വേങ്ങ
Pterocarpus marsupium | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | P. marsupium
|
Binomial name | |
Pterocarpus marsupium |
വംശനാശ ഭീഷണി നേരിടുന്ന ഒരു ഔഷധ മരമാണ് വേങ്ങ (Venga). ശാസ്ത്രീയനാമം - റ്റീറോകാർപ്പസ് മാർസുപ്പിയം (Pterocarpus marsupium) ഇംഗ്ലീഷ്: Indian keno tree [1] 30 മീറ്ററോളം ഉയരത്തിൽ വളരുന്ന വേങ്ങ ഇൻഡ്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്നു. ഇൻഡ്യയിൽ സഹ്യപർവത നിരകളിലും ഡക്കാൻ പീഠഭൂമിയിലും വളരുന്നു[2] വേങ്ങ മരത്തിൽ നിന്നാണ് പ്രസിദ്ധമായ കീനോ എന്ന ഔഷധം വേർതിരിച്ചെടുക്കുന്നത്. അഗ്നിവേശൻ കാലം മുതൽക്കേ ആയുർവേദത്തിൽ വേങ്ങ പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.[2] പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഏക നൈസർഗ്ഗിക മരുന്നായി വേങ്ങയെ രേഖപ്പെടുത്തിയുട്ടുണ്ട് [3]
ഇതര നാമങ്ങൾ
[തിരുത്തുക]- ഇംഗ്‌ളീഷ് - Indian Kino Tree {ഇൻഡ്യൻ കീനോ ട്രീ), Malabar kino, Gummy Kino,
- ശാസ്ത്രീയനാമം - റ്റീറോകാർപ്പസ് മാർസുപ്പിയം (Pterocarpus marsupium)
- സംസ്കൃതം - ബന്ധൂകക:, പീത സാല: അസന: , പീതകം
- ഹിന്ദി - വിജയസാര
- ബംഗാളി - പിത്സാൽ (Oriya[4])
- തമിഴ് - വേങൈ മരം
- തെലുങ്ക് - പേദ്ദഗി
വിതരണം
[തിരുത്തുക]1000 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന ഇവ, ഹിമലയം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളിലെ പർവ്വതഭാഗങ്ങളിൽ കാണാം നൈസർഗ്ഗികമായി വളരുന്നു.
വിവരണം
[തിരുത്തുക]20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മരമാണ്. വലിയ മരമായാൽ ചാര നിറത്തിലുള്ള മരപ്പട്ട കാണാം. നെടുകേ പൊട്ടലുകളുണ്ട്; പരുപരുത്ത പട്ടയുടെ പുറം പാളികൾ ഉരിഞ്ഞു പോകുന്നു.പ്രായമായ മരങ്ങളിൽ നിന്ന് ചുവപ്പു നിറമുള്ള കറ ഉണ്ടാകുന്നു[2] തടിക്ക് നല്ല ഉറപ്പും ഇളം ചുവപ്പു നിറവും ഉണ്ട്. ഇലകൾ സമ്യുക്തവും 5-7 പത്രങ്ങൾ ഉള്ളതുമാണ്. പത്രകങ്ങൾക്ക് 8-13 സെ. മീ. നീളവും 3.8- 5 സെ.മീ. വീതിയും ഉണ്ട്. അണ്ഡാകൃതി. അഗ്രം കൂർത്തതാണ്. മഞ്ഞ നിറത്തിൽ കുലകളായി കാണുന്ന ഗന്ധമുള്ള പൂക്കൾ. ഇവ ശാഖാഗ്രങ്ങളിൽ കുലകളായി കാണപ്പെടുന്നു. ബാഹ്യദളപുടത്തുനു 6 മി.മീ. നീളം, 5 കർണ്ണങ്ങൾ ഇളം ചുവപ്പു നിറം. ദളപുടത്തിന് ബാഹ്യദളപുടത്തിന്റെ ഇരട്ടി നീളം കാണും. ദളങ്ങൾ 5. കേസരങ്ങൾ 10. ഏകസന്ധിതം. ഫലം ഒറ്റ വിത്തുള്ളതും ചിറകുകളോടു കൂടിയതുമാണ്.
രാസഘടകങ്ങൾ
[തിരുത്തുക]ലിക്വിറിടിജെനിൻ liquiritigenin,, ഐസൊ-ലിക്വിറിടിജെനിൻ isoliquiritigenin, പ്റ്റെറോസുപ്പിൻ pterosupin,, എപികറ്റെചിൻ epicatechin,, പ്റ്റെറോസ്റ്റിബിൻ pterostilbene, കീനൊറ്റാന്നിക് ആസിഡ് kinotannic acid, ബീറ്റ-യൂഡിസ്മോൾ beta-eudesmol, മാർസുപോൾ marsupol, കീനോയിൻ kinoin, കീനോ-റെഡ് kino-red എന്നീ രാസപദാർത്ഥങ്ങൾ വേങ്ങ കാതലിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്. ഇവയിൽ പ്രധാന സക്രിയ ഘടകങ്ങൾ ലിക്വിറിടിജെനിൻ liquiritigenin,, ഐസൊ-ലിക്വിറിടിജെനിൻ isoliquiritigenin, പ്റ്റെറോസ്റ്റിബിൻ Pterostilbene, ആൽകലോയ്സ് Alkaloids 0.4%, ടാന്നിൻ Tannins 5% എന്നിവയാണ്.
രസാദി ഗുണങ്ങൾ (ആയുർവേദത്തിൽ)
[തിരുത്തുക]- രസം :കഷായം ,തിക്തം
- ഗുണം :ലഘു, രൂക്ഷം
- വീര്യം :ശീതം
- വിപാകം :കടു
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]കാതൽ, തൊലി, കറ, ഇലകൾ [5]
പ്രമേഹത്തിനു വേങ്ങയുടെ ഫലപ്രാപ്തി ആധുനിക കാലത്തും ഗവേഷകർ ശരിവച്ചിട്ടുണ്ട് [6][7] തരം 2 പ്രമേഹ (Type II diabetes)കുറിപ്പ് 1 രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിന് വേങ്ങയിലെ രാസപദാർത്ഥങ്ങൾക്ക് സാധിക്കും.[2][8][9][10][11][12]. രക്തത്തിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുന്നതിനും വേങ്ങയിലടങ്ങിയ ഘടകങ്ങൾക്ക് സാധിക്കും[13] അണുനാശക ശക്തിയും വേങ്ങയ്ക്കുണ്ട്[14]
ഔഷധപ്രയോഗങ്ങൾ
[തിരുത്തുക]മോണപഴുപ്പ്, പല്ലുവേദന: വേങ്ങയുടെ ഇളം കമ്പുകൾ കൊണ്ട് പല്ലുകൾ വൃത്തിയാക്കി, തളിരിലകൾ അരച്ച് ഉപ്പുവെള്ളത്തിൽ ചാലിച്ച് കവിൾ കൊള്ളുക (Gargles).
പ്രമേഹം
[തിരുത്തുക]വേങ്ങാ കാതൽ 16 ഇരട്ടി വെള്ളത്തിൽ കഷായം വച്ച്, പകുതിയാക്കിയത് , 50 മി.ലി. വീതം രാവിലെയും വൈകീട്ടും പതിവായി സേവിച്ചാൽ പ്രമേഹത്തിനു ശമനം കിട്ടും വേങ്ങാ തടികൊണ്ടുണ്ടാക്കിയ കപ്പിൽ വെള്ളം വച്ച് ഒരു രാത്രി കഴിഞ്ഞ ശേഷം അല്പമായി രണ്ടു നേരം കുടിച്ചാലും പ്രമേഹത്തിനു നല്ലതാണ്.
ആർത്തവരോധം
[തിരുത്തുക]വേങ്ങാകാതൽ പൊടിച്ച പൊടി 6-12 ഗ്രാം വരെ രണ്ടു നേരം 3 ദിവസം തുടർച്ചയായി കഴിച്ചാൽ, മെറ്റബോളിസം തകരാറു മൂലം ആർത്തവം നിലച്ചവർക്ക് വീണ്ടും ആർത്തവം വരും
അതിസ്ഥൗല്യം
[തിരുത്തുക]വേങ്ങാകാതലിട്ട കഷായം അതി സ്ഥൗല്യത്തിനുത്തമമാണെന്ന് ചില ആയുർവേദകാരന്മാർ അഭിപ്രായപ്പെടുന്നു.
പീനസം
[തിരുത്തുക]വേങ്ങക്കാതൽ, കരിങ്ങാലിക്കാതൽ ഇവ സമമെടുത്ത് കഷായം വച്ചു കുട്ഇച്ചാൽ പീനസം ശമിക്കും
ചിത്രശാല
[തിരുത്തുക]-
വേങ്ങ, തൃശ്ശൂരിൽ
-
ആലപ്പുഴയിൽ വനംവകുപ്പ് സംരക്ഷിച്ചിരിക്കുന്നു.
-
വേങ്ങമരത്തിന്റെ പൂക്കൾ
-
വേങ്ങമരത്തിന്റെ പൂക്കൾ
-
വേങ്ങമരത്തിന്റെ പൂക്കൾ
റഫറൻസുകൾ
[തിരുത്തുക]- ↑ മുകളിൽ ഇവിടേയ്ക്ക്: 1.0 1.1 World Conservation Monitoring Centre (1998). Pterocarpus marsupium. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Listed as Vulnerable (VU A1cd v2.3)
- ↑ മുകളിൽ ഇവിടേയ്ക്ക്: 2.0 2.1 2.2 2.3 "ഹിമാലയ ഹെർബൽസ്". Archived from the original on 2010-01-13. Retrieved 2010-10-29.
- ↑ Text Book Of Pharmacognosy, C. K. Kokate, A.P. Purohit, S.B. Gokhale, p270
- ↑ See Table 1., S.No 25
Rout, S.D. (2009). "Ethnomedical practices of Kol tribes in Similipal Biosphere Reserve, Orissa, India". Ethnobotanical Leaflets. 13 (March 1, 2009): 379–387. Retrieved May 12, 2009.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ മുകളിൽ ഇവിടേയ്ക്ക്: 5.0 5.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ "Flexible dose open trial of Vijayasar in cases of newly-diagnosed non-insulin-dependent diabetes mellitus. Indian Council of Medical Research (ICMR), Collaborating Centres, New Delhi". The Indian journal of medical research. 108: 24–9. 1998. PMID 9745215.
- ↑ ICMR Study Group, Efficacy of Vijayasar (Pterocarpus marsupium) in the Treatment of Newly Diagnosed Patients with Type II Diabetes Mellitus Archived 2016-01-16 at the Wayback Machine.,
- ↑ DiePharmazie[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Current Medicinal Chemistry, Volume 13, Number 10, April 2006 , pp. 1203-1218(16)
- ↑ Indian Journal of Clinical Biochemistry Volume 15, Supplement 1, 169-177, DOI: 10.1007/BF02867556[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Journal of Ethnopharmacology 35 (1991) 71-75.
- ↑ BK Chakravarthy, Saroj Gupta and KD Gode. Functional Beta cell regeneration in the islets of pancreas in alloxan induced diabetic rats by (-)-Epicatechin. Life Sciences 1982 Volume 31, No. 24 pp. 2693-2697.
- ↑ Jahromi, M.A. and Ray, A.B., Antihyperlipidemic effect of flavonoids from Pterocarpus marsupium, J Nat Prod. 1993 Jul; 56 (7): 989-994)
- ↑ Indian J Pharm Sci. 2009 Sep–Oct; 71(5): 578–581.
പുറംകണ്ണികൾ
[തിരുത്തുക]- വേങ്ങ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)