്രശസ്ത തണ്ണീർത്തടമായ പോളച്ചിറയുടെ സാമീപ്യം, എന്നത് നെടുങ്ങോളത്തിന്റെ മറ്റൊരു അനുഗ്രഹമാണ്. ഇതിനുപുറമെ, കേരളത്തിലെ പൈതൃക സ്ഥലങ്ങളിലൊന്നായ പൊഴിക്കര, നെടുങ്ങോളത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ്. [5]ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ ഏക താലൂക്ക് ആശുപത്രി ആയ രാമ റാവു മെമ്മോറിയൽ, ഗവ. താലൂക്ക് ആശുപത്രി, പരവൂർ നെടുങ്ങോളത്താണ്. പരവൂർ സബ് രജിസ്ട്രാർ ഓഫീസ്, പദ്മനാഭ റാവു പബ്ലിക് ലൈബ്രറി, പരവൂരിലെ മറ്റൊരു പ്രശസ്ത ആശുപത്രി ആയ ബി ആർ ഹോസ്പിറ്റൽ മുതലായവ നെടുങ്ങോളത്തിലെ മറ്റ് പ്രധാന സ്ഥാപനങ്ങൾ ആണ്. നിരവധി ഹിന്ദു ക്ഷേത്രങ്ങൾ, നെടുങ്ങോളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, നെടുങ്ങോളം പോസ്റ്റ് ഓഫീസ് [6], നെടുങ്ങോളം സർക്കാർ ഹയർ സെക്കൻഡറി സ്കൂളും നെടുങ്ങോളം പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. Ltd, rome2rio Pty. "Thiruvananthapuram to Nedungolam - 3 ways to travel via train, taxi, and car". Rome2rio (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-12-11.
  2. India Social Website
  3. Hindu Online National Daily
  4. Nedungolam in Google Map
  5. Coastal Zone Management
  6. Nedungolam Post office


"https://ml.wikipedia.org/w/index.php?title=നെടുങ്ങോളം&oldid=3458884" എന്ന താളിൽനിന്ന് ശേഖരിച്ചത്