ഗുൽമോഹർ
| ഗുൽമോഹർ | |
|---|---|
| ഫ്ലോറിഡയിൽ പൂത്തുനിൽക്കുന്ന മരം | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Genus: | |
| Species: | D. regia
|
| Binomial name | |
| Delonix regia | |
| Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും | |
വേനൽക്കാലത്ത് പൂക്കുകയും വസന്തം കഴിയുന്നതോടെ ഇല പൊഴിക്കുകയും ചെയ്യുന്ന ഒരു മരമാണ് അലസിപ്പൂമരം അഥവാ ഗുൽമോഹർ. (ശാസ്ത്രീയനാമം: Delonix regia). ഇംഗ്ലീഷിൽ ഫ്ലേം ട്രീ (Flame Tree), റോയൽ പോയിൻസിയാന (Royal Poinciana), മയൂര പുഷ്പം (Peacock Flower) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. കേരളത്തിൽ പലപ്പോഴും ഇത് വാക എന്നും കാൽവരിപ്പൂവ് എന്നും വിളിക്കപ്പെടുന്നു. കമെമ്പാടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലെ വഴിയോരങ്ങളെയും പൂന്തോട്ടങ്ങളെയും ചുവപ്പ് കലർന്ന ഓറഞ്ച് പൂക്കളാൽ അലങ്കരിക്കുന്ന മനോഹരമായ ഒരു അലങ്കാര വൃക്ഷമാണ് ഗുൽമോഹർ
.ഏപ്രിൽ - മേയ് മാസങ്ങളിൽ ഈ മരങ്ങൾ പൂവണിയുന്നു. ചില വർഷങ്ങളിൽ ഇത് നേരത്തേയും ചിലപ്പോൾ വൈകിയും പൂവിടാറുണ്ട്. പൂക്കൾ പൊഴിഞ്ഞ് വഴിയോരങ്ങൾക്ക് വർണ്ണാഭ നൽകാറുണ്ട്. തണൽവൃക്ഷമായി വച്ചുപിടിപ്പിക്കുന്ന ഇതിന്റെ തടി വിറകായി ഉപയോഗിക്കുന്നു. തണ്ടിനു അധികം ബലമില്ലാത്തതുകൊണ്ട് മഴക്കാലത്ത് ശാഖകൾ വീണു വഴിയാത്രക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു മരമാണിത്. മദിരാശിമരം എന്നും പേരുണ്ട്.
നല്ല സൂര്യപ്രകാശം ആവശ്യമായ ഇതിന് ചെറിയ വരൾച്ചയും ശൈത്യവും താങ്ങാനാകും. അലങ്കാരത്തിനും തണലിനുമായി വളർത്താറുള്ള അലസിപ്പൂമരത്തിന്റെ സ്വദേശം മഡഗാസ്കറാണ്. അലങ്കാരവൃക്ഷമെന്ന നിലയിൽ അലസിപ്പൂമരം ഭാരതത്തിലെത്തിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി.
പരമാവധി പത്തു മീറ്ററിലധികം ഉയരത്തിലേക്ക് ഈ വൃക്ഷം വളരാറില്ല. അത്രയുമായാൽ പിന്നെ ഇവയുടെ തലപ്പ് പരന്നു പന്തലിക്കും. ഇലകൾ വളരെ ചെറുതാണ്. പരമാവധി അര സെന്റീമീറ്റർ മാത്രം. വേനൽകാലത്താണ് അലസിപ്പൂമരം പൂക്കുക. ശാഖാഗ്രത്തിൽ കുലകളായാണ് പൂക്കൾ വിടരുക. പൂവിന് ചുവപ്പ് നിറവും മിക്കവാറും സ്പൂണിന്റെ ആകൃതിയും ആയിരിക്കും. പരന്ന പച്ച തലപ്പും അതുനിറയെ ചുവന്ന പൂക്കളുമായി നിൽക്കുന്ന അലസിപ്പൂമരം കാണാൻ ഭംഗിയാണ്. പക്ഷേ നല്ല കാറ്റിൽ ഇവ പിഴുതു വീഴാൻ സധ്യതുയുണ്ട്. ഇതിന്റെ വേരുകൾ ആഴത്തിലേക്കു പോകുന്നവയല്ല. ചുവട്ടിൽ തന്നെ വ്യാപിച്ചു നിൽക്കും. അതുകൊണ്ട് ഗുൽമോഹറിന്റെ ചുവട്ടിൽ മറ്റ് ചെടികൾ വളരാനുള്ള സാധ്യത കുറവാണ്.
തോടോടു കൂടിയ കായ നീണ്ടു പരന്നതാണ്. 50 സെന്റീമീറ്ററോളം നീളവും 4 സെന്റിമീറ്റർ വീതുയുമുണ്ടാകും. കായ ഏറെ നാളുകൾക്കു ശേഷമേ മരത്തിൽ നിന്നും അടർന്നു വീഴുകയുള്ളു. ഒക്ടോബറിൽ കായ വിളയും.ഇത് വളരെക്കാലം മരത്തിൽ തന്നെ കിടക്കും. വിത്തുകൾ പാകിയും അലസിപ്പൂമരം കിളിപ്പിക്കാം. ഇതുകൂടാതെ വേരിൽ നിന്നും തൈകൾ ഉണ്ടാകും. തണ്ട് മുറിച്ച് നട്ടാലും ഇവ കിളിർക്കും.
കേരളത്തിൽ കാട്ടിലും നാട്ടിലും ഈ മരം ധാരാളമുണ്ട്. തടിയുടെ ഈടും ബലവും കുറവാണ്. മുഖ്യമായും വിറകിനാണ് അലസിപ്പൂമരത്തിന്റെ തടി ഉപയോഗിക്കുന്നത്. സിസാൽ പിനിയേസി എന്ന സസ്യ കുടുംബത്തിൽപ്പെട്ട അലസിപ്പൂമരത്തിന്റെ ശാസ്ത്രനാമം ഡിലോണിക്സ് റീജിയറാഫ് എന്നാണ്. ഗുൽമോഹർ, ഗോൽഡ് മോഹർ എന്നെല്ലാം ഇംഗ്ലീഷിൽ അറിയപ്പെടുന്നുണ്ട്.
ശാസ്ത്രീയവും സസ്യശാസ്ത്രപരവുമായ വിവരങ്ങൾ
[തിരുത്തുക]- ശാസ്ത്രീയ നാമം: Delonix regia
- കുടുംബം: ഫാബേസീ (Fabaceae), ഉപകുടുംബം സീസാൽപിനിയോയിഡേ (Caesalpinioideae) (പയർ വർഗ്ഗം)
- സ്വദേശം: മഡഗാസ്കർ (Madagascar). 19-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ സസ്യശാസ്ത്രജ്ഞനായ വെൻസൽ ബോജറാണ് (Wensel Bojer) ഇതിനെ കണ്ടെത്തിയത്.
- പ്രത്യേകതകൾ:
- വലുപ്പം: ഇടത്തരം വലിപ്പമുള്ള ഈ ഇലപൊഴിയും മരം സാധാരണയായി 10-15 മീറ്റർ (33-50 അടി) വരെ ഉയരത്തിൽ വളരും.
- ഇലകൾ: ഇരട്ട ചിറകുള്ള രൂപത്തിലുള്ള (doubly pinnate) ഇലകൾ നേരിയ പച്ചനിറത്തിൽ വളരെ നേർത്തതും തൂവൽ പോലെ മൃദുവുമാണ്. ഒരു ഇലയ്ക്ക് 30-50 സെൻ്റിമീറ്റർ വരെ നീളമുണ്ടാകാം.

Delonix regia flowers - പുഷ്പം: ഏപ്രിൽ മുതൽ മെയ്-ജൂൺ മാസങ്ങളിലാണ് സാധാരണയായി ഗുൽമോഹർ സമൃദ്ധമായി പൂക്കുന്നത്. വലിയതും ആകർഷകവുമായ ഇതിൻ്റെ പൂക്കൾക്ക് നാല് ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച്-ചുവപ്പ് ഇതളുകളും, മഞ്ഞയും വെള്ളയും കലർന്ന പാടുകളുള്ള, അൽപ്പം വലുതും ഉയർന്നുനിൽക്കുന്നതുമായ ഒരഞ്ചാമത്തെ ഇതളും (standard petal) ഉണ്ടാകും.
- ഫലം: ചെറുപ്പത്തിൽ പച്ചയും മൃദുവുമായിരിക്കുന്ന കായ്കൾ, വിളയുമ്പോൾ തടിച്ച് ഇരുണ്ട തവിട്ടുനിറമുള്ളതും 60 സെൻ്റിമീറ്റർ വരെ നീളമുള്ളതുമായ പയർ വർഗ്ഗത്തിൻ്റെ രൂപത്തിലുള്ള ഫലങ്ങളായി മാറും.
- ഇനങ്ങൾ: സാധാരണയായി കാണുന്ന ചുവപ്പ്-ഓറഞ്ച് പൂക്കൾ കൂടാതെ, അപൂർവമായി മഞ്ഞപ്പൂക്കളുള്ള ഡിലോണിക്സ് റെജിയ ഫ്ലേവിഡ (Delonix regia 'Flavida') എന്നൊരു ഇനവുമുണ്ട്
സാംസ്കാരിക പ്രാധാന്യവും നാട്ടുവിശ്വാസങ്ങളും
[തിരുത്തുക]ഇന്ത്യൻ സംസ്കാരത്തിലും, പ്രത്യേകിച്ച് കേരളത്തിൽ, ഗുൽമോഹർ ഒരു സവിശേഷ സ്ഥാനം അലങ്കരിക്കുന്നു.[1]
- പ്രതിരോധത്തിൻ്റെയും സർഗ്ഗാത്മകതയുടെയും പ്രതീകം: വേനൽക്കാലത്തിൻ്റെ ഉച്ചസ്ഥായിയിൽ പൂവിടുന്നതിനാലും, കടുത്ത ചൂടിനെ അതിജീവിക്കുന്നതിനാലും ഇതിൻ്റെ ജ്വലിക്കുന്ന പൂക്കൾ അഭിനിവേശം, സർഗ്ഗാത്മകത, പ്രതിരോധശേഷി എന്നിവയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു
- കലയിലും സാഹിത്യത്തിലും: ഇന്ത്യൻ കവികളും എഴുത്തുകാരും ഗുൽമോഹറിൻ്റെ സൗന്ദര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. പലപ്പോഴും ഇത് പ്രണയം, വേനൽക്കാല വിടവാങ്ങൽ, മാറ്റം എന്നിവയെ സൂചിപ്പിക്കുന്നു.
- കാൽവരിപ്പൂവ്: കേരളത്തിൽ ഈ വൃക്ഷത്തെ കാൽവരിപ്പൂവ് എന്നും വിളിക്കാറുണ്ട്. യേശുക്രിസ്തുവിനെ ക്രൂശിലേറ്റിയ കാൽവരി മലയ്ക്ക് സമീപമുണ്ടായിരുന്ന റോയൽ പോയിൻസിയാന മരത്തിൽ യേശുവിൻ്റെ രക്തം വീണാണ് പൂക്കൾക്ക് ഈ ചുവപ്പ് നിറം ലഭിച്ചതെന്ന് ചില ക്രിസ്ത്യൻ വിശ്വാസങ്ങളുണ്ട് [2]
- കൃഷ്ണചൂഢ: ചിലയിടങ്ങളിൽ ഇതിനെ കൃഷ്ണചൂഢ (Lord Krishna's Crown) എന്നും വിളിക്കുന്നു.
- തണൽ: കനത്ത ഇലപ്പടർപ്പ് കാരണം ഇത് ഉത്തമമായൊരു തണൽ വൃക്ഷം കൂടിയാണ്
ഔഷധഗുണങ്ങൾ
[തിരുത്തുക]അലങ്കാര സസ്യമെന്നതിലുപരി, ഗുൽമോഹറിൻ്റെ വിവിധ ഭാഗങ്ങൾ പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കാറുണ്ട്:[3]
- ചികിത്സകൾ: ഇലകൾ, പൂക്കൾ, വിത്തുകൾ, തടി എന്നിവ പല രോഗങ്ങൾക്കും നാട്ടുവൈദ്യത്തിൽ ഉപയോഗിക്കാറുണ്ട്. മലബന്ധം, സന്ധിവാതം, വയറുവേദന (gastric problems), വയറിളക്കം, സ്ത്രീ രോഗങ്ങൾ എന്നിവയ്ക്ക് ഇത് പരമ്പരാഗതമായി ഉപയോഗിച്ചു വരുന്നു
- ഫാർമക്കോളജിക്കൽ ഗുണങ്ങൾ: പഠനങ്ങൾ അനുസരിച്ച് ഇതിന് ആൻ്റി-ഇൻഫ്ലമേറ്ററി (നീർക്കെട്ട് കുറയ്ക്കുന്ന), ആൻ്റിഓക്സിഡൻ്റ്, ആൻ്റി-ഡയബറ്റിക് (പ്രമേഹത്തെ നിയന്ത്രിക്കുന്ന), ആൻ്റി-മൈക്രോബയൽ, ഹെപ്പറ്റോപ്രൊട്ടക്റ്റീവ് (കരളിനെ സംരക്ഷിക്കുന്ന) ഗുണങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്ഇ [4]ഇലകൾക്ക് ഹൃദയ സംരക്ഷണ ശേഷി (cardioprotective effects) ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.[5]
- മറ്റുപയോഗങ്ങൾ: ഇതിൻ്റെ വിത്തുകളിൽ നിന്ന് ടാനിങ്ങിന് ഉപയോഗപ്രദമായ എണ്ണയും (Pungam Oil), കട്ടിയുള്ള ജലത്തിൽ ലയിക്കുന്ന പശയും (gum) ഉത്പാദിപ്പിക്കപ്പെടുന്നു
ചിത്രശാല
[തിരുത്തുക]- ഗുൽമോഹറിന്റെ ചിത്രങ്ങൾ
-
അലസിപ്പൂമരം
-
ഗുൽമോഹർ പൂവ്
-
ഏപ്രിൽ -ജൂൺ മാസങ്ങളിൽ കേരളത്തിലെ വഴിയോരങ്ങളിലെ കാഴ്ച് ഇതാണ്
-
കായ്
-
ഇലയും കായും
-
പൂവ് ഭക്ഷിക്കുന്ന തൊപ്പിക്കുരങ്ങ്
-
ഡെലോനിക്സ് റീജിയ
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Flamboyant Poinciana, Gulmohar, Royal Poinciana, Flame Tree, Flame of the Forest, Peacock Tree", Major Flowering Trees of Tropical Gardens, Cambridge University Press, pp. 160–161, 2019-06-30, retrieved 2025-10-09
- ↑ The Link Between Gulmohar Plant and Indian Culture - Mahindra Nursery
- ↑ Ethnomedicinal uses and pharmacology of Delonix regia. - Wisdom Library
- ↑ Havaldar, Vijay D; Mali, Kailas K; Mali, Savita S; Jadhav, Nilam Y; Shinde, Snehal S; Shinde, Aishwarya A (2024-01-01). "Phytochemical and pharmacological screening of Delonix regia: A brief review". Journal of Pharmacognosy and Phytochemistry. 13 (4): 234–239. doi:10.22271/phyto.2024.v13.i4c.15014. ISSN 2349-8234.
- ↑ Wang, Lung-Shuo; Lee, Chun-Ting; Su, Wei-Lieh; Huang, Shih-Che; Wang, Shu-Chi (2016-12-09). "Delonix regia Leaf Extract (DRLE): A Potential Therapeutic Agent for Cardioprotection". PLOS ONE. 11 (12): e0167768. doi:10.1371/journal.pone.0167768. ISSN 1932-6203.
{{cite journal}}: CS1 maint: unflagged free DOI (link)
കുറിപ്പുകൾ
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.flowersofindia.net/catalog/slides/Gulmohar.html
- http://www.worldagroforestry.org/sea/Products/AFDbases/af/asp/SpeciesInfo.asp?SpID=648[പ്രവർത്തിക്കാത്ത കണ്ണി]
- http://www.iucnredlist.org/details/32947/0
- http://greencleanguide.com/2012/07/25/delonix-regia/ Archived 2015-06-13 at the Wayback Machine
- http://rmbr.nus.edu.sg/dna/organisms/details/407 Archived 2013-07-22 at the Wayback Machine
